ബഹറൈനിലെ മലയാളികൾ വിപുലമായ പരിപാടികളോടെ ഇത്തവണ ഓണാഘോഷം നടത്താൻ ഇന്ത്യൻ ക്ളബ് തീരുമാനിച്ചു . ഈ വർഷത്തെ ഓണാഘോഷം ‘പൊന്നോണപ്പുലരി’ വിവിധ പരിപാടികളോടെ സെപ്​തംബർ 20 മുതൽ ഒക്​ടോബർ 17 വരെ നടത്തുമെന്ന് ഇന്ത്യൻ ക്ളബ്ബ്​ ഭാരവാഹികൾ വാർത്താ​സമ്മേളനത്തിൽ അറിയിച്ചു. ഘോഷയാത്ര, വടംവലി, പായസമേള, പൂക്കളമത്സരം എന്നിവയും അന്യംനിന്നുപോയ കലാകായിക പരിപാടികളും ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്​തംബർ 20 ന്​ കുട്ടികൾക്കും സ്​ത്രീകൾക്കും ഉൾപ്പെടെയുള്ള കായിക പരിപാടികളും മത്​സരങ്ങളും നടക്കും.

ഇന്ത്യൻ ക്ലബി​​ൻ്റെ 104 വർഷം പൂർത്തിയാക്കുന്നതി​​ൻ്റെ ഭാഗമായാണ്​ 104 വനിതകൾ അണിനിരക്കുന്ന തിരുവാതിര നടത്തുന്നത്​. ഘോഷയാത്രയും ഉത്​സവപറമ്പും ഇൗ ദിവസം നടക്കും. നാട്ടിലെപ്പോലെ ഉത്​സവപറമ്പ്​ രൂപകൽപ്പന ചെയ്​താണ്​ ആളുകൾക്ക്​ വിത്യസ്​ത അനുഭവം നൽകുക. സെപ്​തംബർ 26 നാണു മെഗാതിരുവാതിര നടത്തുന്നത്. 27ന്​ കബഡി മത്​സരം നടക്കും.

​പ്രസീതയും സംഘവും ഒക്ടോബർ 3 നു അവതരിപ്പിക്കുന്ന നാടൻ പാട്ട് മുഖ്യ ആകർഷണമാകും. ഒക്​ടോബർ 10 ന്​ വനിതാവിഭാഗത്തി​​െൻറ നേതൃത്വത്തിൽ പായസമേളയും പൂക്കള മത്​സരവും നടക്കും. 11 ന്​ ഇന്ത്യൻ ക്ലബിൽ ഓണസദ്യ നടക്കും. 3,000 ആളുകൾക്ക്​ 29 വിഭവങ്ങൾ ഉൾപ്പെടെയുള്ള സദ്യയാണ്​ വിളമ്പുക. രാവിലെ 11.30 മുതൽ സദ്യ വിളമ്പിത്തുടങ്ങും. ഇത്തവണ 250 തൊഴിലാളികൾക്ക് ആദ്യം സദ്യ നൽകിയായിരിക്കും ആരംഭിക്കുക. വാർത്താസ​മ്മേളനത്തിൽ പ്രസിഡൻറ്​ സ്​റ്റാലിൻ ജോസഫ്​ ജനറൽ സെക്രട്ടറി ​ജോബ്​ തുടങ്ങിയവർ പങ്കെടുത്തു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഒടുവിൽ ആന്തൂരിലെ കൺവെൻഷൻ സെൻ്ററിനു സർക്കാർ അനുമതി നൽകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here