ബാബ്റി മസ്ജിദ് പൊളിച്ചത് കുറ്റകരമാണെന്ന് കണ്ടെത്തിയ അതേ കോടതിതന്നെ ഭൂമി ക്ഷേത്രത്തിനു വിട്ടുകൊടുത്തത് യുക്തിസഹമല്ല എന്ന് മുസ്ലിം സംഘടനകൾ. ബാബ് റി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാനനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകാൻ മൂന്ന് വ്യക്തികളുടെ തീരുമാനം.

ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ച കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ തീരുമാനിച്ചു. നേരത്തെതന്നെ ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ ഏഴു മുസ്‌ലിം കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുള്ള, കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുള്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാൻ എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കാനായി തീരുമാനമെടുത്തിരിക്കുന്നത്.

ഇരുവരും പ്രത്യേകമല്ല ഹർജി നൽകുന്നത്. ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാനും ഒരുമിച്ച് കക്ഷി ചേർന്നാണു സുപ്രീം കോടതിയെ സമീപിക്കുക. നാളെ വെള്ളിയാഴ്ച തന്നെ ഹര്‍ജി സമര്‍പ്പിച്ചേക്കുമെന്നാണു റിപ്പോർട്ട്. ഒപ്പം സുന്നി വഖഫ് ബോർഡ് പുന:പരിശോധനാ ഹർജി നൽകണമെന്ന് ബോർഡിലെ ഒരു വിഭാഗം വാദിക്കുന്നുണ്ട്. പക്ഷെ ഇക്കാര്യത്തിൽ ബോർഡിൽ ഇതുവരെ അഭിപ്രായൈക്യം ഉണ്ടായിട്ടില്ല. നവംബർ 26 ന് സുന്നി വഖഫ് ബോര്‍ഡിന്റെ യോഗം ലഖ്‌നൗവില്‍ ചേരുന്നുണ്ട്. ഈ നിര്‍ണായക യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുക. അതേസമയം പള്ളി നിര്‍മിക്കാന്‍ നല്‍കുന്ന അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും പൊതുവായ തീരുമാനം.

സുപ്രീം കോടതി വിധി റിവ്യൂ ചെയ്യുന്നതിനോട് യോജിക്കുന്നവരുമായി ചേർന്ന് സമവായമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. വിധിയിൽ യുക്തിയില്ലെന്നാണു പുന:പരിശോധനാ ഹർജി നൽകുന്നവർ വാദിക്കുന്നത്. 1949 ഡിസംബറിലാണ് ബാബ്‌റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നത്. 1991ല്‍ ബാബ്റി മസ്ജിദ് തകര്‍ത്തത് പൊറുക്കാനാവാത്ത ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു കൊടുത്തു കൊണ്ടുള്ള വിധി യുക്തിക്ക് നിരക്കുന്നതല്ലെന്നാണു ഇവരുടെ വാദം.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബാബരി മസ്ജിദ് യഥാസ്ഥാനത്തുതന്നെ നിർമ്മിച്ചുനൽകണമെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here