Saturday, January 29

ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദെന ബാങ്ക് എന്നീ ബാങ്കുകൾ ലയിക്കുന്നു

പൊതുമേഖലാ ബാങ്കുകൾ വീണ്ടും ലയിപ്പിച്ച് ഒറ്റബാങ്കായി നിർത്താനുള്ള ശ്രമങ്ങളുമായി കേന്ദ്രസർക്കാർ മുൻപോട്ട്. ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദെന ബാങ്ക് എന്നീ മൂന്ന് പ്രധാന പൊതുമേഖലാ ബാങ്കുകളെയാണ് ലയിപ്പിക്കുക. പൊതുമേഖലാ ബാങ്കുകളിലുള്ള കിട്ടാക്കടം വര്‍ധിക്കുന്നതുമായുള്ള പ്രശ്‌നം ഉന്നയിച്ചാണ് സര്‍ക്കാര്‍ ഈ ബാങ്കുകളുടെ ലയനം നടപ്പിലാക്കുക.

ലയനം പൂര്‍ത്തിയാകുന്നത് വരെ മൂന്ന് ബാങ്കുകളും സ്വതന്ത്രമായി തന്നെ പ്രവര്‍ത്തിക്കും.ലയനത്തില്‍ മൂന്നു ബാങ്കുകളിലെയും ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. ബാങ്ക് ഓഫ് ബറോഡയ്ക്ക് നിലവില്‍ 5,502 ശാഖകളാണ് ഉള്ളത്. വിജയ ബാങ്ക് 2,129, ദേന ബാങ്ക് 1,858 ശാഖകളും. മൂന്നു ബാങ്കുകളിലുമായി 85,675 ജീവനക്കാരാണ് ഉള്ളത്. ബാങ്കിങ് മേഖലയില്‍ ദുര്‍ബലരായ ബാങ്കുകളെ ലയിപ്പിച്ച് കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള നീക്കമാണിതെന്ന് ധനമന്ത്രി അരുൺ ജയറ്റ്‌ലി പറഞ്ഞു.

ലയന നടപടികൾ പൂർത്തിയാവുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് നിലവിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്. നേരത്തെ എസ്ബിടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐൽ ലയിപ്പിച്ചിരുന്നു. എന്നാൽ പുതിയ ബാങ്ക് ആവുന്നതോടെ ഏതു പേരാണ് സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ ലഭ്യമല്ല. 

Spread the love
Read Also  മല്യയുടെ പിൻഗാമിയായി വിജയ് ഗോവർധൻ ; 3334 കോടിയുടെ ബാധ്യത ഇന്ത്യയുടെ തലയിൽ

Leave a Reply