സാമ്പത്തികശാസ്ത്ര നോബൽ ജേതാവിനെ വിമർശിച്ച കേന്ദ്രമന്ത്രിക്ക് ശക്തമായ മറുപടിയുമായി അഭിജിത് ബാനർജി രംഗത്തെത്തി. കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ തന്റെ തൊഴിൽപരമായ കഴിവിനെയാണു ചോദ്യം ചെയ്തതെന്ന് സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

രണ്ടുദിവസം മുമ്പാണു അഭിജിത് ബാനർജിക്കെതിരെ പീയൂഷ് രംഗത്തെത്തിയത്. ഇടതുപക്ഷ ചിന്താഗതിക്കാരനായ അഭിജിത് ബാനര്‍ജിയുടെ ന്യായ് പദ്ധതി ഇന്ത്യക്കാര്‍ തള്ളിയതാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. ഇതിന് വ്യക്തമായ മറുപടി വിശദീകരിച്ചുകൊണ്ടാണു അഭിജിത് രംഗത്തെത്തിയത്. കോണ്‍ഗ്രസാണു ആദ്യം തന്നെ സമീപിച്ചത്. പകരം ബിജെപി എന്നോട് ഉപദേശം തേടിയിരുന്നെങ്കില്‍ അവരോടും ഞാന്‍ സത്യസന്ധമായി സാമ്പത്തികസംബന്ധമായ കാര്യങ്ങൾ വിശദീകരിക്കുമായിരുന്നു. അത് തൊഴില്പരമായ കാര്യമാണു. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ട് തൻ്റെ പേരു വലിച്ചിഴക്കുന്നത് ഒരു കേന്ദ്രമന്ത്രിക്ക് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ശരിയായ പ്രൊഫഷണലിനു സാമ്പത്തിക ചിന്തയില്‍ പക്ഷപാതം കാണിക്കാൻ കഴിയില്ല. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പദ്ധതികളും ഉപദേശങ്ങളും ഞങ്ങള്‍ നല്‍കാറുണ്ട്. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തിലെ മലനീകരണ ബോര്‍ഡുമായി തങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്തരം അനുഭവങ്ങൾ വളരെ മികച്ചതായിരുന്നു. ഞങ്ങളുടെ നിര്‍ദേശങ്ങളില്‍ പലതും അവര്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്നത് വളരെ ഗൗരവമായി കാണേണ്ടതാണ്. ഉപഭോഗം കുറയുകയാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേയുടെ കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാകുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണമായിരുന്ന ന്യായ് പദ്ധതിക്ക് വേണ്ട ഉപദേശം നൽകിയത് അഭിജിത് ബാനര്‍ജിയായിരുന്നു. ബാനർജിയുടെ ഭാര്യ എസ്താര്‍ ഡഫ്‌ലോക്കും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസര്‍ മിഷേല്‍ ക്രെമര്‍ക്കും ഒപ്പമാണ് അഭിജിത് ബാനര്‍ജി സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം നേടിയത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'വിദ്വേഷത്താൽ അന്ധരായ ഈ മതഭ്രാന്തരെ പതിറ്റാണ്ടു ശ്രമിച്ചാലും നന്നാക്കാനാവില്ല'; അഭിജിത് ബാനർജിക്കു പിന്തുണയുമായി രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here