ദശകങ്ങളായി രാജ്യത്തെ രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ച ബാബ്റി മസ്ജിദ് – രാമജന്മഭൂമി തർക്കത്തിനു നിയമപരിഹാരമന്വേഷിച്ച് സമർപ്പിച്ച വിവാദമായ  അയോധ്യ കേസിൽ വാദം പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റിവെച്ചു. ഇനി ഏതാനും ദിവസങ്ങൾക്കകം തന്നെ കേസിൻ്റെ അന്തിമവിധി പുറത്തുവരും. ഇനി എന്തെങ്കിലും പറയാനുള്ളവർക്ക് മൂന്ന് ദിവസത്തിനകം രേഖകൾ സമർപ്പിക്കാമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ഉത്തരവായി. 40 ദിവസത്തെ വാദത്തിനൊടുവിലാണു കേസിന്മേലുള്ള മറ്റ് നടപടികളവസാനിപ്പിച്ചത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാദം കേൾക്കലിൽ രണ്ടാംസ്ഥാനത്തെത്തിയ കേസായിരുന്നു ഇത്

അതേസമയം ബാബറി മസ്ജിദ് കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാകാനിരിക്കെ സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ അയോധ്യ ഭൂമി തര്‍ക്കകേസില്‍ നിന്നു പിന്മാറി. യുപി സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സഫര്‍ അഹമ്മദ് ഫാറൂഖി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. സുപ്രിം കോടതി നിയോഗിച്ച മൂന്ന് മധ്യസ്ഥന്മാരിലൊരാളായ ശ്രീരാം പഞ്ച് മുഖേനയാണ് അപേക്ഷ സുപ്രീംകോടതിയില്‍ നല്‍കിയത്. എന്നാല്‍, സുപ്രിംകോടതി അപേക്ഷയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല ഹിന്ദു സമുദായം അയോധ്യയിലെ മസ്ജിദ് നിലനിന്ന ഭൂമിയിൽ  നിയമപരമായ അവകാശവാദം ഉന്നയിച്ചിരുന്നില്ലെന്ന് സുന്നി വഖഫ് ബോർഡ് വാദിച്ചു.

1989 വരെ 1992 ൽ പള്ളി പൊളിച്ചതിനു ശേഷമാണു ഭൂമിക്ക് അവകാശവാദമുന്നയിച്ചത്. വാദത്തിനിടെ തെളിവായി ഹാജരാക്കിയ ഭൂപടത്തിൻ്റെ കോപ്പി ചീഫ് ജസ്റ്റിനുമുന്നിൽ വെച്ച് അഭിഭാഷകൻ വലിച്ചുകീറിയത് വിവാദമായി. ഹിന്ദു മഹാസഭ കോടതിയില്‍ ഹാജരാക്കിയ ഭൂപടമാണ് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വലിച്ചു കീറിയത്. ഭൂപടം മറ്റു രേഖകള്‍ക്കൊപ്പം പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹാജരാക്കിയത്

അതേസമയം ചീഫ് ജസ്റ്റിസ് പറഞ്ഞതനുസരിച്ചാണു താൻ അതു ചെയ്തത് അതുകൊണ്ട് ആ പ്രവൃത്തി കോടതിയലക്ഷ്യമല്ലെന്നും രാജീവ് ധവാൻ വാദിച്ചു. അത് കോടതി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.

തർക്കഭൂമി വിഭജിക്കുന്നതുസംബന്ധിച്ച അലഹാബാദ് ഹൈക്കോടതി ചോദ്യം ചെയ്ത് സമർപ്പിച്ച കേസിന്മേലുള്ള അപ്പീലാണു  സുപ്രീം കോടതി പരിഗണിക്കുന്നത്. ഓഗസ്റ്റ് ആറു മുതലാണു ഈ കേസിൻ്റെ വാദം തുടങ്ങിയത്  ഇന്ന് ബുധനാഴ്ച 5 മണിവരെ വാദം നീണ്ടുനിന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'അയോധ്യ വിധി' വൻ സുരക്ഷ ഒരുക്കി യു പി സർക്കാർ ; ചീഫ് ജസ്റ്റീസ് യു പിയിലെ സുരക്ഷാ സംവിധാനം പരിശോധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here