Saturday, August 8

‘അവിനാശി ബസപകടം’ ട്രക്ക് ഡ്രൈവർക്കെതിരെ കേസ് ; ഹേമരാജിന്റെ ലൈസൻസ് റദ്ദാക്കും

തമിഴ് നാട് അവിനാശി ബസ്സപകടത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ട്രക്ക് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച പുലർച്ചെ ട്രക്ക് നിയന്ത്രണം വിട്ടു കെ എസ് ആർ ടി സി വോൾവോ ബസിലിടിച്ചതിനെത്തുടർന്നു 19 യാത്രക്കാരുടെ മരണത്തിനിടയാക്കിയ സംഭവത്തെ തുടർന്ന് കണ്ടൈനർ ലോറി ഡ്രൈവർ ഹേമരാജ് ഈ റോഡ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഹേമരാജിനെ ചോദ്യം ചെയ്യുകയാണ്.

അശ്രദ്ധമായി വാഹനമോടിച്ചതിന് ഹേമരാജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കെതിരെയാണ് കേസെടുത്തത്. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും, ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഹേമരാജ് പൊലീസിന് മൊഴി നല്‍കി. അതേസമയം വണ്ടിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത് എന്നായിരുന്നു ഹേമരാജ് ആദ്യം മൊഴി നൽകിയത്

ഡ്രൈവറുടെ ഈ വാദം മോട്ടോര്‍വാഹന വകുപ്പ് തള്ളി. ആറ് മാസം മാത്രം പഴക്കമുള്ള ലോറിയാണ് ഇതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ട്രക്കിന്റെ ടയറും അധികം പഴക്കമുള്ളതല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. അതോടെ യാത്രക്കിടെ പൊട്ടിപ്പാകാനുള്ള സാധ്യതയില്ല എന്ന നിഗമനത്തിലാണ് മോട്ടോര്‍വാഹന വകുപ്പ്.

ഡിവൈഡറിൽ ഇടിച്ചു മറുവശത്തേക്കു നിയന്ത്രണം വിട്ടു പോകുന്നതിനിടയിൽ ഇടിയുടെ ആഘാതത്തിലായിരിക്കും ടയര്‍ പൊട്ടിയിട്ടുണ്ടാവുക. ഡ്രൈവര്‍ ഉറങ്ങി പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടായിരിക്കാം അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കൊച്ചിയിലെ ഗ്ലോബല്‍ ഷിപ്പിങ് കമ്പനിയുടേതാണ് ട്രക്ക്. കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് ടൈലുകള്‍ കയറ്റി സേലത്തേക്ക് പോവുമ്പോഴാണ് അപകടം.

തിരുപ്പൂർ അവിനാശിക്കടുത്ത് പുലര്‍ച്ചെ 3.30ടെയായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പലരേയും പുറത്തെടുത്തത്. അപകടത്തിൽ മരിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു 19 പേർ മരിച്ചു

Leave a Reply