Sunday, January 16

33 ബി ജെ പി ഹര്‍ത്താലുകള്‍ ; ജനജീവിതം സ്തംഭിപ്പിക്കുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു

കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ ബി ജെ പി നടത്തിയത് 33 ഹര്‍ത്താലുകള്‍. ബി ജെ പി ഒരു ഹര്‍ത്താല്‍ നടത്തി മൂന്നു ദിവസം കഴിഞ്ഞപ്പോഴേയ്ക്കും അടുത്ത ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെയാണ്‌ വ്യാപാരികളും ജനങ്ങളും രംഗത്തുവന്നത്. യു ഡി എഫ് 27 ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചു. എല്‍ ഡി എഫ് 16 ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്തു. തിരുവനന്തപുരം കല്ലറ – പാങ്ങോട് ഇന്നലെ ഹര്‍ത്താലിനെതിരെ  വ്യാപാരികള്‍ രംഗത്തുവന്നതോടെയാണ് കേരളമൊട്ടാകെ പ്രതിഷേധം ശക്തമായത്. സംസ്ഥാനമോട്ടാകെയും പ്രാദേശികമായതുമായ 120 ഹര്‍ത്താലുകള്‍ സംസ്ഥാനത്ത് നടന്നു എന്നാണു മനോരമ ന്യൂസ് പുറത്തുവിട്ട കണക്ക്. 

കേരളത്തില്‍ ഇനി ഹര്‍ത്താല്‍ നടത്തിയാല്‍ കടകള്‍ അടയ്ക്കില്ലെന്നു കോഴിക്കോട് വ്യാപാരികളും പ്രഖ്യാപിച്ചു. മിഠായിതെരുവിലെ വ്യാപാരി വ്യവസായ ഏകോപന സമിതിയാണ് ടെലിവിഷന്‍ ചാനലുകളില്‍  പാങ്ങോട് നടന്ന പ്രതിഷേധവാര്‍ത്ത വന്നതിനു പിന്നാലെ  രംഗത്തുവന്നത്. തിരുവനന്തപുരത്ത് ചാല മാര്‍ക്കറ്റിലെ വ്യാപാര വ്യവസായ സമിതിയും ഇനി ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് തീരുമാനമെടുത്തു. ഹര്‍ത്താല്‍ ദിനങ്ങളില്‍ ഇനി കടകള്‍ തുറക്കുമെന്നു അവര്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും ഹര്‍ത്താലിനെതിരെ ജനരോഷം ഉയരുന്നുണ്ട്. 2000 കോടി രൂപയാണ് ഒരു ദിവസത്തെ  ഹര്‍ത്താല്‍ മൂലം സംസ്ഥാനത്തിന്  നഷടമാകുന്നത്. 

അത്യാവശ്യഘട്ടത്തില്‍ മാത്രമേ ഹര്‍ത്താല്‍ എന്ന സമരരീതി അവലംബിക്കാവൂ എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ നടത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയയത് ബി ജെ പി യാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രധാനമന്ത്രി പോലും ഹര്‍ത്താലിനെ പിന്തുണച്ചുകൊണ്ട് പ്രസ്താവനയിറക്കി.  കേരളത്തില്‍ കലാപമുണ്ടാക്കുന്നതിനുള്ള ആഹ്വാനമാണ് അദ്ദേഹം നടത്തിയത്. കോടിയേരി കൂട്ടിച്ചേര്‍ത്തു 

ഒരു സമരരൂപം എന്ന നിലയില്‍ ഭരണകൂടത്തിനെതിരെ പ്രയോഗിക്കുന്ന അവസാനത്തെ ആയുധമാകണം ഹര്‍ത്താല്‍.  ഏതൊരു സമരരൂപമായാലും നിയമം മൂലം നിരോധിക്കുന്നത് പുരോഗമന നിലപാടുകള്‍ പിന്തുടരുന്നതിന്‌ യോജിച്ചതല്ല എന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. 

Spread the love
Read Also  യുവമോര്‍ച്ചാ മാര്‍ച്ച് അക്രമാസക്തമായി ; നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍

Leave a Reply