Thursday, July 2

‘ബിരിയാണി’ക്ക് ബാംഗ്ലൂർ അന്താരാഷ്‌ട്ര ചലചിത്രോത്സവത്തിൽ പുരസ്കാരം

കർണാടക സംസ്ഥാന ചലനചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂർ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സജിൻ ബാബു സംവിധാനം ചെയ്ത മലയാളചിത്രമായ ”ബിരിയാണി”ക്ക് ജൂറി പുരസ്കാരം. രണ്ട് ലക്ഷം രൂപയും, ഫലകവുമാണ് അവാർഡ്

ഗവർണർ വാജു ഭായി വാലയിൽ നിന്നും സജിൻ ബാബു അവാർഡ് ഏറ്റുവാങ്ങി. പ്രശസ്ത ആസാമീസ് സംവിധായിക മഞ്ചു ബോറ, ആകാശ് ആദിത്യ ലാമ, സുബോധ് ശർമ്മ, മാരുതി ജാതിയവർ, ആശിശ് ഡുബേ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

ഐ എസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന യുവാവിൻ്റെ കുടുംബത്തിലെ യുവതിയുടെയും മാതാവിൻ്റെയും കഥ അനാവരണം ചെയ്യുന്ന  യു എ എന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച ബിരിയാണിയില്‍ അഭിനേതാക്കൾ കനി കുസൃതി, ശൈലജ, സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, തോന്നക്കല്‍ ജയചന്ദ്രന്‍, ശ്യാം റെജി തുടങ്ങിയവരാണ്. കാര്‍ത്തിക് മുത്തുകുമാറും ഹരികൃഷ്ണന്‍ ലോഹിതദാസും ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍. ലിയോ ടോം സംഗീത സംവിധാനം, നിധീഷ് ചന്ദ്ര ആചാര്യ ആര്‍ട്ട്. അസ്തമയം വരെ, അയാള്‍ ശശി എന്നീ ചിത്രങ്ങളും സജിൻ ബാബു സംവിധാനം ചെയ്തിട്ടുണ്ട്

2015 ൽ “അസ്തമയം വരെ”(Unto the Dusk)  ൽ ഇതേ ഫെസ്റ്റവലിൽ മികച്ച ഇന്ത്യൻ സിനിമക്കുള്ള ചിത്ര ഭാരതി പുരസ്ക്കാരം നേടിയിരുന്നു..”ബിരിയാണി” റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള ”നെറ്റ് പാക്ക്” അവാർഡ്‌ ലഭിച്ചിരുന്നു.. ഇത് ബിരിയാണിയുടെ രണ്ടാമത്തെ അവാർഡാണ്.

ആനന്ദ് മഹാദേവന്റെ മായിഘട്ട് ക്രൈം നമ്പർ, പാർത്ഥിപന്റെ ഒറ്റ സെരിപ്പ് അടക്കം വിവിധ ഭാഷകളിൽ നിന്നുള്ള 13 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഇന്ദ്രൻസിനു സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം

Leave a Reply