Wednesday, January 19

അട്ടപ്പാടിയിലെ ആദിവാസികൾ സമരത്തിനായി തിരുവനന്തപുരത്ത്

അട്ടപ്പാടിയിലെ 200ൽ അധികം വരുന്ന ആദിവാസികൾ അട്ടപ്പാടി സ്‌പെഷ്യൽ കുടുംബശ്രീ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ സമരവുമായി തിരുവനന്തപുരത്ത്. അട്ടപ്പാടി കുടുംബശ്രീ ബ്ലോക്ക് സമിതി , തായികുലും സംഘം , ആദിവാസി ആക്ഷൻ കൗൺസിൽ , കാട് കാപ്പ മൂപ്പൻ , തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ആണ് സമരവുമായി ആദിവാസികൾ തിരുവനന്തപുരത്തേക്ക് എത്തിയിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥ തലങ്ങളിലെ അവിശുദ്ധ കൂട്ടുകെട്ടാണ് അട്ടപ്പാടി സ്പെഷ്യൽ പദ്ധതി അട്ടിമറിക്കുന്നതിലേക്ക് നീങ്ങുന്നതെന്ന് ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുഗൻ പ്രതിപക്ഷത്തോട് പറഞ്ഞു.

ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നും ആദിവാസികൾക്ക് കടുത്തവിവേചനമാണ് നേരിടേണ്ടി വരുന്നതെന്നും ആദിവാസികളെ വർഗീയമായും മറ്റും അധിക്ഷേപിക്കുന്നത് പതിവാണെന്നും മുരുഗൻ പറഞ്ഞു.

പദ്ധതി സ്പെഷ്യൽ പദ്ധതിയായി നിലനിർത്തുക, പദ്ധതി നശിപ്പിക്കുന്ന ഉദ്യോഗസ്ഥന്മാരേ പുറത്താക്കുക, ബ്ലോക്ക് സമിതി ഗവണ്മെന്റ് ഓർഡർ അനുവദിച്ചു നൽകുക, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നില നിർത്തുക, കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ രീതിയിൽ തന്നെ പദ്ധതി പ്രവർത്തനങ്ങൾ നടത്തുക, തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ഇന്ന് മുഖ്യമന്ത്രിയെയും പ്രിൻസിപ്പൽ സെക്രട്ടറിയേയും ഉൾപ്പടെയുള്ളവരെ കാണുമെന്നും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഇന്ന് ഉണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് തായികുലും സമരസമിതി പ്രവർത്തക മരുതി പ്രതിപക്ഷത്തോട് പറഞ്ഞു.

Spread the love
Read Also  വിവിധ ജില്ലകളില്‍ കെ.എസ്.ആര്‍.ടിസി. ജീവനക്കാരുടെ മിന്നല്‍ സമരം

Leave a Reply