Monday, January 24

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയുമെന്ന് എം ടി രമേശ്

സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെ ബി ജെ പി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയുമെന്ന് ബി ജെ പി ജനറൽ സെക്രട്ടറി എം ടി രമേശ് അറിയിച്ചു. സുരേന്ദ്രനോട് കടുത്ത മനുഷ്യാവകാശലംഘനമാണു നടത്തുന്നത്. ശാരീരിക അവശതകളുള്ള സുരേന്ദ്രനെ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസാണു ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിനുവേണ്ടി പ്രവർത്തിക്കുന്ന ഉദോഗസ്ഥരും കണക്കു പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശബരിമല വിഷയത്തിൽ തെറ്റ് പറ്റി എന്നു സമ്മതിക്കാൻ സർക്കാർ തയ്യാറാകണമെന്ന് രമേശ് വ്യക്തമാക്കി. നിലയ്ക്കലിൽ നിരോധനാജ്ഞലംഘനസമരം തുടരും. ഹൈക്കോടതിയുടെ കമ്മീഷൻ വന്നാലും ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ഭക്തരുണ്ടാകും.  ബി ജെ പി ഭക്തരെ പിന്തുണയ്ക്കുമെന്നും രമേശ് അറിയിച്ചു.

 

Spread the love
Read Also  മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം, ഐ പി എസ് അസോസിയേഷന്‍

Leave a Reply