Sunday, January 16

രാജ്യത്ത് വീണ്ടും വായ്പ തട്ടിപ്പ്; ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 3000 കോടിയുടെ തട്ടിപ്പ്

ബാങ്ക് വായ്പ തട്ടിപ്പുകൾ രാജ്യത്ത് തുടർച്ചയാവുന്നു. രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ആണ് പുതിയ വായ്‌പ്പാ തട്ടിപ്പ് നടന്നിരിക്കുന്നത്. 3,000 കോടി രൂപയുടെ വായ്‌പ്പാ തട്ടിപ്പാണ് ഇപ്പോൾ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നടന്നിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായി.

കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ സുശീല്‍ മഹ്നോട്ട്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.കെ. ഗുപ്ത, സോണല്‍ മാനേജര്‍ നിത്യാനന്ദ ദേശ്പാണ്ഡെ, കുല്‍ക്കര്‍ണിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുനില്‍ ഗട്ട്പാന്ദേ, ഡി.എസ്.കെ. ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് രാജീവ് നെവാസ്‌കര്‍എന്നിവരെയും പൂനെ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൂനെയിലെ ഡി.എസ്. കുല്‍ക്കര്‍ണിയുടെ ഡി.എസ്.കെ. ഗ്രൂപ്പിന് വേണ്ടിയാണ് രവീന്ദ്ര വായ്പ തിരിമറി നടത്തിയത്. ഡി.എസ്.കെ ഗ്രൂപ്പിന് വേണ്ടി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വായ്പ അനുവദിക്കുകയും പിന്നീട് ഈ തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Spread the love
Read Also  കണ്ഠര് മോഹനര് 30 ലക്ഷംരൂപ നൽകണമെന്ന് ഹൈക്കോടതി

Leave a Reply