Thursday, January 20

കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് കുമ്പസാരമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദീകര്‍ പ്രതികളായതിനെ തുടര്‍ന്നാണ് കുമ്പസാരം നിരോധിക്കണമെന്ന ആവശ്യം പൊന്തി വന്നത്. ഇതിനെ തുടര്‍ന്ന് കുമ്പസാരം നിരോധിക്കണമെന്ന നിര്‍ദ്ദേശമടങ്ങുന്ന റിപ്പോര്‍ട്ട് ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനും ബിജെപിയിലെ ക്രിസ്തീയ വിഭാഗം നേതാക്കളും വനിത കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

Spread the love
Read Also  ശബരിമലയിൽ ഹിന്ദുക്കൾ ഒഴികെയുള്ളവരെ വിലക്കണമെന്ന് ഹർജി; ഹരിവരാസനം മാറ്റി പാടിക്കേണ്ടി വരുമോ എന്ന് കോടതി