ലിംഗ വിവേചനത്തിന് വളം വെയ്ക്കുന്ന ‘സിദ്ധാന്ത’വുമായി മറാത്തി വ്യാജ പണ്ഡിതൻ രംഗത്തുവന്നത് വിവാദമാകുന്നു. ആണ്‍കുട്ടികളുണ്ടാവാന്‍ അപൂര്‍വ നിര്‍ദേശവുമായാണ് മറാത്തി പണ്ഡിതനെന്നു അവകാശപ്പെടുന്ന ഇന്ദുരികർ മഹാരാജ് എന്ന സിദ്ധൻ രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് പൊതുവെ ആണ്‍കുട്ടികളോട് ആഭിമുഖ്യം കൂടുതലായതു മുന്നിൽ കണ്ടാണ് ഈ വിദ്വാൻ പുതിയ സിദ്ധാന്തവുമായി രംഗത്തുവന്നിരിക്കുന്നത്. ഇത് ജനസംഖ്യാ വര്‍ധനവിനുള്ള ഒരു കാരണ മാകുന്നു എന്നാണു ഈ മറാത്തി പണ്ഡിതന്‍ ഇന്ദുരിക്കര്‍ മഹാരാജ് അവകാശപ്പെടുന്നത്. ഇരട്ട അക്കമുള്ള തിയ്യതികളില്‍ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ആണ്‍കുട്ടികല്‍ ജനിക്കുമെന്നാണ് പണ്ഡിതന്‍ ചൂണ്ടിക്കാണിക്കുന്നത്. അഹമ്മദാബാദിലെ ഒരു ഗ്രാമത്തില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. പ്രഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇദ്ദേഹത്തിന്റെ വിചിത്രവാദമനുസരിച്ച് ഇരട്ട അക്കമുള്ള ദിനങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ജനിക്കുന്ന കുട്ടികള്‍ ആണ്‍കുട്ടികളും ഒറ്റ അക്ക ദിനങ്ങളില്‍ ആണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതെങ്കില്‍ പെണ്‍കുട്ടികളുമാണ് ജനിക്കുകയെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. മാത്രമല്ല ശുഭരകരമല്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ജനിക്കുന്ന കുഞ്ഞുങ്ങള്‍ കുടുംബത്തിന് ചീത്തപ്പേര് കേള്‍പ്പിക്കുമെന്നും ഈ പണ്ഡിതൻ കണ്ടെത്തുന്നു.

ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയം ശരിയല്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞ് നിലവാരം കുറഞ്ഞതായിരിക്കുമെന്നാണ് മഹാരാജ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പ്രീ കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീ നേറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്ടിന്റെ പരിധിയില്‍ വരുന്നതായതിനാൽ ഈ സിദ്ധനെതിരെ നടപടിയെടുക്കണമെന്ന് പൊതുവെ ഉയരുന്ന പരാതി. പലരും ഇദ്ദേഹത്തിന്റെ വാദങ്ങളെ അംഗീകരിക്കുന്നു എന്നാണു പറയപ്പെടുന്നത്.

ഒരു പടി കൂടി കടന്നു ഇയാൾ പറയുന്നത് ഇങ്ങനെ : ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള ആഗ്രഹത്തിന്മേല്‍ ഇന്ത്യക്കാര്‍ 21 മില്യണ്‍ പെണ്‍കുട്ടികളെ അനാവശ്യമായി സ‍ൃഷ്ടിച്ചു. 2018ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയിലെ കണക്കുകളെ ഉദ്ധരിച്ചാണ് ഇദ്ദേഹത്തിന്റെ പ്രസംഗം.

മാത്രമല്ല തങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ജനിക്കുന്നതുവരെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവരാണ് മിക്ക രക്ഷിതാക്കളും. ഇതിനായി അനാവശ്യമായി പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുവെന്നും ഗുരു കുറ്റപ്പെടുത്തുന്നു. ഇത് പരിമിത വിഭവങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നതിന് തിരിച്ചടിയാവുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ സമൂഹത്തിൽ കുറച്ചുപേർ മതി എന്നാണു ഇദ്ദേഹത്തിന്റെ വാദം. ലിംഗ സമത്വം ഉറപ്പാക്കുന്നതിനും മറ്റുമായി ആണ്‍മക്കളുടെ പ്രാധാന്യം ഉയരുന്നു എന്നും സിദ്ധൻ കണ്ടെത്തുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  അച്ഛന്‍ പുകവലിച്ചാല്‍ കുഞ്ഞിന്റെ സ്പേം കൗണ്ട് കുറയുമെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here