Thursday, January 20

ലോകത്തെ സ്വാധീനിച്ച സ്ത്രീകളിൽ മലയാളി വിജിയും

ബി.ബി.സി തയ്യാറാക്കിയ ലോകത്തെ സ്വാധീനിച്ച 2018ലെ 100 വനിതകളിൽ മലയാളി വിജിയും. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ പെണ്‍കൂട്ടിന്റെ പ്രവര്‍ത്തകയാണ് വിജി. ബിബിസി പുറത്ത് വിട്ട 100 അംഗ പട്ടികയിൽ 73ാം സ്ഥാനത്താണ് വിജി. ജോലി സമയങ്ങളില്‍ ഇരിക്കാനുള്ള അവകാശത്തിനുള്‍പ്പെടെ സെയില്‍സ് ഗേള്‍സിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളാണ് ലോകത്തിന് പ്രചോദനം നല്‍കുന്ന പ്രവര്‍ത്തനങ്ങളായി ബി.ബി.സി വിലയിരുത്തിയത്. വിജി ഉൾപ്പടെയുള്ളവരുടെ ആവശ്യങ്ങൾ പരിഗണിച്ച് സംസ്ഥാന സർക്കാർ അടുത്തിടെ തൊഴിൽ നിയമം പരിഷ്‌ക്കരിക്കുകയും ജോലി സമയങ്ങളിൽ ഇരിപ്പ് അവകാശമാക്കുകയും ചെയ്തിരുന്നു.

വിജി

2009-ൽ കോഴിക്കോട് കേന്ദ്രീകരിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും നിലകൊള്ളുക എന്ന ഉദ്ദേശത്തോടെ രൂപീകൃതമായ സംഘടനയാണ് പെൺകൂട്ട്. നെജീരിയയിലെ സോഷ്യല്‍ ഇംപാക്ട് ഓൺട്രപ്രെണർ 33കാരി അബിസോയെ അജായി അകിന്‍ഫോളാറിനാണ് പട്ടികയില്‍ ഒന്നാമതായി ഇടം നേടിയത്. നെജീരിയയിലെ സോഷ്യല്‍ ഇംപാക്ട് വെബ്‌സൈറ്റുകള്‍ എങ്ങനെ കോഡു ചെയ്യണം, ഡിസൈന്‍ ചെയ്യണം, നിര്‍മ്മിക്കണം എന്നു പെണ്‍കുട്ടികളെ പഠിപ്പിക്കാനായി രൂപം കൊണ്ട ഗേള്‍സ് കോഡിങ് എന്ന എന്‍.ജി.ഒയുടെ സ്ഥാപകയാണ് അബിസോയെ. 60ലേറെ രാജ്യങ്ങളിലുള്ള സ്ത്രീകളാണ് പട്ടികയില്‍ ഇടംനേടിയത്. വിജിയെക്കൂടാതെ മീന ഗെയ്ൻ, റാഹിബി സോമ പോപ്പർ, എന്നിവരാണ് പട്ടികയിൽ ഇടം കണ്ടെത്തിയ ഇന്ത്യക്കാർ.

Spread the love
Read Also  ജലമനുഷ്യന്റെ ആരോപണവും സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ജീവിതവും

Leave a Reply