Sunday, May 31

ഏഷ്യാനെറ്റിന്റേയും മീഡിയ വണിന്റെയും വിലക്ക് നീക്കി കേന്ദ്രസർക്കാർ ; വിലക്ക് ഒരു സൂചന മാത്രം

പ്രമുഖ മലയാള വാർത്താ ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയവണിന്​ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക്​ നീക്കി.
അർധരാത്രി ഒരു മണിയോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് ​ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക്​ നീക്കിയിരുന്നു എന്നാണു മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്​ച രാവിലെ 9.30 ഓടെ മീഡിയ വൺ ചാനൽ സംപ്രേഷണം പുനരാരംഭിച്ചു. 14 മണിക്കൂറിന്​ ശേഷമാണ്​ മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ വിലക്ക്​ നീക്കിയത്​.

ഫെബ്രുവരി അവസാനവാരം വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ അ​ര​ങ്ങേ​റി​യ വംശീ​യാ​തി​ക്ര​മം പക്ഷപാതപരമാ​യി റി​പ്പോ​ർ​ട്ടു ​ചെ​യ്​​തെ​ന്നാ​രോ​പി​ച്ചാണ്​ ഏ​ഷ്യാ​നെ​റ്റ്​ മീ​ഡി​യ​വ​ൺ, ന്യൂ​സ്​ ചാ​ന​ലു​ക​ളു​ടെ സം​പ്രേ​ഷ​ണ​ത്തി​ന്​ 48 മ​ണി​ക്കൂ​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ക്ക് ഏർപ്പെടുത്തിയത്​. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 7.30 മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി 7.30 വ​രെ​യാ​ണ്​ വി​ല​ക്കിയത്. ചാ​ന​ലി​ലും സ​മൂ​ഹ​മാ​ധ്യ​മ​വേ​ദി​ക​ളി​ലും പൂ​ർ​ണ​മാ​യും സം​േ​പ്ര​ഷ​ണം ത​ട​ഞ്ഞു. വം​ശീ​യാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ടു ​ചെ​യ്​​ത​തി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​മാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഫെബ്രുവരി 28ന്​ ​വാർത്താവിതരണ മ​ന്ത്രാ​ല​യം ​ചാ​ന​ലു​ക​ളോ​ടും വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്നു. മാ​നേ​ജു​മ​​​​​െൻറ്​ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്​​തി​ക​ര​മ​ല്ല എ​ന്നു​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യിരുന്നു ന​ട​പ​ടി. ദില്ലി കലാപത്തിൽ കലാപദൃശ്യങ്ങൾ കാണിക്കുകയും ഒരു വിഭാഗത്തെ മാത്രം അനുകൂലിച്ചു വാർത്ത സംപ്രേഷണം ചെയ്തു എന്നതായിരുന്നു ഏഷ്യാനെറ്റിനെതിരെ ഉയർത്തിയ കുറ്റം. വം​ശീ​യാ​തി​ക്ര​മം റി​പ്പോ​ർ​ട്ടു​ചെ​യ്​​ത മീ​ഡി​യ വ​ൺ, ഡ​ൽ​ഹി ​െപാ​ലീ​സി​നെ​യും ആ​ർ.​എ​സ്.​എ​സി​നെ​യും വി​മ​ർ​ശി​ച്ച​താ​യി മ​ന്ത്രാ​ല​യ​ത്തി​​​​​​െൻറ നോ​ട്ടീ​സി​ൽ കു​റ്റ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി 25ന്​ ​സം​പ്രേ​ഷ​ണം ചെ​യ്​​ത റി​പ്പോ​ർ​ട്ടാ​ണ്​ ന​ട​പ​ടി​ക്കാ​ധാ​ര​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

വിലക്ക് മാധ്യമങ്ങളെ വരുതിയിൽ നിർത്തുന്നതിന്റെ ഒരു സൂചനയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സത്യത്തിനായി പോരാടും, നീതി ജയിക്കും ; ജസ്റ്റിസ് മുരളീധർ യാത്രയയപ്പ് യോഗത്തിൽ

Leave a Reply

Your email address will not be published.