Saturday, August 8

അയോധ്യയിലെ തർക്ക ഭൂമിയുമായി ബന്ധപ്പെട്ട ഇസ്മായില്‍ ഫാറൂഖി കേസ് വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി

അയോധ്യയിലെ തർക്ക ഭൂമിയുമായി ബന്ധപ്പെട്ട ഇസ്മായില്‍ ഫാറൂഖി കേസ് വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിഷയം വിശാല ബെഞ്ചിന് വിടണമെന്ന് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ഭൂരിപക്ഷ വിധിന്യായത്തിന് വിപരീതമായി വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസും ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് അബ്ദുൽ നസീറിനോട് വിയോജിച്ചു. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് ഇരുവരുടെയും അഭിപ്രായം. എന്നാൽ അയോധ്യകേസിന് ഈ വിധി പ്രസക്തമല്ലെന്ന് കോടതി വ്യാഖ്യാനിച്ചു.

ഇസ്മായില്‍ ഫാറൂഖി കേസില്‍ പള്ളികളെ സംബന്ധിച്ച് 52-ാം പാരഗ്രാഫില്‍ പറഞ്ഞ പരാമര്‍ശം ആ കേസിന്റെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും മുസ്ലിംങ്ങള്‍ക്ക് ആരാധന നടത്താന്‍ പള്ളി അനിവാര്യമല്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി ഫാറൂഖി കേസിന്റെ പശ്ചാത്തലത്തില്‍ ആണ് കാണേണ്ടതെന്നും ദീപക് മിശ്രയും അശോക് ഭൂഷണും വ്യക്തമാക്കി. ഇസ്മായില്‍ ഫാറൂഖി കേസില്‍ മുസ്ലിം പള്ളികള്‍ മാത്രമല്ല, അമ്പലങ്ങള്‍, ക്രൈസ്‌തവാരാധനലായങ്ങള്‍ എന്നിവയും സര്‍ക്കാരിന് ഏറ്റെടുക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ വിധിന്യായത്തില്‍ പറഞ്ഞു.

1994 ൽ മുസ്ലിങ്ങൾക്ക് ഈ ആരാധനാലയം പ്രാര്തഥനയ്ക്കു അത്യാവശ്യമല്ലെന്നു സുപ്രീം കോടതിയിലെ അഞ്ചംഗഭരണഘടനാബെഞ്ച് നിരീക്ഷിച്ചിരുന്നു. മുസ്ലിങ്ങൾക്ക് എവിടെവെച്ചും നമസ്കരിക്കാവുന്നതാണെന്നും ഒത്തുചേരലിനു മാത്രമാണ് പള്ളിയെന്നും സുപ്രീം കോടതി ബെഞ്ച് കണ്ടെത്തിയിരുന്നു. മുസ്ലിങ്ങൾക്ക് ഈ മസ്ജിദ് ആരാധനയ്ക്ക് ഒഴിവാക്കാനാവാത്തതാണോ ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായി ഈ ആരാധനാലയം ആവശ്യമാണോ എന്നത് സംബന്ധിച്ച ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിശോധിച്ചത് 

അയോധ്യയിലെ തർക്കസ്ഥലത്തെ 2 . 77 ഏക്കർ ഭൂമി തുല്യമായി വീതിച്ചുകൊണ്ടുള്ള 2010 മേയിലെ അലഹബാദ് ഹൈക്കോടതി ലക്‌നോ ബഞ്ചിന്റെ വിധി ചോദ്യം ചെയ്യുന്ന 14 ഹർജികളിൽ ഒക്ടോബർ 29 നു വാദം കേൾക്കും. മസ്ജിദ് നിലനിന്ന സ്ഥലത്തെ ഭൂമി ഉത്തർപ്രദേശ് സുന്നി വക്കഫ് ബോർഡ്, ഹൈന്ദവസംഘടനകളായ നിർമോഹി അഖാര, രാംലാല എന്നിവർക്കായി വീതിച്ചുനല്കിക്കൊണ്ടു അലഹാബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തർക്കസ്ഥലം രാമജന്മഭൂമിയാണെന്ന് തെളിഞ്ഞതിനാൽ മുഴുവൻ ഭൂമിയും ഹിന്ദുക്കൾക്ക് നൽകണമെന്ന് ഹിന്ദു സംഘടനകളും മസ്ജിദ് നിലനിന്നിരുന്നതിനാൽ ഭൂമി മുസ്ലിം വിഭാഗങ്ങൾക്കു നൽകണമെന്ന് മുസ്ലിം സംഘടനകളും ഹർജികളിൽ ചൂണ്ടിക്കാട്ടുന്നു. വസ്തുതകൾ തങ്ങൾക്കനുകൂലമായതിനാൽ അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് മുഴുവൻ ഹർജിക്കാരുടെയും വാദം

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അയോധ്യാ അനുബന്ധേകേസ് വിധി പറഞ്ഞതിന് മറ്റൊരു പ്രാധ്യാന്യം കൂടിയുണ്ട്, ഇത് അദ്ദേഹത്തിന്റെ അവസാനത്തെ വിധിപ്രസ്താവങ്ങളിലൊന്നാണ്.

Spread the love
Read Also  ഗൗരി ലങ്കേഷിനെ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയത് അഞ്ച് വർഷത്തെ ആസൂത്രണത്തിനൊടുവിൽ

Leave a Reply