Monday, January 24

മലയാളികള്‍ മാട്ടിറച്ചി തിന്നുന്നതിനാലാണ് കേരളത്തില്‍ പ്രളയമുണ്ടായതത്രെ അതിനാല്‍ സഹായിക്കരുതെന്നും

മലയാളികള്‍ മാട്ടിറച്ചി കഴിക്കുന്നവരായതുകൊണ്ടാണ് കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടായതെന്നും അതിനാല്‍ മലയാളികളെ സാഹായിക്കരുതെന്നും അഖിലേന്ത്യാ ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജ്.

അവിടെയും നില്കുന്നില്ല സ്വാമിയുടെ പ്രഖ്യാപനം. ഇനി മേലില്‍ മാട്ടിറച്ചി കഴിക്കില്ലെന്ന് ഉറപ്പ് നല്കുകയാണെങ്കിലേ മലയാളികളെ സഹായിക്കാവൂ എന്നും  സ്വാമി പറയുന്നു.

ശബരിമലയില്‍ സ്ത്രീപ്രവേശനം നല്കുന്നതില്‍ അയ്യപ്പന്‍റെ കോപമാണ് പെരുമഴയെന്ന് കേരളാ സംഘപരിവാർ  ആക്ഷേപത്തെ ദുരിതബാധിതരായ  കേരളജനത മുന്നേ തന്നെ തള്ളിക്കളഞ്ഞതാണ്.  ദൈവവിശ്വാസമാണ് പരിഹാരമെന്ന് പറഞ്ഞ അവര്‍ക്ക് മുന്നില്‍ തന്നെയായിരുന്നു പ്രാര്‍ത്ഥനകളോടെ അമ്പലങ്ങളിലും പള്ളികളിലും അഭയം പ്രാപിച്ചവരും മുങ്ങിയതെന്നതിനാല്‍ ആ വാദവും അപ്രസക്തമായത് നാം കണ്ടതുമാണ്.

അതിനിടയിലാണ് കേരള സംഘപരിവാരത്തിനു  പ്രേരണയുമായി വടക്കന്‍ സ്വാമിയുടെ പ്രസ്താവന വന്നത്. ലോകത്താകമാനം മാട്ടിറച്ചി ഭക്ഷിക്കാറുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ദുരന്തങ്ങളൊന്നുമില്ലെന്ന് അറിയാമെങ്കിലും ഇത്തരം പ്രസ്താവനകളുമായി ഇറങ്ങുന്ന `ഇവനെ ചക്രപാണി എന്നല്ല, ചാണകപാണി എന്നാണ് വിളിക്കേണ്ട`തെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനകം തന്നെ പരിഹാസം ഉയര്‍ന്നു കഴിഞ്ഞു.

 

 

 

 

 

Spread the love
Read Also  പി. രാജീവിനെതിരെ സംഘപരിവാറിന്റെ വ്യാജ പ്രചാരണം