Sunday, January 16

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പരാതി; കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കിയാണ് കന്യാസ്ത്രീയെ വധിക്കാൻ ശ്രമിച്ചതെന്ന് മഠത്തിലെ ജീവനക്കാർ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച പരാതി പോലീസിന് കൈമാറി. നേരത്തെയും ഇവർക്കെതിരെ വധശ്രമം നടന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.
ഒരു വൈദികന്റെ ബന്ധുവാണ് നിര്‍ദേശം നല്‍കിയത് എന്നാണ് വെളിപ്പെടുത്തല്‍.    പരാതിയിന്‍മേല്‍ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടുവര്‍ഷത്തിനിടെ ഫ്രാങ്കോ ബിഷപ് 13 തവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. പരാതിയില്‍ സീറോ മലബാര്‍ സഭയുടെ മലയാളിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 27ന് കേസെടുത്ത പൊലീസ് അടുത്ത ദിവസം തന്നെ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

സഭ ബിഷപ്പിന്  അനുകൂലമായാണ് നിലകൊള്ളുന്നത് തുടങ്ങിയ ആരോപണങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു.

Spread the love