Thursday, January 20

സോഷ്യൽ മീഡിയകളിൽ മണ്ടത്തരവും തട്ടിപ്പ് പ്രചാരണങ്ങളും നടത്തരുതെന്ന് പ്രവർത്തകരോട് അമിത് ഷാ

സോഷ്യൽ മീഡിയകളിൽ മണ്ടത്തരവും തട്ടിപ്പ് പ്രചാരണങ്ങളും നടത്തരുതെന്ന് പ്രവർത്തകരോട് ബിജെപി അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകരുടെയും ബിജെപി ഐടി സെൽ പ്രവർത്തകരുടെയും യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം ആവശ്യപ്പെട്ടത്. ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുമ്പോഴുണ്ടാകുന്ന മിസ്റ്റേക്കുകൾ സർക്കാരിനും പാർട്ടിക്കും വലിയ ക്ഷീണം ഉണ്ടാക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

നാല് വർഷത്തെ മോഡി സർക്കാരിന്റെ പ്രവർത്തന മികവിനെ പറ്റി വ്യാപക പ്രചാരണം ആരംഭിക്കാനും അമിത് ഷാ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ഫേക്ക് ചിത്രങ്ങളും ഡാറ്റകളും സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിക്കുന്നതിലെ മിസ്റ്റേക്കുകൾ മറ്റുള്ളവർ കണ്ടെത്തുന്നത് വഴി സർക്കാരിന്റെയും പാർട്ടിയുടെയും ക്രെഡിബിലിറ്റിയെ ഇത്തരം സംഭവങ്ങൾ ചോദ്യം ചെയ്യുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

മോഡി സർക്കാരിന്റെ പ്രവർത്തന മികവ് കൂടതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സോഷ്യൽ മീഡിയ വഴി വ്യാപക ക്യാമ്പയിനിംഗ് നടത്താനും ഇത്തരം ഗ്രൂപ്പുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ ശ്രമിക്കണമെന്നും അമിത് ഷാ പറഞ്ഞു.

Spread the love
Read Also  മുഗള്‍ ചക്രവര്‍ത്തി അക്ബർ സ്ത്രീ ലമ്പടനായിരുന്നുവെന്ന് ബിജെപി എംപി

Leave a Reply