Tuesday, May 26

Author: നിഷി ജോർജ്ജ്

സുന്ദരന്മാരും സുന്ദരികളും ; നിഷി ജോർജ്ജ് എഴുതുന്നു
Featured News, സാഹിത്യം

സുന്ദരന്മാരും സുന്ദരികളും ; നിഷി ജോർജ്ജ് എഴുതുന്നു

എഴുത്തുകാരി സുന്ദരിയെങ്കിൽ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന പ്രശസ്തസാഹിത്യകാരൻ എം. മുകുന്ദന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. സാഹിത്യമണ്ഡലം സർഗ്ഗാത്മകത പ്രധാനമായി പരിഗണിക്കപ്പെടുന്ന , പരിഗണിക്കപ്പെടേണ്ട ഒരു ആദർശലോകമാണെന്നോ ആകണമെന്നോ ഉള്ള സങ്കൽപ്പമാണ് ഈ പ്രസ്താവനയിൽ അന്തർലീനമായിരിക്കുന്നതും വിശകലനം ചെയ്യപ്പെടേണ്ടതുമായ ഒരു വസ്തുത. മറ്റൊന്ന് സുന്ദരിയായ എഴുത്തുകാരി എന്ന പ്രയോഗമാണ്. സൗന്ദര്യംകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരി എന്നത് പല മുനകളുള്ള ഒരു പ്രയോഗമാണ്. മുകുന്ദന്റെ പ്രസ്താവന ഒരേ സമയം സാമൂഹ്യവിമർശനവും ലിംഗവിവേചനവുമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഈ പ്രസ്താവനയ്ക്കുണ്ടായ വിവിധ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ വ്യക്തമാകും. ഒരു ഭാഗത്ത് ഈ പ്രസ്താവന സാഹിത്യത്തിൽ അഹിതമായ ചില പ്രവണതകളെ വിമർശിക്കുന്നു. സൗന്ദര്യംകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരി എന്...
യൂണിഫോമണിയുന്ന മരണനേരങ്ങൾ…നിഷി ജോർജ്ജ് എഴുതുന്നു
Featured News, OUT OF RANGE, കാഴ്ചപ്പാട്

യൂണിഫോമണിയുന്ന മരണനേരങ്ങൾ…നിഷി ജോർജ്ജ് എഴുതുന്നു

  മരണനേരങ്ങൾ ആഡംബരങ്ങളെയും കൃത്രിമത്വങ്ങളെയും അഴിച്ചുവെക്കുന്ന, ക്രമങ്ങളെയും വ്യവസ്ഥകളെയും തകരാറിലാക്കുന്ന ജീവിത സന്ദർഭങ്ങളായി നാം മനസ്സിലാക്കുന്നു. മനുഷ്യർ തങ്ങളുടെ വിയോജിപ്പുകളെയും വിരോധങ്ങളെയും മാറ്റിവെച്ച് ഐക്യത്തെയും നന്മയെയും പുറത്തെടുക്കുന്ന സമയങ്ങളായി മരണനേരങ്ങളെ നാം അറിയുന്നു. നമ്മുടെ ശരീരഭാഷയിലൂടെയും വേഷത്തിലൂടെയും നാം അറിഞ്ഞോ അറിയാതെയോ മരണത്തോട് വിനീതരായി , മരണവീടുകളിൽ പ്രത്യക്ഷരാകുന്നു. എന്നാൽ എത്രത്തോളം അകൃത്രിമമാണ് മരണനേരങ്ങളിലെ പെരുമാറ്റമെന്ന് അടുത്ത് പോയിനോക്കൂ. ഇത്തരം സന്ദർഭങ്ങളിൽ 'ഞാൻ' എത്രത്തോളം, എത്രനേരം പ്രകടനാത്മകതയെ ഉപേക്ഷിച്ച് മറഞ്ഞിരിക്കുന്നുണ്ട് ? മരണനേരങ്ങളിൽ സന്ദർശകരുടെയും ബന്ധുക്കളുടെയും ശരീരഭാഷയിലും വേഷത്തിലും ഉള്ളതായി നാം കരുതുന്ന സ്വാഭാവികതകൾ അത്തരം സന്ദർഭങ്ങളെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞും നമ്മിൽ രൂപപ്പെട്ട ധാരണകളുടെ പ്രകടനങ്ങളാണെന്ന് അ...
ലിംഗഭേദമുള്ള ഭ്രാന്തുകൾ ‘OCD’ കവിതാവിവാദത്തെ സംബന്ധിച്ച്  നിഷി ജോര്‍ജ്ജ്‌ എഴുതുന്നു
Featured News, OUT OF RANGE, കവിത, സ്ത്രീപക്ഷം

ലിംഗഭേദമുള്ള ഭ്രാന്തുകൾ ‘OCD’ കവിതാവിവാദത്തെ സംബന്ധിച്ച് നിഷി ജോര്‍ജ്ജ്‌ എഴുതുന്നു

മരിച്ചു എന്നോർക്കാതെ പുലർച്ചെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുന്ന ഒരു പെണ്ണിന്റെ ചിത്രം അമ്മു ദീപ എന്ന എഴുത്തുകാരി തന്റെ ഒരു കവിതയില്‍ വരച്ചിടുന്നുണ്ട്. മരണത്തില്‍ പോലും അവള്‍ക്ക്‌ കുടഞ്ഞുകളയാന്‍ കഴിയാത്ത ഈ അടുക്കളയും അവളും തന്നെയാണ് അരുണ്‍ പ്രസാദിന്റെ "OCD’ എന്ന കവിതയി ലുമുള്ളത്. ഡൈവോഴ്സിനു ശേഷം പഴയ ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ വരുന്ന, ഒബ്സസ്സീവ് കമ്പല്സീവ് ഡിസോര്‍ഡറുള്ള ഭാര്യയുടെ പ്രവര്‍ത്തികളാണ് കവിതയില്‍ അവതരിപ്പിക്കപ്പെടുന്നത്. വീണ്ടും വീണ്ടും അടിച്ചും തുടച്ചും കഴുകിയും ഭർത്താവ് വലിച്ചുവാരിയിട്ട വീട് അടുക്കിയൊതുക്കിവെച്ച്, ഉറങ്ങുന്ന ഭർത്താവിനെ പുതപ്പിച്ച് അവള്‍ തിരിച്ചുപോകുന്നു. ഈ കവിതയ്ക്ക് ജിസ ജോസ് 'പഴയഭാര്യ' എന്ന പേരില്‍ എഴുതിയ പ്രതികവിത ഏറെ ശ്രദ്ധിക്കപ്പെടുകയും വിവാദങ്ങള്‍ക്ക്‌ വഴിവെക്കുകയും ചെയ്തു. അതുവരെ താന്‍ ചുമന്നുകൊണ്ടുനടന്ന അടുക്കളയെ കുടഞ്ഞു കളഞ്ഞൊരു സ്ത്രീയാണ് ജിസയുട...
പലർ ചേർന്ന് വരച്ച മല; നിഷി ജോർജിന്റെ കവിത
OUT OF RANGE, കവിത, സാഹിത്യം

പലർ ചേർന്ന് വരച്ച മല; നിഷി ജോർജിന്റെ കവിത

പലർ ചേർന്ന് വരച്ച മല ത്രികോണം ചിറകൊടിഞ്ഞൊരു പക്ഷിയാണ്. താഴ്വരകളിൽ തൂവൽ വിടർത്തിവിരിച്ച് ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്നൊരു മലയാണ്. സാഹസികരേയും ഭക്തരേയും പ്രലോഭിപ്പിക്കുന്ന ഉയരമാണ്. ത്രികോണം ഒരു മലയാണ്. മലകയറ്റത്തിനിടയിലും മലയിറക്കത്തിനിടയിലും ശ്വാസം നിലച്ചുപോയവരെ പൊതിഞ്ഞുസൂക്ഷിക്കുന്നൊരു പിരമിഡാണ്. അനേകയാത്രകളെ ഉള്ളടക്കം ചെയ്ത ശരീരം മൂന്നുവരകൾക്കുള്ളിലെ ചരിത്രഭാരത്തിലേക്ക് ഉൾക്കണ്ണുതുറക്കുന്നു. മുകളിലേക്ക് വഴിവെട്ടിയവർ- പാദവും ലംബവും കർണ്ണവും അളന്നെടുത്തവർ- സസ്യജന്തുജാലങ്ങളായി ഉപരിതലങ്ങളെ ഒപ്പിയെടുത്തവർ- ഉൾഖനനം നടത്തിയവർ- താഴ്വരകളിലും മലമുകളിലും വസിച്ചവർ- പലർ ചേർന്നു വരച്ചൊരു ത്രികോണമാണ് ഒാരോ മലയും. മൂന്നുവരകളെ മുനകൂർപ്പിച്ച കുന്തങ്ങളാക്കി ഏത് കാട്ടാളരാണ് കൊല്ലവളെ എന്ന് അലറുന്നത് ? ചിറകൊടിഞ്ഞ ഒരുപക്ഷിയുടെ ഹൃദയമിടിപ്പുകളെ ആകാശത്തേക്...
അണുകുടുംബങ്ങളാണ് ആർത്തവ ‘അശുദ്ധിയെ’ ഒരു പരിധിവരെ ഇല്ലാതാക്കിയത്; നിഷി ജോർജ് എഴുതുന്നു
OUT OF RANGE, കേരളം, സ്ത്രീപക്ഷം

അണുകുടുംബങ്ങളാണ് ആർത്തവ ‘അശുദ്ധിയെ’ ഒരു പരിധിവരെ ഇല്ലാതാക്കിയത്; നിഷി ജോർജ് എഴുതുന്നു

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച കോടതിവിധി പ്രതിഷേധങ്ങൾക്കെന്ന പോലെ ധാരാളം ചർച്ചകൾക്കും ചരിത്രാന്വേഷണങ്ങൾക്കും വഴിയൊരുക്കുകയുണ്ടായി. ഹൈന്ദവവിശ്വാസികൾക്കിടയിൽ തന്നെ യാഥാസ്ഥിതികരും പുരോഗമനസ്വഭാവമുള്ളവരും രണ്ട് ചേരികളിലായിത്തിരിഞ്ഞ് സ്വീകരിക്കുന്ന നിലപാടുകളും അതുമായി ബന്ധപ്പെട്ട് മതത്തിനുള്ളിലും പുറത്തുമായി നടക്കുന്ന അനേക ചർച്ചകളും മതത്തെ കൂടുതൽ തുറന്ന ഒന്നാക്കി തീർക്കുന്നതിന് സഹായകരമായേക്കാം. ശബരിമലയിൽ സ്ത്രീകൾ കയറുമോ എന്നതിലും പ്രധാനമാണ് മതങ്ങളിലെ സ്ത്രീകളുടെ സ്ഥാനവുമായി ബന്ധപ്പെട്ടും ആർത്തവത്തെ അശുദ്ധിയായി കരുതുന്ന സമ്പ്രദായത്തിനെതിരായും നടക്കുന്ന ചർച്ചകളും പ്രയോഗങ്ങളും എന്നതിനാൽ ശബരിമലയിലെ സ്ത്രീപ്രവേശനത്തിനനുകൂലമായ കോടതിവിധിക്ക് കൂടുതൽ ചരിത്രപ്രാധാന്യമുണ്ട്. ചരിത്രം പരിശോധിച്ചാൽ ആർത്തവവുമായി ബന്ധപ്പെട്ട് മനുഷ്യർക്കിടയിൽ നിലനിന്നിരുന്ന പല വിശ്വാസങ്ങളുടെയും പിന്നിൽ പ്രവർ...
വിവര്‍ത്തനത്താല്‍ പൊലിപ്പിക്കപ്പെട്ടൊരു ദേശം; നിഷി ജോര്‍ജിന്‍റെ കവിത
OUT OF RANGE, കവിത, കേരളം, സാഹിത്യം

വിവര്‍ത്തനത്താല്‍ പൊലിപ്പിക്കപ്പെട്ടൊരു ദേശം; നിഷി ജോര്‍ജിന്‍റെ കവിത

  അതിരില്ലാത്തൊരു നിരപ്പാണ് പച്ചപ്പുല്‍മൈതാനമായി, ആവേശംമൂത്ത കാണികളായി, പ്രതിരോധമുന്നേറ്റങ്ങളുടെ ഇരട്ടവേഷംചെയ്യുന്ന കളിക്കാരായി, ഗാലറിയും റഫറിയും ഗോള്‍വലകളും വരകുറികളും കാല്‍പ്പന്തുമായി, വിവര്‍ത്തനം ചെയ്യപ്പെട്ടത്. ഭൂഗോളം എന്ന ബ്രഹദാഖ്യാനമാണ് കാല്‍പ്പന്തെന്നൊരുഹൈക്കുവായി പരിഭാഷപ്പെട്ടത്. വൃത്തങ്ങളുംചതുരങ്ങളുമായി റഫറിയുംസമയക്രമങ്ങളുമായി പദാനുപദമായി വൃത്താനുവൃത്തമായി ഞാന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഗോട്ടിക്കുഴികളുംഗോള്‍ഫ്കുഴികളുമായി ചുരുണ്ടുകൂടിയിരുന്ന ലക്ഷ്യസ്ഥാനങ്ങള്‍ മൈതാനവശങ്ങളിലേക്ക് പതഞ്ഞുയര്‍ന്ന് പരന്നുപൊങ്ങി ഗോള്‍വലകളായി. ലക്ഷ്യത്തെ വലിച്ചുനീട്ടിയവിവര്‍ത്തനം മാര്‍ഗ്ഗത്തെയോസങ്കീര്‍ണ്ണമാക്കി... കളിയെഇഷ്ടപ്പെടുകയും അരാജകവാദിയാവുകയും ഒരേസമയംസാധ്യമല്ലെന്ന് റഫറികാണികളിലൊരുവനെ ചുമപ്പുകാര്‍ഡ്കാണിച്ചു... തോറ്റകളിതോറ്റജീവിതമാണ്എന്നെഴുതി മറ്റൊരുവന്‍ തുന്നിച...