Monday, January 24

ബാബരി മസ്ജിദ് കേസിൽ ഉടൻ വാദം കേൾക്കണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഹര്‍ജി കോടതി തള്ളി

ബാബരി മസ്ജിദ് കേസിൽ ഉടൻ വാദം കേൾക്കണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. അടിയന്തിര പ്രാധാന്യത്തോടെ കേസ് പരിഗണിക്കേണ്ട ആവശ്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. കേസ് എന്നാണ് പരിഗണിക്കുന്നതെന്ന് ജനുവരിയിൽ മാത്രമേ കോടതി തീരുമാനിക്കൂ. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗോഗായി അധ്യക്ഷനായ ബെഞ്ചാണ്​ ഹർജി തള്ളിയത്.

രാഷ്ട്രീയ നേട്ടത്തിനായി കേസ് ഉപയോഗിക്കുമെന്നതിനാല്‍ തെരഞ്ഞെടുപ്പിനുശേഷം വാദം കേള്‍ക്കണമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരും ഉത്തർപ്രദേശ് സർക്കാരും കോടതിയിൽ ആവശ്യപ്പെട്ടത്.

Spread the love
Read Also  കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലടക്കും ; സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

Leave a Reply