Tuesday, September 22

Author: ECO POLITICAL DESK

ജി എസ് ടി പ്രത്യേക കടമെടുക്കൽ പാക്കേജ് ഏറ്റെടുക്കാത്ത കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്കു നേരെ നിലപാട് കടുപ്പിച്ച് കേന്ദ്രം
Featured News, ദേശീയം, രാഷ്ട്രീയം

ജി എസ് ടി പ്രത്യേക കടമെടുക്കൽ പാക്കേജ് ഏറ്റെടുക്കാത്ത കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്കു നേരെ നിലപാട് കടുപ്പിച്ച് കേന്ദ്രം

ഇൻസെന്റീവ് ഓപ്ഷൻ 1 പ്രകാരം 21 സംസ്ഥാനങ്ങൾ / യൂണിയൻ ടെറിട്ടറികളും തങ്ങളുടെ ജിഎസ്ടി വരുമാനക്ഷാമം പരിഹരിക്കുന്നതിന് വായ്പയെടുക്കാൻ സമ്മതിച്ചതോടെ കേന്ദ്രം ജി എസ് ടി സംബന്ധിച്ച നിലപാട് കർശനമാക്കി, വിമത സംസ്ഥാനങ്ങളോട് ഷെഡ്യൂൾ ചെയ്ത ജിഎസ്ടി കൗൺസിൽ യോഗത്തിന് മുമ്പ് ( ഒക്ടോബർ 5 ) വായ്പ്പയ്ക്കായി ക്രമമായി അപേക്ഷ നൽകിയില്ലെങ്കിൽ, നഷ്ടപരിഹാര കുടിശ്ശിക ലഭിക്കാൻ 2022 ജൂൺ വരെ കാത്തിരിക്കേണ്ടിവരും എന്നാണു പുതിയ നിലപാട്. .ത്സാർഖണ്ഡ്, കേരളം, മഹാരാഷ്ട്ര, ദില്ലി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവയാണ് വായ്പയെടുക്കുന്ന പദ്ധതിയോട് ഇതുവരെ പ്രതികരിക്കാത്ത സംസ്ഥാനങ്ങൾ. നഷ്ടപരിഹാര സെസ് ഫണ്ടുകളിലെ കുറവ് പരിഹരിക്കുന്നതിന് പരമാധികാരിയെന്ന നിലയിൽ കേന്ദ്രം വിപണിയിൽ നിന്ന് ഫണ്ട് ശേഖരിക്കണമെന്നാണു ഈ സംസ്ഥാനങ്ങളുടെ നിലപാട്. എല്ലാ സംസ്ഥാനങ്ങളും ചേർന്ന് മൊത്തം 97,000 കോടി രൂപ വായ്പയെടുക്കു...
സർക്കാരും കോർപ്പറേറ്റുകളും  ജൈവ വൈവിധ്യത്തെ എണ്ണകൃഷിയുടെ പേരിൽ നശിപ്പിക്കുന്നു.
Featured News, പരിസ്ഥിതി

സർക്കാരും കോർപ്പറേറ്റുകളും ജൈവ വൈവിധ്യത്തെ എണ്ണകൃഷിയുടെ പേരിൽ നശിപ്പിക്കുന്നു.

  ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണകളുടെ ഉപഭോക്തക്കളാണ് ഇന്ത്യാക്കാർ.നമ്മുടെ ദൈനം ദിന ആവശ്യങ്ങൾക്കായി ഇപ്പോൾ പാം ഓയിൽ അധികമായുപയോഗിക്കാറുണ്ട് പക്ഷെ നമ്മൾ ഇതുമൂലം വരുത്തിവയ്ക്കുന്ന പാരിസ്ഥിതിക ആഘാതത്തെപ്പറ്റി ഒട്ടും ബോധവാന്മാരുമല്ല. പൊതുജനങ്ങൾക്ക് വൻതോതിൽ പാം ഓയിൽ തോട്ടങ്ങളുടെ അപകടങ്ങളെക്കുറിച്ച് അറിയില്ല, പ്രത്യേകിച്ച് വനപ്രദേശങ്ങളിൽ, ജൈവവൈവിധ്യത്തിന് ഭീഷണിയാണ് പാം ഓയിൽ കൃഷി. നമ്മുടെ വടക്കുകിഴക്കൻ മേഖലയിലെ കാടുകൾ പലതും ഇന്ന് പാം ഓയിൽ തോട്ടങ്ങളായി മാറിക്കഴിഞ്ഞു. ഇത് രാജ്യത്തെ വനമേഖലയുടെ 25% വരും എന്നാണു കണക്കാക്കുന്നത്. പാം ഓയിൽ കൃഷി മൂലം മലേഷ്യയിലും ഇന്തോനേഷ്യയിലും ഒറംഗുട്ടാൻ വംശനാശം സംഭവിച്ചതായി പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നതുകൂടി ഒന്ന് ചേർത്തുവായിക്കാം. ജൂലൈ അവസാന വാരത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കർഷകരോട് ഇറക്കുമതി ചെയ്ത ഭക്ഷ...
തൂത്തുക്കുടി സ്റ്റാർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടൽ ; തീരുമാനം ശരിവെച്ചു മദ്രാസ് ഹൈക്കോടതി
ദേശീയം, വാര്‍ത്ത

തൂത്തുക്കുടി സ്റ്റാർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടൽ ; തീരുമാനം ശരിവെച്ചു മദ്രാസ് ഹൈക്കോടതി

  വിവാദമായ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. പ്ലാന്റ് പൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് വേദാന്ത ലിമിറ്റഡ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതിയുടെ ഈ നടപടി. 2018 മാർച്ചിൽ പരിസ്ഥിതി ഭീഷണി ഉയർത്തിയ കമ്പനിക്കെതിരെ സമരം ചെയ്തവർക്ക് നേരെ വെടിവെയ്പ്പ് നടക്കുകയും 14 പേർ മരിക്കുകയും ചെയ്തതാണ്. ഇത് വിവാദമായതിനെ തുടർന്നാണ് കമ്പനിക്കെതിരെ നടപടിയുണ്ടായത്. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത വേദാന്തയുടെ അപ്പീലാണ് കോടതി തള്ളിയത്. നിലവിലെ സ്ഥിതി തുടരുമെന്നും കോടതി അറിയിച്ചു. 2018 ഏപ്രില്‍ മുതല്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടിച്ചിട്ടിരിക്കുകയാണ് പാരിസ്ഥിതിക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്ലാന്റ് തുറക്കേണ്ടതില്ല. അടച്ചിടാനാ...
ഖനനമാഫിയയുടെ നിയന്ത്രണത്തിൽനിന്നും സി പി എം മുക്തമാകുമോ
Featured News, കേരളം, ദേശീയം, പരിസ്ഥിതി, വാര്‍ത്ത

ഖനനമാഫിയയുടെ നിയന്ത്രണത്തിൽനിന്നും സി പി എം മുക്തമാകുമോ

  കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഇ ഐ എ നിയമത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നു. എത്രത്തോളം ആത്മാർത്ഥത ഉള്ളതാണ് ഈ നിലപാട് എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. രണ്ടു ഹെക്ടറിൽ കൂടുതലുള്ള ഭൂമിയിൽ ഖനനപ്രവർത്തനം നടത്തുമ്പോൾ നിലവിലുള്ള അനുമതികൾ വേണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതിലാണ് സംശയങ്ങളുയരുന്നത്. ഇ ഐ എ 2020 വിജ്ഞാപനത്തിനെതിരെ പരിസ്ഥിതി മന്ത്രിക്കു പരാതികള്‍ അയക്കാന്‍ ഒരു പരിസ്ഥിതി സംഘടനാ മുൻകൈ എടുത്തിരുന്നു. കേന്ദ്രസർക്കാരിനെതിരെ പരാതി അയയ്ക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ദില്ലിയിലെ ഫ്രെണ്ട്‌സ് ഫോര്‍ ഫ്യുച്ചര്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ അനുസരിച്ചു കേസ് എടുത്തത് വലിയ വാർത്തയായി. ഈ വിഷയത്തില്‍ അവര്‍ നിരന്തരമായി പ്രചാരണം നടത്തുന്നു. അത് പൊതു പ്രവര്‍ത്തനമാണ്, ഭരണഘടനാവകാശമാണ്. പക്ഷെ ഭരണകൂടം അവരെ ഭീകരവാദി...
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രണ്ടാം ജാഗ്രത ഉടന്‍ നല്‍കേണ്ടന്ന് തീരുമാനം
കേരളം, വാര്‍ത്ത

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രണ്ടാം ജാഗ്രത ഉടന്‍ നല്‍കേണ്ടന്ന് തീരുമാനം

  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രണ്ടാം ജാഗ്രതാനിര്‍ദേശം ഉടന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം. മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് തടഞ്ഞു. കഴിഞ്ഞ ദിവസം മഴ കനത്തതോടെ പെരിയാറിന്റെ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു ഇപ്പോൾ ഡാമിന്റെ ജലനിരപ്പ് 136 അടിയിൽ താഴെയാണ്. നേരത്തെ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങിയതോടെ പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കുമെന്നു സൂചന നൽകിയിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കും. 500 കുടുംബങ്...
കനത്ത മഴ തുടരുന്നു, ജാഗ്രത, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
കേരളം, പരിസ്ഥിതി, വാര്‍ത്ത

കനത്ത മഴ തുടരുന്നു, ജാഗ്രത, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ രാത്രിയിൽ തുടങ്ങിയ മഴക്ക് ശമനമില്ല. രാത്രി 10 മണിക്ക് ആരംഭിച്ച കനത്ത മഴ ശക്തമായതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെയും മഴ ശക്തമായി തുടരുമെന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർമാർ മുന്നറിയിപ്പ്  നൽകിയിട്ടുണ്ട്....
‘ലോക്ക് ഡൗൺ’ വന്യമൃഗങ്ങൾ പട്ടണങ്ങളിൽ,  വായുമലിനീകരണവും താഴേയ്ക്ക്
CORONA, Featured News, ആരോഗ്യം, കേരളം, പരിസ്ഥിതി, വാര്‍ത്ത

‘ലോക്ക് ഡൗൺ’ വന്യമൃഗങ്ങൾ പട്ടണങ്ങളിൽ, വായുമലിനീകരണവും താഴേയ്ക്ക്

  കോവിഡ് 19 വ്യാപനം മൂലം കേരളത്തിൽ അടച്ചിടൽ വ്യാപകമായതോടെ  അന്തരീക്ഷമലിനീകരണത്തോത് അവിശ്വസ്വനീയമായി താഴേക്കു പോവുകയാണ്. നിശ്ശബ്ദമായ ചുറ്റുപാടുകളിൽ ആകൃഷ്ടരായി സഹ്യൻ്റെ നെറുകെയിൽനിന്നും വന്യമൃഗങ്ങൾ പട്ടണങ്ങളിലേക്ക് സംഘമായി ഇറങ്ങുകയാണ്. കിഴക്കൻമലയോരങ്ങളിൽ ഇത് പതിവായിരിക്കുന്നു. കടുവയും പുലിയും ആനകളും കരടികളും കേഴയും ആനയും മയിലുമെല്ലാം കാട് വിട്ട് നാട്ടിലേക്ക് വരുന്നത് മലയോരങ്ങളിലായിരുന്നെങ്കിൽ ഇന്ന് അവയെല്ലാം പട്ടണങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ലോക്ക് ഡൗൺ നീളുന്നതോടെ അന്തരീക്ഷത്തിൽ ശുദ്ധവായുവിൻ്റെ അളവ് വിസ്മയകരമായി ഉയരുകയാണ്. രാത്രി കാലങ്ങളിൽ വാഹനഗതാഗതവും പൂർണമായും നിശ്ചചലമാകുന്നതോടെ ഉൾക്കാട്ടിൽ മാത്രം കാണുന്ന കരടിയുൾപ്പെടെ നാട്ടിലേക്കിറങ്ങുന്ന കാഴ്ച പതിവാകുന്നു. പലയിടങ്ങളിലും സർക്കാർ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകേണ്ട സാഹചര്യവും ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം...
ശംഖുംമുഖം പൂർണമായും കടലെടുത്തു ; ഒരു കടപ്പുറത്തിൻ്റെ സ്വപ്നങ്ങളും
Featured News, കേരളം, പരിസ്ഥിതി, വാര്‍ത്ത

ശംഖുംമുഖം പൂർണമായും കടലെടുത്തു ; ഒരു കടപ്പുറത്തിൻ്റെ സ്വപ്നങ്ങളും

ഒരു ജനതയുടെ നീണ്ട കാലത്തിൻ്റെ മുന്നറിയിപ്പും ആശങ്കയും യാഥാർഥ്യമാക്കിക്കൊണ്ട്  ശംഖുംമുഖം ബീച്ച് പൂർണമായും കടലെടുത്തു. വിനോദസഞ്ചാരികളുടെ പറുദീസ എന്ന വിശേഷണത്തിനപ്പുറമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിൻ്റെ അത്താണിയായ കടപ്പുറമാണ് അറബിക്കടൽ വിഴുങ്ങിയിരിക്കുന്നത്. നൂറു മീറ്റർ അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡും കടലെടുത്തതോടെ വടക്ക് വലിയതുറയിലേക്കുള്ള വഴിയും അടഞ്ഞു കഴിഞ്ഞു. ഇന്ന് ഞായറാഴ്ചയുണ്ടായ വേലിയേറ്റത്തിലാണ് വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് കെട്ടിയ കോൺക്രീറ്റ് കടൽഭിത്തിയുൾപ്പെടെ കടൽ വിഴുങ്ങിയത്. ഫോട്ടോ: Iris Koileo യുടെ ഫെയ്സ് ബുക്ക് പേജിൽനിന്നും ഏറെക്കാലമായി ശംഖുംമുഖം നിവാസികളും ശംഖുംമുഖം കടപ്പുറം സംരക്ഷണസമിതിയും പരിസ്ഥിതി സംഘടനകളും നൽകിയിരുന്ന മുന്നറിയിപ്പ് വെറുതെയായിരുന്നില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ശംഖുംമുഖം ബീച്ച് വിനോദ സഞ്ചാരത്ത...
പെട്ടെന്ന് തടാകത്തിന് ചുവപ്പുനിറം ; വിദഗ്ധർ പരിശോധന നടത്തുന്നു
ദേശീയം, പരിസ്ഥിതി, വാര്‍ത്ത

പെട്ടെന്ന് തടാകത്തിന് ചുവപ്പുനിറം ; വിദഗ്ധർ പരിശോധന നടത്തുന്നു

  തടാകത്തിന് പെട്ടെന്ന് പിങ്ക് കലർന്ന ചുവപ്പുനിറം വന്നത് നാട്ടുകാരെ വിസ്മയിപ്പിരിക്കുകയാണ്. കാണികൾ ഏറെയുള്ള മഹാരാഷ്ട്രയിലെ ബുൽ ധാനയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന   പ്രശസ്തമായ ലോണാർ തടാകത്തിനാണ് പിങ്ക് നിറം ലഭിച്ചിരിക്കുന്നത്.  നിറംമാറ്റം   ബുൽധാനയിലെ ജനങ്ങളെ മാത്രമല്ല പ്രകൃതി സ്നേഹികളെയും ശാസ്ത്രജ്ഞൻമാരെയും അത്ഭുതപ്പെടുത്തുന്നു. മുമ്പൊരിക്കൽ ഇളം ചുവപ്പുനിറം തടാകത്തിന്  കൈവന്നിരുന്നു. പക്ഷെ ഇപ്പോൾ കൂടുതൽ തീവ്രമായ പിങ്ക് കലർന്ന ചുവപ്പുനിറമായി  തടാകം മാറിയിരിക്കുന്നു .  113 ഹെക്ടർ വിസ്തൃതിയുള്ള തടാകമാണിത്. വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. അവർ പറയുന്നതനുസരിച്ച് 50,000 കൊല്ലം മുമ്പ് ഭൂമിയിൽ ഉൽക്ക കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ പ്രകമ്പനത്തിൽ രൂപംകൊണ്ടതാണ് ലോണാർ തടാകമെന്ന് 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.. വെള്ളത്തിൽ കാണുന്ന ഒരു തരം പായലിന്റെ സാന്നിധ്യമാണ് നിറം നിർണ...
‘പരിസ്ഥിതിപ്രേമം വ്യാജം’, അതിരപ്പിള്ളി വീണ്ടും പുകയുന്നു ; സി പി ഐയും കൈവിടുന്നു
Featured News, കേരളം, പരിസ്ഥിതി, വാര്‍ത്ത

‘പരിസ്ഥിതിപ്രേമം വ്യാജം’, അതിരപ്പിള്ളി വീണ്ടും പുകയുന്നു ; സി പി ഐയും കൈവിടുന്നു

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി വീണ്ടും പൊടിതട്ടി എടുത്തത് സംസ്ഥാനവ്യാപകമായി എതിർപ്പുകൾ വിളിച്ചുവരുത്തുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികളിൽ പരക്കെ അഭിനാന്ദിക്കുന്ന സാഹചര്യം നിലനിൽക്കെയാണ് അതിരപ്പള്ളി നടപ്പാക്കാനായി അനുമതി നൽകിയതിനെതിരെ കേരളീയ സമൂഹം രംഗത്തുവന്നുകൊണ്ടിരിക്കുന്നതു മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്തസമ്മേളനത്തിനിടെ ജൂൺ 5 ന്റെ പ്രാധാന്യത്തെക്കുറിച്ചു വളരെ കരുതലോടെ ബോധവൽക്കരണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കെ എസ് ഇ ബി ക്ക് പദ്ധതിക്കായി അനുമതി നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഉൽക്കണ്ഠയെല്ലാം വ്യാജമാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ് എന്നാണു പൊതുവെ ഉയരുന്ന വിമർശനം. പരിസ്ഥിതി ദിനത്തിൽ വനനശീകരണത്തെക്കുറിച്ചും വന്യമൃഗങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും പ്രസംഗിക്കുകയും തൈനടൽ മാമാങ്കം നടത്തുകയും മാത്രം പോരെന്നും വ്യാപകമായ വിമർശനങ്ങൾ ഉയരുകയാണ്...