Wednesday, August 5

ബാബ് റി മസ്ജിദ് – രാമജന്മഭൂമി കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാക്കും

ബാബ്റി മസ്ജിദ് – രാമജന്മഭൂമി കേസിൽ ഭരണഘടനാബെഞ്ചിന്റെ വാദം കേൾക്കൽ ഇന്ന് ബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌. വ്യാഴാഴ്‌ചവരെ വാദംകേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്. പക്ഷെ 16 ആം തീയതി അവസാനിപ്പിക്കേണ്ടിവരുമെന്ന സൂചനയാണു നൽകിയത്

ഇരു വിഭാഗങ്ങളും ആശങ്കയോടെ കാത്തിരിക്കുന്ന വിധിയായതിനാലും രാജ്യം ഉറ്റുനോക്കുന്ന കേസായതിനാലും നേരത്തെതന്നെ കേസിൽ തീർപ്പ് കൽപ്പിക്കാനാണു തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയ്‌ നവംബർ 17ന്‌ വിരമിക്കുന്നതിന് മുന്നോടിയായി നാലിനോ അഞ്ചിനോ വിധി പുറപ്പെടുവിച്ചേക്കും. ‘ഇന്ന്‌ വാദം കേൾക്കലിന്റെ 39–-ാം ദിവസമാണ്‌. 40–-ാം ദിനത്തിൽ വാദംകേൾക്കൽ പൂർത്തിയായേക്കും’–- ചീഫ്‌ജസ്‌റ്റിസ്‌ ചൊവ്വാഴ്‌ച വാദംകേൾക്കലിനിടെ സൂചിപ്പിച്ചു

.‘ഒരിക്കൽ പള്ളിയായിരുന്ന കെട്ടിടം എപ്പോഴും പള്ളിയായിരിക്കുമെന്ന’–- സുന്നിവഖഫ്‌ബോർഡിന്റെയും മറ്റും വാദം അംഗീകരിക്കുന്നുണ്ടോയെന്ന്‌ കോടതി പരാശരനോട്‌ ചോദിച്ചു. ഹിന്ദുക്കളുടെ ആരാധനകേന്ദ്രമായ രാമക്ഷേത്രത്തിന്റെ അവകാശത്തിന്‌ നൂറ്റാണ്ടുകളായി ഹിന്ദുക്കൾ വാദിക്കുകയാണെന്നും അത്‌ അനുവദിക്കണമെന്ന്‌ മഹന്ത്‌ സുരേഷ്‌ദാസിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ പരാശരൻ വാദിച്ചത്

‘തർക്ക സംബന്ധമായി ഹിന്ദുവിഭാഗത്തിൻ്റെ കക്ഷികളോട്‌ ഇത്രയും ചോദ്യങ്ങൾ ചോദിച്ചാൽ മതിയോ?’–- എന്ന്‌ സുന്നിവഖഫ്‌ ബോർഡിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാജീവ്‌ധവാനോട്‌ ഭരണഘടനാബെഞ്ച്‌ ചോദിച്ചു. മുസ്ലിംകക്ഷികളോടു മാത്രമാണ്‌ കോടതികൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്ന്‌ രാജീവ്‌ധവാൻ കഴിഞ്ഞദിവസം കോടതിയിൽ പരാതി ഉന്നയിച്ചിരുന്നു.

1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്നും ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് കഥകള്‍ക്കപ്പുറം ഒരു തെളിവുമില്ലെന്നും സുന്നി വഖഫ് ബോര്‍ഡ് വാദിക്കുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  മതസമൂഹത്തിന്റെ പ്രതിച്ഛായ നിഴലിക്കുന്ന കോടതിവിധികളും ന്യായാധിപന്മാരും

Leave a Reply