സാമൂഹ്യപരിഷ്കർത്താവായ പെരിയാർ ഇ വി രാമസ്വാമി നായ്ക്കർക്കെതിരെ വിദ്വേഷപരാമർശവുമായി ബാബാ രാംദേവ്. പെരിയാർ തൻ്റെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ താൻ ചെരുപ്പ് കൊണ്ടടിച്ചേനെ എന്ന് ബാബാ രാംദേവ് പ്രസ്താവന നടത്തിയതിനെതിരെ തമിഴ് നാട്ടിൽ പ്രതിഷേധം പുകയുകയാണു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണു പെരിയാർ ഇ.വി. രാമസ്വാമിക്കെതിരേ രാംദേവ് പ്രകോപനപരമായ പ്രസംഗം നടത്തിയത്.

രാം ദേവ് നടത്തിയ പരാമർശം തമിഴ്നാട്ടിൽ രണ്ടാം ദിവസവും വലിയ പ്രതിഷേധത്തിനിടയാക്കി. രാംദേവിന്റെ പ്രസ്താവനയെ ഡി.എം.കെ. അപലപിച്ചു. നേരത്തെയും പലതവണ പെരിയാറിനെതിരെ രാംദേവ് പ്രകോപനപരമായ പ്രസ്താവന നടത്തിയിട്ടുണ്ട്.

പെരിയാർ ദൈവങ്ങളെയും ദേവതകളെയും ചെരിപ്പുമാല അണിയിച്ചു. ശ്രീരാമൻറെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളെ ചെരിപ്പുകൊണ്ട് അടിച്ചു. പെരിയാർ ഇക്കാലത്താണ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ചെരിപ്പുകൊണ്ട് തുടരെത്തുടരെ താൻ അടിച്ചേനേ എന്നാണ് രാംദേവ് ടി.വി. അഭിമുഖത്തിൽ പറഞ്ഞത്. ജീവനോടെ പെരിയാറിന് രക്ഷപ്പെടാനാവില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ അനുയായികൾ ബൗദ്ധിക തീവ്രവാദികളാണെന്നും രാംദേവ് പറഞ്ഞു.

രാംദേവിൻ്റെ കമ്പനിയുടെ ഡീലർമാരുടെ സ്ഥാപനങ്ങൾക്കുമുന്നിൽ പെരിയാറിൻ്റെ ആരാധകർ പ്രതിഷേധിച്ചു. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ കമ്പനിയുത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും തമിഴ് സംഘടനകൾ ആഹ്വാനംചെയ്തു. ബ്രാഹ്മണ്യത്തിനും അനാചാരത്തിനും എതിരേ പോരാടിയ സാമൂഹികപരിഷ്കർത്താവ് പെരിയാറിനെതിരേ വലതുവാദികൾ നടത്തുന്ന പ്രചാരണത്തെ ശക്തമായി അപലപിക്കുന്നതായി ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ചോര മായും മുൻപേ വേദാന്തയുടെ പ്ലാന്റ് തുറക്കാൻ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here