വിവാദങ്ങൾക്കൊടുവിൽ നടൻ ഷെയ്ൻ നിഗത്തിനു മലയാളമുൾപ്പെടെ എല്ലാ ഭാഷാ ചലച്ചിത്രങ്ങളിൽ അഭിനയ വിലക്ക് ഏർപ്പെടുത്തി. പല തവണയായി സിനിമ ഷൂട്ടിംഗിൽ സഹകരിക്കാത്തതിനാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്‌നിന് അഭിനയ വിലക്കേര്‍പ്പെടുത്തിയത്.

നിലവിൽ ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഈ രണ്ടു സിനിമകളുടെയും ചിത്രീകരണം നിര്‍ത്തി വച്ചിട്ടാണുള്ളത്. ഈ സിനിമകള്‍ക്ക് ചെലവായ തുക നല്‍കാതെ ഷെയിനിനെ ഇനി മലയാളസിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇതുവരെ ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു. രണ്ട് സിനിമയ്ക്കും ചെലവായത് ഏഴ് കോടി രൂപയാണ്.

താരങ്ങൾക്കെതിരെ ലഹരിയുപയോഗ ആരോപണങ്ങളും നിർമ്മാതാക്കളുടെ സംഘടന ഉന്നയിച്ചിട്ടുണ്ട്. ചില താരങ്ങള്‍ കാരവനില്‍ നിന്ന് പുറത്തിറങ്ങാറില്ല. കഞ്ചാവ് ഉപയോഗിക്കുന്നതാണോ എന്ന് പൊലീസ് പരിശോധിക്കണം. സിനിമ സെറ്റുകളില്‍ എല്‍.എസ്.ഡി അടക്കമുള്ള ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഷെയിനിനെ വിലക്കിയ കാര്യം എ.എം.എം.എ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു. അന്യഭാഷ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നതിനെ സംബന്ധിച്ച് അവിടത്തെ നിര്‍മ്മാതാക്കളുമായി സംസാരിക്കുമെന്നും അവര്‍ പറഞ്ഞു.

നിർമ്മാതാക്കളുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതിന് ഷെയിന്‍ നിഗത്തിനെതിരെയുള്ള പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടനാ യോഗത്തിലാണ് ഷെയിനിനെ വിലക്കാനുള്ള തീരുമാനം എടുത്തത്. ഷെയിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് എ.എം.എം.എ ഭാരവാഹികൾ അറിയിച്ചു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സജീവ് പിളള പുറത്തായതും ഷെയ്ൻ നിഗം അകത്താവുന്നതിൻ്റെയും രാഷ്ട്രീയം ; പി കെ സി പവിത്രൻ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here