അയോധ്യാ വിധിക്കെതിരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം. നൂറോളം വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളും എന്‍.എസ്.യു.ഐയും ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയനും മാറിനിന്നപ്പോള്‍, ബാഫ്‌സ, ഫ്രറ്റേണിറ്റി, വൈ.എഫ്.ഡി.എ, ബിര്‍സ അംബേദ്കര്‍ ഫുലേ സ്റ്റുഡന്‍സ് അസോസിയേഷന്‍ എന്നിവര്‍ പ്രതിഷേധത്തിൽ പങ്കെടുത്തു.

എന്നാൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനെതിരെ എബിവിപി രംഗത്ത് വന്നു. പടക്കം പൊട്ടിച്ചും ജയ് ശ്രീറാം വിളിച്ചും മധുരം വിതരണം ചെയ്തും എബിവിപി വിധിയെ ആഘോഷിച്ചു. കൂടാതെ കോടതി വിധിയുടെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിച്ച ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ എബിവിപി രംഗത്ത് വരികയും ചെയ്തു. കൂട്ടമായെത്തിയ പ്രവർത്തകർ പ്രതിഷേധക്കാരെ സംസാരിക്കാൻ അനുവദിക്കാതെ ജയ് ശ്രീറാം വിളികളോടെ രംഗം തടസപ്പെടുത്തുക ആയിരുന്നു. ഭരണഘടന കത്തിക്കും എന്ന അഭ്യൂഹം പരന്നതിനെ തുടർന്നായിരുന്നു എബിവിപി പ്രവർത്തകർ കൂട്ടമായെത്തിയതെന്നാണ് അറിയുന്നത്. എന്നാൽ വളരെ സമാധാനപരമായി സംസാരിക്കുകയായിരുന്നു വിദ്യാർഥികൾ എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

മുപ്പതോളം വരുന്ന എ.ബി.വി.പി പ്രവര്‍ത്തകരാണ് ‘ജയ് ശ്രീറാം’, ‘മന്ദിര്‍ വഹിന്‍ ബനായേംഗേ’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് രംഗത്തെത്തിയത്.

അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്.

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം തർക്ക ഭൂമിക്ക് പുറത്ത് ഭൂമി നൽകണമെന്നും കോടതി പറഞ്ഞു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു.

Read Also  വികസനത്തിന്റെ അദാനി മാതൃക: കല്‍ക്കരിഖനനം കുടിവെള്ളം മുട്ടിച്ച ഒരു ചത്തീസ്ഗഡ് ഗ്രാമത്തിന്റെ കഥ

LEAVE A REPLY

Please enter your comment!
Please enter your name here