Saturday, August 8

ഒരു ജീവിക്കും പാർക്കാനാവാത്ത അതിമനോഹരമായ ഒരിടം ഭൂമിയിൽ കണ്ടെത്തി ഗവേഷകസംഘം

വിനോദസഞ്ചാരികൾക്ക് കൗതുകം കണ്ടെത്തി സഞ്ചാരത്തിനു പ്രേരിപ്പിക്കുന്ന പ്രദേശങ്ങൾ ഭൂമിയിൽ ധാരാളം കണ്ടെത്തുന്നു. ഈ പ്രദേശങ്ങളിലെല്ലാം സഞ്ചാരികൾക്ക് തങ്ങാനിടങ്ങളും ചെറുവിപണികളും സജ്ജമായിട്ടുണ്ടാകും. എന്നാൽ ഇതാ ഈ പതിവ് തെറ്റിച്ചുകൊണ്ട് ജന്തുജീവജാലങ്ങൾക്ക് പാർക്കാനാവാത്ത മനോഹരമായ ഒരിടം ഭൂമിയിൽ കണ്ടെത്തിയിരിക്കുന്നു. പ്രകൃതിരമണീയമായ ഭൂമിയുടെ ഏതുകോണിൽ വേണമെങ്കിലും മനുഷ്യനോ ഇതര ജീവജാലങ്ങള്‍ക്കോ പാർക്കാനോ തങ്ങാനോ ആവുമെങ്കിൽ ഇത്തരം സാഹചര്യമൊന്നുമില്ലാത്ത ഒരിടമാണു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രശസ്ത മാസികയായ നേച്ചര്‍ ഇക്കോളജി ആന്‍ഡ് എവലൂഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണു ഈ പ്രദേശം കണ്ടെത്തിയ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

എത്യോപ്യയിലാണു ജീവജാലങ്ങളുടെ സാന്നിദ്ധ്യം ഇല്ലാത്ത ഭൂമിയിലെ ആദ്യത്തെ ഇടം ഗവേഷകര്‍ കണ്ടെത്തിയത്. ബഹിരാകാശത്തുപോലും മനുഷ്യൻ ജീവിക്കുന്ന കാലഘട്ടത്തിൽ നിന്നും നാം നോക്കുമ്പോൾ ഭൂമിയിലെ ആവാസവ്യവസ്ഥയുടെ പരിമിതികളെക്കുറിച്ച് വിശദമായി അറിയാനായി ഈ പുതിയ കണ്ടെത്തല്‍ നമ്മെ സഹായിക്കുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

ഏതാനും ദിവസമായി ഈ പ്രദേശത്തിൻ്റെ ദൃശ്യങ്ങൾ യൂറോപ്പ് നിവാസികളായ ശാസ്ത്രകുതുകികളുടെയും സഞ്ചാരികളുടെയും  സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും  പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയിലുപരി ദൃശ്യമാകുന്ന അപൂർവ്വമായ നിറങ്ങളാണു വ്യത്യസ്ത കാഴ്ചയാകുന്നത്. എത്യോപ്യയിലെ ഡാലോള്‍ ജിയോതര്‍മല്‍ ഫീല്‍ഡിലെ ചൂടും, ഉപ്പും കലര്‍ന്ന ഈ ഹൈപ്പര്‍ ആസിഡ് കുളങ്ങളിൽ ഒരുതരത്തിലുമുള്ള സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യവും ഇല്ല. . സ്പാനിഷ് ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലേത് (FECYT) ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് ഈ ഗൗരവമേറിയ പഠനം നടത്തിയിരിക്കുന്നത്

ഭൂമിയിലെത്തന്നെ ഏറ്റവും ചൂടേറിയ പ്രദേശമാണിവിടം എന്നാണു കണക്കാക്കിയിരിക്കുന്നത്. ഈ ഉപ്പ് നിറഞ്ഞ കുളങ്ങള്‍ ഡാലോളിലെ അഗ്‌നിപര്‍വ്വത ഗര്‍ത്തത്തിനു മുകളിലായി പരന്ന് വ്യാപിച്ചുകിടക്കുകയാണു. അഗ്‌നിപര്‍വ്വതത്തിന്റെ ഉരുകിയൊലിക്കുന്ന ചൂട്, വെള്ളം തിളച്ചു തൂവാന്‍ കാരണമാവുകയും അതില്‍ നിന്നും നിരന്തരം വിഷവാതകങ്ങള്‍ പുറത്തു വരാന്‍ സാഹചര്യമൊരുങ്ങുകയും ചെയ്യുന്നു. കൊടും ശൈത്യമായ  ഡിസംബർ – ജനുവരി മാസങ്ങളിൽ  പോലും താപനില 45 ഡിഗ്രി സെല്‍ഷ്യസ്  കവിയുന്ന പ്രദേശമാണിത്

മഞ്ഞ കലർന്ന ഈ പ്രദേശത്തു ധാരാളം ഉപ്പു തടാകങ്ങളും, ആസിഡ് തടാകങ്ങളും വ്യാപകമായി ദൃശ്യമാകുന്നുണ്ട്. അതിന്റെ പിഎച്ച് തോത് സ്‌കെയിലില്‍ 0 മുതല്‍ 14 വരെയാണ് കാണിക്കുന്നത്. ഈ അതിതീവ്രമായ അന്തരീക്ഷത്തില്‍ പ്രത്യേകതരം സൂക്ഷ്മാണുക്കള്‍ക്ക് ജീവിക്കാനാകുമെന്നു നേരത്തെ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നേരത്തെ സമാനമായി കണ്ടെത്തിയ ഭൂമിയിലെല്ലാം സൂക്ഷ്മജീവിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. മരുഭൂമിയിലും ഹൈഡ്രോ തെര്‍മല്‍ പ്രദേശത്തിന് ചുറ്റുമുള്ള ഉപ്പുവെള്ള മലയിടുക്കുകളിലും ഉപ്പ് ആഗിരണം ചെയ്യുന്ന സൂക്ഷ്മാണുക്കളുടെ വലിയതോതിലുള്ള സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തി.

അതേസമയം ഉയര്‍ന്ന തോതിൽ ആസിഡ് അഥവാ ഉപ്പ് കലര്‍ന്ന കുളങ്ങളിലും, അതിന്റെ സമീപപ്രദേശമായ ഡാലോളിലെ മഗ്‌നീഷ്യത്താല്‍ സമ്പുഷ്ടമായ കറുപ്പ്, മഞ്ഞ തടാകങ്ങളിലും ഒരു തരത്തിലുമുള്ള സൂക്ഷ്മജീവികളുടെ. സാന്നിധ്യം കണ്ടെത്താനായിട്ടില്ല എന്നാണു ഗവേഷകർ പറയുന്നത്. ”വലിയ തോതിലുള്ള മനുഷ്യസന്ദര്‍ശകർ കാരണം ഈ പ്രദേശത്ത് സൂക്ഷ്മജീവികള്‍ വ്യാപിക്കാനുള്ള സാഹചര്യം തീവ്രമാകുന്നു. എന്നിട്ടും അവയുടെ സാന്നിധ്യം ഇല്ലെന്നത് അങ്ങേയറ്റം കൗതുകമുളവാകുന്നതാണ് ,”- ഗവേഷകനായ ലോപ്പസ് ഗാര്‍സിയ പറയുന്നു.

Read Also  ക്രാക്കത്തൂവ അഗ്നിപര്‍വതത്തിന്റെ വ്യാപ്തി മൂന്നില്‍ ഒന്നായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Spread the love

Leave a Reply