Thursday, July 2

Author: TEAM PRATHIPAKSHAM

പച്ചക്കറികള്‍ ഹോം ഡെലിവറി അനുവദിക്കില്ല ; ജില്ലാ പോലീസ് മേധാവി പ്രതിപക്ഷത്തോട്
Featured News, കേരളം, വാര്‍ത്ത

പച്ചക്കറികള്‍ ഹോം ഡെലിവറി അനുവദിക്കില്ല ; ജില്ലാ പോലീസ് മേധാവി പ്രതിപക്ഷത്തോട്

സംസ്ഥാനത്തു തമിഴ്‌നാട്ടിൽനിന്നും വരുന്നവർക്ക് കോവിഡ് 19 ബാധിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നേരിട്ട് പച്ചക്കറികൾ വിൽക്കുന്നത് അനുവദിക്കില്ലെന്ന് പോലീസ് . തമിഴ് നാട്ടിൽനിന്നും പച്ചക്കറികൾ എടുത്ത് കേരളത്തിലേക്ക് കൊണ്ടുവന്നു വീട് വീടാന്തരം വിപണനം നടത്തുന്നത് അനുവദിക്കില്ലെന്ന് കൊല്ലം റൂറൽ എസ് പി ഹരിശങ്കർ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു. സാധാരണയായി അതിർത്തികളിൽ ചരക്കു വാഹനങ്ങൾ തടയാറില്ല. കേന്ദ്രസർക്കാർ മാനദണ്ഡമനുസരിച്ചു ചരക്കു വാഹനങ്ങളിൽ രണ്ടു ഡ്രൈവറും ഒരു ക്ളീനറും അനുവദനീയമാണ്. പച്ചക്കറി സാധനങ്ങളുടെ വില്പന നടത്തുന്ന ചില വ്യക്തികള്‍ തമിഴ്നാട്ടിലും മറ്റും ചെറിയ വാഹനങ്ങളില്‍ പോയി നേരിട്ട് അവിടെ നിന്നും പച്ചക്കറി വാങ്ങി ജില്ലയിലെ വീടുകളില്‍ നേരിട്ട് വിപണനം നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും തടയുമെന്നു എസ് പി അറിയിച്ചു.  അതിർത്തിജില്ലകളിലെല്ലാം ഇത് ബാധകമാണ്. കഴിഞ്ഞ ...
രാഷ്ട്രീയം കളിക്കേണ്ട കാലമല്ല കേന്ദ്ര ഇടപെടൽ ക്ഷേമകാര്യങ്ങളിൽ  ശക്തമാകേണ്ടതുണ്ട്
Featured News, രാഷ്ട്രീയം, വാര്‍ത്ത

രാഷ്ട്രീയം കളിക്കേണ്ട കാലമല്ല കേന്ദ്ര ഇടപെടൽ ക്ഷേമകാര്യങ്ങളിൽ ശക്തമാകേണ്ടതുണ്ട്

ലോകം മുഴുവൻ ഭീതിയുടെ ചിറകു വിടർത്തിയാണ് കോവിഡ് 19 എന്ന വൈറസ് അതിന്റെ മരണയാത്ര നടത്തുന്നത്. വലിയ ജീവിതനിലവാരത്തിലുള്ളവരെന്നു നമ്മൾ പഠിച്ചുവച്ചിട്ടുള്ള ചൈനയും ഇറ്റലിയും എന്തിനു സാക്ഷാൽ യു എസ് പോലും പകച്ചുനില്ക്കുകയോ കീഴടങ്ങിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണിപ്പോൾ. ഇന്ത്യയുടെ സ്ഥിതിയും അത്ര മെച്ചമെന്നു കരുതാൻ കഴിയില്ല. വൈറസ് പ്രതിരോധത്തിനുള്ള ഒരേ ഒരു മാർഗ്ഗം നിലവിൽ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണെന്ന് നമ്മുടെ ആരോരോഗ്യ പ്രവർത്തകരും പ്രധാനമന്ത്രിയുൾപ്പടെ കേന്ദ്ര സംസ്ഥാന മന്ത്രിസഭയുടെ ഭാഗമായുള്ളവരും ആവർത്തിച്ച് വ്യക്തമാക്കികൊണ്ടിരിക്കുമ്പോഴും പലരും ഇതിന്റെ യാഥാർത്ഥ്യത്തെ മനസിലാക്കാതെയാണിപ്പോഴും ഇടപെടുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാകർഫ്യൂ ആഘോഷമാകുവാൻ തലേദിവസം നമ്മുടെ നിരത്തുകളിൽ ഉണ്ടായ ആൾക്കൂട്ടം മുതൽ കർഫ്യു വിനുശേഷം ആരോഗ്യ പ്രവർത്തകരെ അഭിസംബോധന ചെയ്യുവാൻ പാത്രം തമ്മിലടിച്ചെങ...
ഇറ്റലിയിൽ 24 മണിക്കൂർ, 627 മരണം ; മൂന്നാം ഘട്ടത്തോടെ അവസാനിക്കുമോ ഭീകരവ്യാധി !!
അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

ഇറ്റലിയിൽ 24 മണിക്കൂർ, 627 മരണം ; മൂന്നാം ഘട്ടത്തോടെ അവസാനിക്കുമോ ഭീകരവ്യാധി !!

ലോകജനതയെ മുൾമുനയിൽ നിർത്തിക്കൊണ്ട് കോവിഡ് 19 വിതക്കുന്ന മാരകമായ വാർത്തകളാണ് ലോകത്തിന്റെ എല്ലാ ഭാഗത്തും വ്യാപിച്ചുകൊണ്ടിരിക്കുന്നതു. മനുഷ്യന്റെ എല്ലാ നീക്കങ്ങളെയും തത്വത്തിൽ വഴിതടഞ്ഞുകൊണ്ടാണ് ഈ ഭീകര വൈറസ് അതിന്റെ സകലകരുത്തുമുപയോഗിച്ചു ഉറഞ്ഞുതുള്ളുമ്പോൾ സ്വയം നിയന്ത്രണം പാലിച്ചു നോക്കിയിരിക്കാനേ നിസ്സഹായനായ മനുഷ്യന് കഴിയുന്നുള്ളൂ. ഈ രോഗത്തിന് വാക്സിൻ കണ്ടുപിടിച്ചതായി വാർത്തകൾ വരുന്നുണ്ടെങ്കിലും അത് ഫലപ്രദമായതിന്റെ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. 185 രാഷ്ട്രങ്ങളിലായി വ്യാപിച്ച കോവിഡ് വൈറസ് ബാധിച്ചുള്ള മരണസംഖ്യ 11,385 ആയി. രോഗം ഏറ്റവും കൂടുതൽ നാശം വിതച്ച ഇറ്റലിയില്‍ മരണം 4000 കവിഞ്ഞു. 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 627 പേരാണ്. ഇറ്റലിയില്‍ 5986 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 47,021 ആയി ഉയര്‍ന്നു. ഇറാനില്‍ 1433 പേരും സ്‌പെയിനില്‍ 1093 പേരും ക...
ആൾക്കൂട്ടത്തെ കൊന്നൊടുക്കുന്ന വാട്സാപ്പ് വൈറസുകൾ
Featured News, ആരോഗ്യം, കേരളം, വാര്‍ത്ത

ആൾക്കൂട്ടത്തെ കൊന്നൊടുക്കുന്ന വാട്സാപ്പ് വൈറസുകൾ

രാജ്യത്ത് വാട്സ് ആപ്പ് ഉയർത്തുന്ന ഭീതിയാണ് കൊറോണോ വൈറസിനേക്കാൾ ഇപ്പോൾ ഭയം ജനിപ്പിക്കുന്നത്.  നമ്മുടെ സർക്കാരും ആരോഗ്യ മന്ത്രാലയങ്ങളും എത്രകണ്ട് ഇടപെട്ടിട്ടും വ്യാജ സന്ദേശങ്ങളും ഉപദേശങ്ങളും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് 500 ദശലക്ഷം സ്മാർട്ട്‌ഫോണുകളുള്ള ഒരു രാജ്യത്ത് 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്റെ സാധ്യത വളരെ കൂടുതലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന വാട്ട്‌സ്ആപ്പ് അഭ്യൂഹങ്ങളെത്തുടർന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ കോപാകുലരായ ജനക്കൂട്ടം ഡസൻ കണക്കിന് ആളുകളെ പരസ്യമായി കൊന്നൊടുക്കിയത് നാം കണ്ടതാണ്. ഇതുകൂടാതെ മതപരമായ വിഷവിത്ത് വിതച്ച സന്ദേശങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ച് തെരുവുകളിലേക്ക് ആയുധങ്ങളുമായി ഇറങ്ങിയവർ  അതിലുമേറെ. അതിന്റെ പിന്തുടർച്ചതന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ കൊറോണ വൈറസ്...
ഹിന്ദുത്വ അജണ്ട പ്രതിരോധം കലയിലൂടെ സാധ്യമോ ? ജെ ശൈലജയും ശ്രീദേവി എസ് കർത്തയും ചർച്ച ചെയ്യുന്നു
Editors Pic, Featured News, കല, കേരളം, ദേശീയം, വാര്‍ത്ത, സാഹിത്യം, സ്ത്രീപക്ഷം

ഹിന്ദുത്വ അജണ്ട പ്രതിരോധം കലയിലൂടെ സാധ്യമോ ? ജെ ശൈലജയും ശ്രീദേവി എസ് കർത്തയും ചർച്ച ചെയ്യുന്നു

ഇന്ന് വനിതാ ദിനം. ഹിന്ദുത്വവൽകരണത്തിന്റെ ഭാഗമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഭരണകൂടഫാസിസം ഒരു വിഭാഗം ജനതയ്ക്കുനേരെ ഭീതീതമായ ആക്രമണങ്ങൾ അഴിച്ചുവിടുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം കണ്ടത്. അതിന്റെ തീവ്രമായ ക്ളൈമാക്‌സാണ് ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനവാരം നാം തലസ്ഥാനത്ത് കണ്ടത്. ഈ സാഹചര്യത്തിൽ നിലവിലുള്ള അപകടകരമായ രാഷ്ട്രീയനീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നു ചർച്ച ചെയ്യുകയാണ് സാമൂഹികമായ ഇടപെടലുകൾ നടത്തുന്ന രണ്ടു വനിതകൾ. നാടകപ്രവർത്തകയും നടിയുമായ ജെ ശൈലജയും കവി ശ്രീദേവി എസ് കർത്തയും പ്രതിപക്ഷം : രാമൻ എന്ന പുരുഷകേന്ദ്രീകൃതമായ ബിംബം മുൻനിർത്തി രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ അജൻഡയെ എഴുത്തുകാർക്കും കലാകാരന്മാർക്കും കലയിലൂടെ സ്വാഭാവികമായി പ്രതിരോധിക്കാൻ കഴിയുമോ? ശൈലജ: വളരെ ഫോർവേഡെന്നും ലഫ്റ്റ് എന്നും ലഫ്റ്റ് ലിബറൽ എന്നുമൊക്കെ വിചാരിച്ചിരുന്ന ഒട്ടേറെ ആർട്ടിസ്റ്റുകൾ രാ...
വികസനം പൂർണമാകണമെങ്കിൽ സർക്കാരുകൾക്ക് ഇച്ഛാശക്തിയുണ്ടാകണം ; ആർ വി ജി മേനോൻ സംസാരിക്കുന്നു
Featured News, കേരളം, പ്രതിപക്ഷം, വീക്ഷണം

വികസനം പൂർണമാകണമെങ്കിൽ സർക്കാരുകൾക്ക് ഇച്ഛാശക്തിയുണ്ടാകണം ; ആർ വി ജി മേനോൻ സംസാരിക്കുന്നു

മലയാളിയുടെ പാർപ്പിടസങ്കല്പങ്ങൾ  ആകെ മാറിക്കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ തോത് പരിമിതമായി മാറിയപ്പോൾ വീടിനെക്കുറിച്ചുള്ള ചിന്തകളും മാറി. ശരിയായ ദിശയിലേക്കാണോ നാം പോകുന്നത് ? പാർപ്പിടസംസ്കാരം എന്ന് പറയുന്നത് ദൈവനിശ്ചിതമൊന്നുമല്ല. കേരളത്തിൽ നാം വളർത്തിക്കൊണ്ടുവന്ന ഒരു രീതിയാണ്. ഇതിനു നമുക്ക് കഴിഞ്ഞത്, ജനസാന്ദ്രത വളരെ കൂടുതലാണ്, പക്ഷെ അന്ന് ഇന്നത്തെക്കാൾ കുറവായിരുന്നല്ലോ. പക്ഷെ നാം ഇന്ന് കാണുന്ന രീതിയിൽ പുരയിടവും തെങ്ങും വീടുമൊക്കെ എത്ര ശതമാനം ആളുകൾക്ക് ഉണ്ടായിരുന്നു..? അന്നത്തെ ഗാർഹികസാംസ്‌കാരം മറ്റൊരു രീതിയിലായിരുന്നു. ഞങ്ങളുയൊക്കെ വീട് ഓല കെട്ടിയതും വളരെ ചെറുതുമായിരുന്നു. അഞ്ഞൂറ് ചതുരശ്രയടി വലുപ്പമേ ഉണ്ടായിരുന്നുള്ളൂ. അതിനേക്കാൾ പാവപ്പെട്ടവരുടെ വീടായിരുന്നു ചുറ്റുപാടുമുണ്ടായിരുന്നത്. ഇതെല്ലാം കൂടിയായിരുന്നു നമ്മുടെ പാർപ്പിടസംസ്കാരം. അതങ്ങനെ തന്നെ തുടരണമെന്ന് ആർക്കും പറയാൻ പറ്റില്ല. അത് മാറിയത...
‘നിനക്ക് ആസാദി വേണം അല്ലേടാ’ ; ഡൽഹി യൂണിവേഴ്സിറ്റിയിൽ ലാത്തിച്ചാർജ് നടത്തുന്നത് എ ബി വി പി
Featured News, ദേശീയം, വാര്‍ത്ത

‘നിനക്ക് ആസാദി വേണം അല്ലേടാ’ ; ഡൽഹി യൂണിവേഴ്സിറ്റിയിൽ ലാത്തിച്ചാർജ് നടത്തുന്നത് എ ബി വി പി

ഡൽഹി യൂണിവേഴ്സിറ്റിയിൽ ലാത്തിച്ചാർജ്ജ് നടത്തുന്നത് പോലീസല്ല, പകരം എ ബി വി പിക്കാരാണു. ഡൽഹി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരമാണു പുറത്തുവരുന്നത്. മലയാളി വിദ്യാർഥിയും എഴുത്തുകാരനുമായ ഇബ്രാഹിം ബാദ്ഷായെ ഒരു സംഘം എ ബി വി പിക്കാർ ആക്രമിച്ചു.`നിനക്ക് ആസാദി വേണം അല്ലേടാ` എന്ന് ആക്രോശിച്ചുകൊണ്ട് എ ബി വി പി ക്കാർ ആക്രമിക്കുകയായിരുന്നു. ഒരു ടെലിവിഷൻ ചാനലിൽ ബൈറ്റ് എടുക്കാൻ പോയി മടങ്ങിയ വേളയിലാണു കോളേജ് ഹോസ്റ്റലിനു സമീപം ഒരു സംഘം എ ബി വി പിക്കാർ ആക്രമിച്ചത്. ഇബ്രാഹിം ബാദ്ഷാ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാനായി  ഭരണകൂടവും പോലീസും എ ബി വി പിയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. പോലീസിൻ്റെതിനു സമാനമായ എല്ലാ സജ്ജീകരണങ്ങളുമായാണു അവർ വിദ്യാർഥികളെ ആക്രമിക്കുന്നതെന്നാണു വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നത്. ഇതിൻ്റെയെല്...
ശ്രീപത്മനാഭസ്വാമിക്ഷേത്ര പരിസരത്ത് ജയിൽ ചിക്കനു നിരോധനം
Featured News, കേരളം, വാര്‍ത്ത

ശ്രീപത്മനാഭസ്വാമിക്ഷേത്ര പരിസരത്ത് ജയിൽ ചിക്കനു നിരോധനം

തിരുവനന്തപുരം നഗരത്തിലെ പ്രമുഖക്ഷേത്രമായ ശ്രീപത്മനാഭക്ഷേത്ര പരിസരത്ത് മാംസാഹാരത്തിനു നിരോധനം. കിഴക്കേക്കോട്ടയ്ക്കടുത്ത് ക്ഷേത്രത്തിനു സമീപം  വൈകുന്നേരങ്ങളിൽ തുറന്നുപ്രവർത്തിക്കുന്ന പൂജപ്പുര സെൻ ട്രൽ ജയിലിലെ മൊബൈൽ തട്ടുകടയിലാണു ചിക്കനും മുട്ടയും നിർത്തലാക്കിയിരിക്കുന്നത്. ക്ഷേത്രത്തിൻ്റെ ഭരണസമിതിയുടെ പരാതിയെത്തുടർന്നാണു മാംസാഹാരം നിർത്തലാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട് അതേസമയം ശ്രീപത്മനാഭക്ഷേത്രത്തിനു സമീപപ്രദേശങ്ങളിൽ സ്വകാര്യവ്യക്തികൾ നടത്തുന്ന ഹോട്ടലുകളിലും തട്ടുകടകളിലും മാംസാഹാരം ഇപ്പോഴും വിൽക്കുന്നുണ്ട്. ജയിലിൽ നിർമ്മിക്കുന്ന ചപ്പാത്തിക്ക് ഇവിടെ ഇപ്പോൾ ചിക്കനും മുട്ടയ്ക്കും പകരം വെജിറ്റബിൾ കറിയാണു നൽകുന്നത്. 30 രൂപ മാത്രം ഈടാക്കി വിൽക്കുന്ന ചിക്കൻ ജനപ്രിയമായതോടെ റിക്കാർഡ് വിറ്റുവരവ് ആയിരുന്നു ഓരോ ദിവസവും നേടിയിരുന്നത്. ജയിലിലെ തടവുകാർ നിർമ്മിച്ച് നഗരങ്ങളിൽ വിതരണം ചെയ്യുന്ന നാലു സ്റ്റാളുക...
സുഷമ സ്വരാജ് ; ബി ജെ പി രാഷ്ട്രീയത്തിൻ്റെ വ്യത്യസ്തമുഖം കടന്നുപോകുന്നു
Featured News, ദേശീയം

സുഷമ സ്വരാജ് ; ബി ജെ പി രാഷ്ട്രീയത്തിൻ്റെ വ്യത്യസ്തമുഖം കടന്നുപോകുന്നു

1977 ൽ ഹരിയാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി പാര്ലമെന്ററി രംഗത്തെത്തിയ സുഷമ സ്വരാജ് തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമ്പോൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു. ഇതിനിടെ ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായും ലോകസഭയിൽ പ്രതിപക്ഷനേതാവായും സോണിയ ഗാന്ധിയ്‌ക്കെതിരെ റായ്ബറേലിയിൽ മത്സരരംഗത്തെത്തിയതും രാഷ്ട്രീയ ചരിത്രമായിരുന്നു. വാജ്‌പേയ് നയിച്ച ആദ്യ ബി ജെ പി മന്ത്രിസഭയിൽ വാർത്ത വിനിമയ വകുപ്പ് കൈകാര്യ ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രിസഭയിലെ സാന്നിധ്യമായി മാറിയ സുഷമ, ഇന്ദിരാഗാന്ധിയ്ക്കു ശേഷം ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായി മാറിയ വനിതയുമായി. ഈ കാലയളവിൽ വിദേശ രാജ്യങ്ങളുമായി കൂടുതൽ അടുത്ത ബന്ധം കാത്തുസൂക്ഷിക്കാൻഅവർക്കു കഴിഞ്ഞു. പലപ്പോഴും ബിജെ പി യുടെ പുതിയ നേതൃത്വത്തോട് കലഹിച്ചുകൊണ്ടിരുന്ന സുഷമ സ്വരാജിനെതിരെ സംഘപരിവാർ സംഘടനകളിൽ നിന്നും വ്യക്തിപരമായ അധിക്ഷേപം പോലും ഉണ്ടായിട്...
രാത്രി പുനലൂർ എസ് ഐ വീട്ടിൽ കയറി മർദ്ദിച്ചതായി സോഷ്യൽ മീഡിയ വീഡിയോയിലൂടെ പരാതിയുമായി മധ്യവയസ്ക രംഗത്ത്
കേരളം, വാര്‍ത്ത

രാത്രി പുനലൂർ എസ് ഐ വീട്ടിൽ കയറി മർദ്ദിച്ചതായി സോഷ്യൽ മീഡിയ വീഡിയോയിലൂടെ പരാതിയുമായി മധ്യവയസ്ക രംഗത്ത്

പുനലൂർ മിച്ചഭൂമിയിൽ മധ്യവയസ്കയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. മിച്ചഭൂമിയിലെ കോളനിയിൽ താമസിക്കുന്ന വത്സലയാണു പോലീസ് മർദ്ദിച്ചതായി പരാതിയുടെ വീഡിയോയുമായി രംഗത്തുവന്നു. പുനലൂർ എസ് ഐ രാജീവ് രാത്രിയിൽ വീട് കയറി മർദ്ദിച്ചു എന്നാണു പരാതി. സംഭവം അവർ വിവരിക്കുന്നതിങ്ങനെയാണു : `16 ആം തീയതി രാത്രിയിൽ 9. 30 ഞാൻ ഓച്ചിറയിൽ ജോലിക്കുപോയിട്ട് മടങ്ങിവന്നപ്പോൾ വീട്ടിൽ പോലീസ് അന്വേഷിച്ചുവന്നു. എൻ്റെ സഹോദരി എന്തോ പരാതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞാണു എന്നെ കുളിമുറിയിൽ നിന്നും പിടിച്ചിറക്കി മർദ്ദിച്ചു. എൻ്റെ തല എസ് ഐ അടിച്ചുപൊട്ടിച്ചു. പോലീസുകാരൻ ചെകിട്ടത്ത് അടിച്ചു. ഞാൻ ഡി വൈ എസ് പി ഓഫീസിൽ പരതി നൽകി. പക്ഷേ സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ പരാതി കൊടുക്കാൻ പറഞ്ഞു`. കാലിൻ്റെ എല്ലിനു പൊട്ടലുണ്ടെന്നും തലയിൽ അഞ്ച് സ്റ്റിച്ചുണ്ടെന്നും വത്സല പരാതിപ്പെട്ടു. ഇനി കൂടുതൽ പരിശോധനയ്ക്കായി തൻ്റെ പക്കൽ പണമില്ലെന്നും അവർ പറയുന്നു. ...