Wednesday, October 21

മോദിയായി അഭിനയിച്ചതുകൊണ്ട് വിവേക് ഒബ്രോയിയെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി

ബി ജെ പിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കൂറുള്ളതുകൊണ്ടും മോദിയായി സിനിമയിൽ അഭിനയിക്കുന്നതുകൊണ്ടുമാണ് ബോളിവുഡ് നടൻ വിവേക് ഒബ്റോയിയെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നതെന്ന് മഹാരാഷ്ട്ര മന്ത്രി അനിൽ ദേശ്മുഖ്

വിവാദമായ മയക്കുമരുന്നു കേസില്‍ നിരവധി നടീനടന്മാർ ആരോപണവും അറസ്റ്റും നേരിടുന്ന സാഹചര്യത്തിൽ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരിക്കുകയാണ്.

വിവേക് ഒബ്രോയിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ബെംഗളൂരു പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വിവേകിന്റെ അടുത്ത ബന്ധു ആദിത്യ അല്‍വയുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിലാണ് പൊലീസ് പരിശോധന നടത്തിയത്. പക്ഷെ തെളിവ് ലഭിച്ചിട്ടും വിവേകിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മറ്റ് താരങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയതു പോലെ തന്നെ വിവേകിനെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അനില്‍ ദേശ്മുഖ് ആവശ്യമുന്നയിച്ചത് വലിയ വാർത്തയായിരുന്നു.

ഈ കേസ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ശരിയായ ദിശയിൽ കേസ് അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസിനോട് കേസ് അന്വേഷിക്കാന്‍ പറയുമെന്നും ദേശ്മുഖ് പറഞ്ഞു.

ബി.ജെ.പിയെ അകമഴിഞ്ഞ് പിന്താങ്ങുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ മോദിയായി അഭിനയിക്കുകയും ചെയ്തതുകൊണ്ടാണ് വിവേക് ഒബ്രോയിയ്‌ക്കെതിരെ പൊലീസ് കേസെടുക്കാന്‍ മടിക്കുന്നതെന്ന് അനില്‍ ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.

Spread the love
Read Also  ഐശ്വര്യയെ കഥാപാത്രമാക്കിയുള്ള വിവേക് ഒബ്‌റോയിയുടെ എക്സിറ്റ് പോൾ ട്വീറ്റ് വിവാദമാകുന്നു.