Monday, January 24

ബാർ കോഴക്കേസിൽ മാണിയെ രക്ഷിക്കാനായി വിജിലൻസ് വീണ്ടും ; തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി.

ബാർക്കോഴക്കേസിൽ കെ എം മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും കോടതിയിൽ റിപ്പോർട്ട് നൽകി. പാലായിൽ വെച്ച് കെ എം മാണി കോഴ വാങ്ങുന്നത് കണ്ടെന്ന സാക്ഷിമൊഴി തെറ്റാണെന്നു വിജിലൻസ് കോടതിയെ അറിയിച്ചു. സാക്ഷി പറയുന്ന സമയത്ത് മാണി പൊൻകുന്നത്തായിരുന്നുവെന്നും വിജിലൻസ് അറിയിച്ചു.കഴിഞ്ഞ സർക്കാരിന്റെ കാലത്തും വിജിലൻസ് മാണിക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ഇത് തെളിവില്ലാത്ത കേസാണ്, തെളിവ് നൽകിയ ബിജു രമേശിന്റെ സി ഡി കൃത്രിമമാണെന്ന് ശാശ്ത്രീയപരിശോധനയിൽ തെളിഞ്ഞതായി വിജിലൻസ് കോടതിയെ ബോധിപ്പിച്ചു. വെറും ആരോപണങ്ങളുടെ പേരിലാണ് കേസ് ഇതുവരെ തുടർന്നതെന്നും തെളിവില്ലാത്ത കേസ് എങ്ങനെ നിൽക്കുമെന്നറിയില്ലെന്നും വിജിലൻസ് അഭിഭാഷകൻ സി. സി. അഗസ്റ്റിൻ വ്യക്തമാക്കി. ഇതോടെ മൂന്നാം തവണയും വിജിലൻസ് അതേ നിലപാട് തന്നെ ആവർത്തിക്കുകയാണ്. കെ എം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. ഏന്നാൽ മന്ത്രി വി എസ് സുനിൽ കുമാർ നേരത്തെ തന്നെ കേസിൽ നിന്ന് പിന്മാറി.

Spread the love
Read Also  'രാമക്ഷേത്രത്തിനെതിരെ നിലപാട്' സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് വിലക്കുമായി അക്കാദമി