Wednesday, January 19

പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞെന്നാരോപിച്ചു കന്യാകുമാരി ജില്ലയില്‍ ഹര്‍ത്താല്‍

ശബരിമല ദര്‍ശനത്തിനു പോയ  കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണനെ കേരളത്തില്‍  തടഞ്ഞെന്നാരോപിച്ചു നാളെ കന്യാകുമാരി ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍. നാളെ രാവിലെ  ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കി.

പമ്പയ്ക്ക് സമീപം മന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ വാഹനവ്യൂഹം തടഞ്ഞു എന്നാണു കന്യാകുമാരിയിലെ ബി ജെ പി നേതാക്കള്‍ ആരോപിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ ഒരു കാര്‍ മന്ത്രിയുടെ ഒപ്പമുള്ളതാണെന്നറിയാതെ  പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നു ബി ജെ പി നേതാക്കളും പോലീസും തമ്മില്‍  വിവാദവുമുണ്ടായി. 

പ്രതിഷേധക്കാരിലൊരാള്‍ ആ സമയം അതുവഴി കടന്നുവരുന്നെന്നു അറിവ് കിട്ടിയ പോലീസ് ആ വാഹനമാനെന്നു കരുതിയാണ് കൈ കാണിച്ചു നിര്‍ത്തിയതെന്നാണ് പോലീസിന്‍റെ വിശദീകരണം. ഇതിനു തെളിവായി സി സി ടി വി ദൃശ്യവും പോലീസ് പുറത്തുവിട്ടിരുന്നു. 

കന്യാകുമാരിയില്‍നിന്നുള്ള എം പിയാണ് പൊന്‍ രാധാകൃഷ്ണന്‍

Spread the love
Read Also  കേരള പോലീസേ അവസാനിപ്പിക്കൂ ഈ വഴിതടയലും തല്ലും പിടിച്ചുപറിയും

18 Comments

Leave a Reply