Tuesday, September 22

Author: Film Desk

ഇപ്പൊ ശരിയാക്കിത്തരാം, ഇനി സാലിഹ് ശരിയാക്കിക്കൊള്ളും
വിനോദം, സിനിമ

ഇപ്പൊ ശരിയാക്കിത്തരാം, ഇനി സാലിഹ് ശരിയാക്കിക്കൊള്ളും

ഇപ്പൊ ശരിയാക്കിത്തരാം ഇനി സാലിഹ് ശരിയാക്കിക്കൊള്ളും വെള്ളാനകളുടെ നാട് എന്ന സിനിമ പേര് മറന്നാലും കുതിരവട്ടം പപ്പുവിന്റെ ഇപ്പം ശരിയാക്കിത്തരാം എന്ന പ്രയോഗം മറക്കില്ല. ഒടുവിൽ ശരിയാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പി ഡബ്ള്യു ഡി എഞ്ചിനീയറുടെ മതിലിടിച്ച് പൊളിക്കുകയും ചെയ്ത ആ റോഡ് റോളർ മുപ്പത്തിരണ്ട് വർഷമായി കോഴിക്കോട് ശരിയാക്കാൻ പറ്റാതെ കിടക്കുകയായിരുന്നു. ഇപ്പോൾ 'മഹാനടന്' ശാപമോക്ഷമായി സംഗതി ലേലം ചെയ്തു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള വാഹനമായിരുന്നതുകൊണ്ടു പലരും മതിപ്പു വിലയിൽ കവിഞ്ഞുള്ള വിലയാണ് ഇട്ടതെങ്കിലും ഒടുവിൽ തിരുവണ്ണൂർ സ്വദേശിയായ സാലിഹ് വാഹനം സ്വന്തമാക്കി. ഇനി സാലിഹ് ശരിയാക്കട്ടെ. മതിപ്പു വിലയിൽ നിന്നും 20000 രൂപയോളം അധികം നൽകിയാണ്  സി പവിത്രൻ നായർ എന്ന കോണ്ട്രക്ടറുടെ ജീവിതം കുളമാക്കിയ റോഡ് റോളർ സാലിഹ് സ്വന്തമാക്കിയത്. ...
നടൻ സുശാന്തിൻ്റെ മരണത്തിന് കാരണം റിയ തന്നെയെന്ന് അഭിഭാഷകൻ
കേരളം, വാര്‍ത്ത, സിനിമ

നടൻ സുശാന്തിൻ്റെ മരണത്തിന് കാരണം റിയ തന്നെയെന്ന് അഭിഭാഷകൻ

നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നിൽ കാമുകി റിയ ചക്രവർത്തി തന്നെയെന്ന് പിതാവ് കെ.കെ സിങിൻ്റെ അഭിഭാഷകൻ. നടി റിയ ചക്രബർത്തിക്കെതിരെ കെ കെ സിങ് പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകനും മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ വികാസ് സിങ് രംഗത്ത് വന്നത്. സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ മുംബെെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നും വികാസ് പറയുന്നു. ഗുരുതരമായ ആരോപണങ്ങളാണ് റിയയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. സുശാന്തിനെ മാനസികമായി പീഡിപ്പിച്ച് തളർത്തിയത് റിയ തന്നെയാണെന്നാണ് പ്രധാന ആരോപണം. സുശാന്തിനോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നുവെങ്കിൽ മാനസികസംഘർഷം നേരിടുന്ന സമയത്ത് അയാളെ പിരിയില്ലായിരുന്നു എന്നാണ് സിങ് പറയുന്നത് ജൂൺ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ മുംബൈ ബാന്ദ്രയിലെ വസതിയിൽ കണ്ടെത്തിയത് ''സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി പ്രശ...
നടി ലാവണ്യ ഭാര്യയും തമന്ന കാമുകിയെന്നും അവകാശപ്പെട്ട യുവാവ് അറസ്റ്റിൽ
വാര്‍ത്ത, സിനിമാവിശേഷം

നടി ലാവണ്യ ഭാര്യയും തമന്ന കാമുകിയെന്നും അവകാശപ്പെട്ട യുവാവ് അറസ്റ്റിൽ

സിനിമാമേഖലയിൽ കടന്നു കൂടാനായി നടിമാരെ സ്വന്തമാക്കികിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവ് കുടുങ്ങി തെന്നിന്ത്യൻ നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവർക്കെതിരേ വ്യാജമായ അവകാശവാദം നടത്തിയ  തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ് ലാവണ്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇയാളുടെ 'കലാപരിപാടി'യുടെ അരങ്ങേറ്റം. താരറാണിയായ തമന്ന തന്റെ കാമുകിയായിരുന്നുവെന്നും പ്രശസ്ത തെലുങ്കുനടിയായ ലാവണ്യ ത്രിപാഠിയെ താൻ വിവാഹം ചെയ്തുവെന്നുമാണ് ഇയാൾ  സിനിമാ പ്രേമികളെ അറിയിച്ചത്. ലാവണ്യയെ താൻ മൂന്ന് തവണ ​ഗർഭിണിയാക്കിയെന്നും അപ്പോഴെല്ലാം അബോർഷൻ ചെയ്തുവെന്നും ഇയാൾ അവകാശപ്പെട്ടു. വാർത്തയറിഞ്ഞ് നടി ലാവണ്യ ഇയാൾക്കെതിരേ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രശസ്തതാരമായ പ്രഭാസ് ചിത്രം 'സാഹോ'യിൽ താനായിരുന്നു നായകൻ ആകേണ്ടിയിരുന്നത് എന്നും എന്നാൽ  തന്റെ സ്വാധീനം ഉപയോ​ഗിച...
ഈ ചിത്രം സ്ത്രീകൾ കാണരുത് അപേക്ഷയുമായി ഷക്കീല
വാര്‍ത്ത, വിനോദം, സിനിമ

ഈ ചിത്രം സ്ത്രീകൾ കാണരുത് അപേക്ഷയുമായി ഷക്കീല

സിനിമയുടെ പേര് 'ലേഡീസ് നോട്ട് അലൗഡ്' സ്ത്രീകൾക്ക് പ്രവേശനമില്ല. ഈ ചിത്രം സ്ത്രീകൾ കാണരുത്. ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതൊരു അഡല്‍റ്റ് കോമഡി സിനിമയാണ്. ഹൈലൈറ്റ് അതല്ല. ഒരു കാലത്ത് മലയാള സിനിമാ വ്യവസായത്തെ വീഴാതെ കാത്തു സൂക്ഷിച്ച ഷക്കീലയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 'ദയവായി സ്ത്രീകള്‍ ഈ സിനിമ കാണരുത്.' നടി ഷക്കീലയുടെ ഈ അപേക്ഷ തെന്നിന്ത്യയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഒരുപാട് കഷ്ടപ്പാടുകള്‍ക്കും പ്രതിസന്ധിക്കും പിന്നാലെയാണ് സിനിമ എത്തുന്നതെന്നും ഇതു ജനം കാണണം എന്നും അവർ  അപേക്ഷിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് ചിത്രീകരണം കഴിഞ്ഞ സിനിമയ്ക്ക് സെന്‍സറിങ്ങുമായി ബന്ധപ്പെട്ടും തടസങ്ങൾ നേരിട്ടിരുന്നു. 50 രൂപ മാത്രമാണ് ടിക്കറ്റ് നിരക്കെന്നും. ജൂലൈ 20 ന് രാത്രി എട്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സായ് റാം ദസാരി പറയുന്നു. സിനിമുടെ ട്രെയിലര്‍...
പൃഥിരാജും ആഷിക്കും കമ്മ്യൂണിസ്റ്റായതിനാൽ ചരിത്രം വളച്ചൊടിക്കുമെന്ന് രാജസേനൻ
Culture, കേരളം, സിനിമ

പൃഥിരാജും ആഷിക്കും കമ്മ്യൂണിസ്റ്റായതിനാൽ ചരിത്രം വളച്ചൊടിക്കുമെന്ന് രാജസേനൻ

കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താക്കളായ ആഷിഖ് അബുവും പൃഥ്വിരാജുമെന്ന് സംവിധായകൻ രാജസേനൻ. വാരിയംകുന്നൻ സിനിമയുമായി ഇവർ മുന്നോട്ടു വന്നാൽ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രാജസേനൻ അഭിപ്രായപ്പെട്ടു.. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിർത്തവരാണ് ആഷിക്ക് അബുവും പൃഥ്വിരാജുമെന്നും. അവർ കമ്യൂണിസ്റ്റുകാരാണെന്നും. കമ്യൂണിസ്റ്റുകാർക്ക് ഒരിക്കലും രാജ്യം നന്നാകാൻ താൽപര്യം കാണില്ലെന്നും ബി.ജെ.പി പ്രവർത്തകൻ കൂടിയായ രാജസേനൻ അഭിപ്രായപ്പെടുന്നു. ജനങ്ങൾ എന്നും പട്ടിണിയിലും വിദ്യാഭാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് കമ്മ്യൂണിസ്റ്റുകൾക്ക് താൽപര്യമെന്നും അങ്ങനെ. അല്ലെങ്കിൽ അവർക്ക്  വോട്ട് കിട്ടില്ലെന്നും ബുദ്ധി വളർന്നിടത്ത് കമ്യൂണിസം നശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇൻ്റർവ്യൂവിൽ പറയുന്ന...
ഇത്ര പെട്ടെന്ന് കടന്നു പോയതെന്തിന് സുശാന്ത് ?
Featured News, കല, വാര്‍ത്ത, സിനിമ

ഇത്ര പെട്ടെന്ന് കടന്നു പോയതെന്തിന് സുശാന്ത് ?

ബോളിവുഡിനേയും ഇന്ത്യന്‍ സിനിമാ ലോകത്തേയും പിടിച്ചുലച്ചിരിക്കുകയാണ് യുവനടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണ വാര്‍ത്ത. മുംബെെ ബാന്ദ്രയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സുശാന്തിന്റെ മുന്‍ മാനേജരായ ദിഷ സലിയന്‍ ആത്മഹത്യ ചെയ്തത്. ദിഷയുടെ മരണത്തിലുള്ള അമ്പരപ്പ് അറിയിച്ചു കൊണ്ട് സുശാന്ത് അന്ന് ട്വീറ്റ് ചെയ്തിരുന്നു. മിനി സ്ക്രീനിലൂടെ രംഗത്ത് വന്ന സുശാന്ത് കായ് പോ ചെ യിലൂടെ സിനിമാരംഗത്തെത്തുകയായിരുന്നു. . 2013 ല്‍ പുറത്തിറങ്ങിയ സിനിമയിലെ സുശാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡിന്റെ ഭാവി കാല താരങ്ങളിലൊരാളായി സുശാന്ത് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു.. ഉയർച്ചയുടെ നാളുകളായിരുന്നു പിന്നീട് സുശാന്തിൻ്റേത് . 2019 ല്‍ മാത്രം മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു അദ്ദേഹം ഒടുവിലിറങ്ങിയ. ചിച്ചോരെ വലിയ പ്രതീക...
‘ലക്ഷ്മി ബോംബ്’ റിക്കാർഡ് തുകയ്ക്ക് ഓൺലൈൻ റിലീസിംഗിനു തയ്യാറാകുന്നു
സിനിമ

‘ലക്ഷ്മി ബോംബ്’ റിക്കാർഡ് തുകയ്ക്ക് ഓൺലൈൻ റിലീസിംഗിനു തയ്യാറാകുന്നു

ലോക്ക് ഡൗൺ പ്രശ്നത്തെ മറികടന്ന് ഒ ടി.ടി റിലീസിംഗിന് ഒരുങ്ങുന്നു, അക്ഷയ്കുമാര്‍ നായകനായ ലക്ഷ്മി ബോംബ്. സംഗതി അതു മാത്രമല്ല റെക്കോര്‍ഡ് തുകയ്ക്കാണ് ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ സിനിമ വാങ്ങിയതെന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 125 കോടിക്കാണ് സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ഡിസ്‌നി സ്വന്തമാക്കിയതെന്ന് ബോളിവുഡ് മാധ്യമം പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. അമിതാബ് ബച്ചന്‍-ആയുഷ്മാന്‍ ഖുറാന ചിത്രം ഗുലാബോ സിതാബോയാണ് ലോക്ക് ഡൗണില്‍ ബോളിവുഡില്‍ നിന്ന് ഡിജിറ്റല്‍ റിലീസായി ആദ്യമെത്തിയത്, അതേ പാത പിന്തുടർന്ന് ലക്ഷ്മി ബോംബും ഇപ്പോൾ ഓൺലൈൻ റിലീസിന് ഒരുങ്ങുന്നു. രാഘവ ലോറന്‍സ് സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ലക്ഷ്മി ബോംബ് ഓണ്‍ലൈന്‍ റിലീസിനായി തീരുമാനിച്ചത് ബോളിവുഡിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ലോറന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം കാഞ്ചന ആണ് ലക്ഷ്മി ബോംബ് എന്ന പേരില...
യുവൻ ശങ്കർ രാജയെ ഭാര്യ സഫ് റൂൺ നിർബന്ധിച്ച് ഇസ്ളാമതത്തിൽ എത്തിച്ചതല്ല
Culture, കല, ദേശീയം, സിനിമ

യുവൻ ശങ്കർ രാജയെ ഭാര്യ സഫ് റൂൺ നിർബന്ധിച്ച് ഇസ്ളാമതത്തിൽ എത്തിച്ചതല്ല

ഗായകനും സംഗീത സംവിധായകനും ഇളയരാജയുടെ പുത്രനുമായ യുവന്‍ ശങ്കര്‍ രാജയെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റിയതല്ലേയെന്ന് ഇന്‍സ്റ്റഗ്രാമില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയുമായി ഭാര്യ സഫ്‌റൂണ്‍ നിസാര്‍ രംഗത്ത് വന്നു. തങ്ങൾ തമ്മിൽ നേരില്‍ കാണുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് തന്നെ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചതാണെന്നും.. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഖുറാനില്‍ ഉത്തരമുണ്ടായിരുന്നുവെന്നും അതിനാലാണ് ഈ മതം തെരഞ്ഞെടുത്തതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നതായും സഫ്റൂൺ പറഞ്ഞു. ഇതിൽ തൃപ്തരാകാതെ, ഹിന്ദുമതം പിന്‍തുടരുന്ന ഇളയരാജയുടെ മകനെ നിര്‍ബന്ധിച്ച് മതംമാറ്റിയതല്ലേയെന്ന് ആരോപിച്ചവരോട്, ഒരുനാള്‍ യുവനെ ലൈവില്‍ കൊണ്ടുവരുമെന്നും എന്നിട്ട് അദ്ദേഹത്തോട് തന്നെ ചോദിക്കാമെന്നും അവർ അറിയിച്ചു. 2015 ലാണ് സഫ്‌റൂണിനെ യുവന്‍ വിവാഹം ചെയ്യുന്നത്. അതിന് മുന്‍പേ തന്നെ ഇസ്ലാം മതം സ്വീകരിച്ച അദ്ദേഹം അബ...
കേരളം, വാര്‍ത്ത

സിനിമാ സെറ്റ് പള്ളി തകർത്തതിൻ്റെ സൂത്രധാരൻ അറസ്റ്റിൽ

കാലടിയില്‍ 'മിന്നൽ മുരളി' സിനിമക്കുവേണ്ടി നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തിൽ രാഷ്ട്രീയ ബജ്‌രംഗ്‌ദ‌ള്‍ ജില്ലാ പ്രസിഡന്റ് കാരി രതീഷ് (മലയാറ്റൂർ രതീഷ്) അറസ്റ്റില്‍. എന്‍ ജെ സോജന്‍ അഡീഷണല്‍ എസ്‌പിയുടെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അന്വേഷണസംഘം ചോദ്യം ചെയ്‌തുവരികയാണ്. ഏറെ ദിവസത്തെ  രതീഷിന്റെ ഗൂഢാലോചനയിലാണ് സെറ്റിട്ട പള്ളി തകര്‍ത്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഘത്തിലെ മറ്റ് ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്‌തിരുന്നു. അതിനു ശേഷമാണ് രാഷ്ട്രീയ ബജ് രംഗ് ദളിന്റെ ഭാരവാഹിയാകുന്നത്. ഇയാളാണ് പിടിയിലായത് പള്ളിയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നി...
വർഗ്ഗീയവാദികളുടെ അഴിഞ്ഞാട്ടo കേരളമണ്ണിൽ നടക്കില്ലെന്ന് പിണറായി
കേരളം, വാര്‍ത്ത

വർഗ്ഗീയവാദികളുടെ അഴിഞ്ഞാട്ടo കേരളമണ്ണിൽ നടക്കില്ലെന്ന് പിണറായി

'മിന്നൽമുരളി' സിനിമയുടെ സെറ്റ് അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. സെറ്റ് നിർമ്മിക്കപ്പെട്ടപ്പോൾ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളമെന്നവർ ഓർക്കണമെന്നും അക്രമികൾക്കെതിരെ ശക്തമായ, നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. സമീപ കാലത്തായി ചില വർഗീയശക്തികൾ വർഗീയ വികാരം പുറത്തു വിട്ടുകൊണ്ട് സിനിമയെ കടന്നാക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് മുമ്പ് ചില സ്ഥലങ്ങളിൽ ഷൂട്ടിങ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. സിനിമ പ്രദർശിപ്പിക്കുന്ന സിനിമാശാലകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു വിഭാഗം വർഗീയ ശക്തികളാണ് ഇത്തരം പ്രവണതകളുമായി രംഗത്തു വന്നിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിൽ നിർമ്മിച്ച സെറ്റാണ് ആക്രമിക്കപ്പ...