Friday, July 30

‘ആയിഷ സുൽത്താൻ’ ; ലക്ഷദ്വീപിലെ ആദ്യത്തെ സംഘപരിവാർ ഇര

ലക്ഷദ്വീപ് ഇപ്പോൾ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാകുകയാണ്. നിലവിലെ അവസ്ഥയെപ്പറ്റി സംസാരിക്കുന്നവരെ ഭീകരരാക്കുന്ന തന്ത്രം തന്നെയാണ് ലക്ഷദ്വീപിലും ഇപ്പോൾ നടക്കുന്നത്. ദ്വീപ് പ്രശ്നം പൊതു ശ്രദ്ധയിൽ വന്നപ്പോൾ മുതൽ ശ്രദ്ധേയയായ സിനിമാ പ്രവർത്തകയായ ആയിഷ സുൽത്താനയെയാണ് ഇപ്പോൾ തീവ്രവാദി മുദ്രകുത്തി കേന്ദ്ര ഭരണകൂടം കുരുക്കിയിരിക്കുന്നത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ പട്ടേലിനെ ബയോ വെപ്പൺ എന്ന് അഭിസംബോധന ചെയ്തു എന്നതാണ് അവർക്ക് കുരുക്കായത്.

ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി പ്രതിനിധി ആ വാക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആയിഷ അതിനു തയ്യാറായില്ല.
ഭരണകൂടത്തെ വിമർശിക്കുന്നത് ദേശദ്രോഹമാകില്ലെന്ന വിധി കഴിഞ്ഞ ദിവസമാണ് രാജ്യം ആഘോഷപൂർവം സ്വീകരിച്ചത്. രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് പോലും പരിക്കേൽപ്പിക്കും വിധം ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഭരണകൂടം പൗരൻ്റെ അഭിപ്രയ സ്വാതന്ത്ര്യത്തെ മാനിക്കുന്നില്ല എന്ന പൊതുപ്രവർവർത്തകരിൽ നിന്നും നിരവധി തവണ പ്രതിഷേധമുണർന്നിരുന്നതും ശ്രദ്ധേയമാണ്.

ആയിഷ ഇതിൽ ഒടുവിലത്തെ ഇരയാകുകയാണ്. ഇത് സംബന്ധിച്ച് ലക്ഷദ്വീപിലെ ബി.ജെ.പി. ഘടകം അബ്ദുള്ളക്കുട്ടിയുമായി നടത്തിയ ഫോൺ സന്ദേശം ആയിഷ സുൽത്താനയ്ക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് തെളിവാണ്.

ആയിഷയുടെ ഫേസ് ബുക്ക് പോസ്റ്റ്

ഞാനറിയാത്ത ഒരു സംഘടനയെയും എന്റെ തലയില്‍ കെട്ടിവെക്കരുത്. ഞാനറിയുന്ന ആളുകള്‍ ലക്ഷദ്വീപിലെ എന്റെ ജനങ്ങളാണ്. അവരുടെ ഇന്നത്തെ പ്രശ്‌നം എന്റെയും കൂടി പ്രശ്‌നമാണ്. ഞങ്ങള്‍ക്ക് ജാതിയും മതവുമല്ല പ്രശ്‌നം. ഞങ്ങളുടെ സ്വാതന്ത്രമാണ് ഞങ്ങളുടെ പ്രശ്‌നം. അതിനുവേണ്ടി ഞങ്ങള്‍ ഒരുമിച്ചാണിറങ്ങിയത്
മനുഷ്യത്വത്തിന്റെ പേരിലാണ് ഞാന്‍ എന്റെ നാടിനുവേണ്ടി പൊരുതുന്നത്. അല്ലാതെ ഒരു ജാതിയെയോ ഒരു മതത്തെയോ രാഷ്ട്രീയത്തെയോ സംഘടനയെ മുമ്പില്‍ക്കണ്ടല്ല താന്‍ നിന്നത്. ഇവിടെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യമാണ് പലരിലും കാണുന്നത്. എനിക്കെതിരെ രാജ്യദ്രോഹകുറ്റം ചാര്‍ത്തിയാണ് എഫഐആര്‍ ഇട്ടിരിക്കുന്നത്. ഞാനൊരു രാജ്യദ്രോഹിയും തീവ്രവാദിയും ആണെന്നാണ് പറയുന്നത്. എന്നാല്‍ എന്റെ ജീവിതത്തില്‍ ഇന്നുവരെ ഒരു കേസുണ്ടായിട്ടില്ല. ഞാന്‍ ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ അടിമയല്ല.

ഞാന്‍ ഒരു സാധാരണക്കാരിയാണ്.
എന്റെ ഒരു നാക്കുപിഴയ്ക്കാണ് എന്നെ രാജ്യദ്രോഹിയാക്കുന്നത്. ഒരു തെറ്റുപറ്റിയത് ഞാന്‍ തിരുത്തി വ്യക്തമാക്കിയതാണ്. ഞാനെങ്ങനെയാണ് വലിയൊരു സംഘടനയുടെ ഭാഗവും തീവ്രവാദിയുമായി മാറുന്നത്. ഈ കേസ് ഫയല്‍ ചെയ്തവര്‍ എന്റെ ഭൂതകാലവും എനിക്ക് ആരുമായൊക്കെ ബന്ധമുണ്ടെന്നും പരിശോധിക്കട്ടെ. അതെല്ലാം കൃത്യമായി ഒരു അന്വേഷണം പോയാല്‍ തെളിയുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു.

Spread the love
Read Also  ചാനലുകളില്‍ അഭിപ്രായം പറഞ്ഞതിന് ലക്ഷദ്വീപ് പോലീസിന്റെ ഭീഷണി