സാഹിത്യകാരനും ചലച്ചിത്രസംവിധായകനുമായ ബേബി തോമസ് (54) അന്തരിച്ചു. കഥാകാരൻ, കവി, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബേബി ഏതാനും മാസങ്ങളായി അസുഖബാധിതനായിരുന്നു. തിരുവനന്തപുരത്തെ വാടകവീട്ടിൽ വെച്ച് ഇന്ന് വെളുപ്പിന് നാല് മണിക്കായിരുന്നു അന്ത്യം. ശവസംസ്‌കാരം വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി – ബംഗ്ലാവു പറമ്പിൽ തോമസ്, ഏലിക്കുട്ടി എന്നിവർ മാതാപിതാക്കൾ. പേട്ട ഗവ.ഹൈസ്കൂൾ, സെൻറ് ഡോമിനിക് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പoന കാലത്തുതന്നെ എലുക എന്നൊരു സമാന്തരമാസിക നടത്തിയിരുന്നു. തുടർന്ന് ശ്രീ.ജോസഫ് പുലിക്കുന്നേലിന്റെ ഓശാന മാസികയിൽ ചേർന്നു. ഡോ.എൻ.വി.കൃഷ്ണവാരിയർ നേതൃത്വം നല്കിയ ‘മലയാളം ബൈബിൾ” വിവർത്തനത്തിലും പങ്കാളിയായി.ഡോ.എൻ.എ.കരീം, ഡോ. പി.വി.വേലായുധൻ പിള്ള എന്നിവരോടൊപ്പം പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിച്ചു. ദൂരദർശൻ സംപ്രേഷണം ചെയ്ത നിരവധി ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്

“വിശപ്പ് ഒരു പുസ്തകമെഴുതുന്നു, ആകാശമേ കേൾക്ക, എന്നിവ കഥാസമാഹാരങ്ങളും “ഷഡ്പദങ്ങളുടെ സിമിത്തേരി ” നോവലും “കഠിനകാലം” കവിതാ സമാഹാരവുമാണ്. “മരംകൊത്തി ” എന്ന സിനിമയ്ക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ചു. നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. യുവധാര ചെറുകഥാ പുരസ്കാരം, ലളിതാംബിക അന്തർജ്ജന സ്മാരക കഥാ സമ്മാനം, ദീപനാളം കഥാ സമ്മാനം, ആശാൻ പ്രൈസ്, മുംബെ ജ്വാല അവാർഡ്, മില്ലേനിയം കഥാ പുരസ്കാരം തുടങ്ങിയ അവാർഡുകൾ ലഭിച്ചു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു. ഭാര്യ: ഗീത, മകൾ: കബനി ബി.ഗീത.

.പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ' അഭിമുഖം സ്വയം എഴുതിയുണ്ടാക്കിയ വയലാർ അവാർഡ് ജേതാവിനെയും പരിചയപ്പെടാനിടയായി' ; ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here