അയോധ്യ തർക്കം സംബന്ധിച്ചു നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ വിജയകരമെന്ന്  സുപ്രീം കോടതി നിയമിച്ച  സമിതി വെളിപ്പെടുത്തി. സുപ്രീം കോടതിയിൽ ഉടൻ തന്നെ ഇത് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  നേതൃത്വത്തിൽ 

രാമജന്മഭൂമി – ബാബ്റി മസ്ജിദ് കേസിൽ കക്ഷി ചേർന്ന ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വാദത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന  ക്ഷേത്രമാണു ഉണ്ടായിരുന്നതെന്നും അത് തകർത്ത ക്ഷേത്രമാണു ബാബ് റി മസ്ജിദ് വന്നതെന്നും വാദിച്ചു.  രാമക്ഷേത്രം നിലനിന്നിരുന്നതായി കരുതപ്പെടുന്ന സ്ഥലത്ത് ക്ഷേത്രത്തിൻ്റെ സ്ഥലം  രേഖപ്പെടുത്തിയ മാപ്പിൻ്റ് പകർപ്പ്   അഭിഭാഷകൻ  ഉയർത്തിക്കാട്ടി. മുസ്ലിങ്ങൾക്ക് പ്രാർഥിക്കാൻ വേറെ 55- 60 പള്ളികൾ അയോധ്യയിലുണ്ടെന്ന് നിർമോഹി അഖാര, രാം ലല്ലാ എന്നീ ഹിന്ദുസംഘടനകളുടെ അഭിഭാഷകനായ പരാശരൻ പറഞ്ഞു പറഞ്ഞു 

അതേസമയം ഇത്തരം മാപ്പുകൾ കീറിക്കളയുകയാണു വേണ്ടതെന്ന് സുന്നി വഖഫ് ബോർഡിൻ്റെ അഭിഭാഷകൻ രാജീവ് ധവാൻ  കോടതിയുടെ മുമ്പാകെ ആവശ്യപ്പെട്ടു. താങ്കൾക്കുവേണമെങ്കിൽ അത് കീറിക്കളയാമെന്ന് കോടതി പറഞ്ഞതോടെ  രാജീവ് ധവാൻ കോടതിമുറിയിൽ വെച്ചുതന്നെ പരസ്യമായി അത് കീറിക്കളഞ്ഞു. 

ഇന്ന് വൈകുന്നേരം 5 മണിയോടെ അയോധ്യ കേസിൽ വാദം പൂർത്തിയാകുമെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു. 40 ആമത്തെ ദിവസമാണു ഇന്ന് അയോധ്യകേസ് വാദത്തിനെടുക്കുന്നത്. ചീഫ് ജസ്റ്റിസ് നവംബർ 17 നു വിരമിക്കുന്നതിനാൽ അതിനുമുമ്പ് കേസ് തീർപ്പാക്കാനാണു ശ്രമം

Read Also  ചീഫ് ജസ്റ്റീസിനെ കുടുക്കാനാണു ലൈംഗികാരോപണം' ; അഭിഭാഷകനു സുപ്രീം കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here