ബഹ്‌റൈന്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചൂടിലൂടെ കടന്നു പോകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടത്. കഴിഞ്ഞ 117 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയ മാസമായിരുന്നു കഴിഞ്ഞ മാസമായ ജൂണ്‍ എന്ന് ബഹ്‌റൈന്‍ കാലാവസ്ഥ ഡയറക്ടേറ്റ് വ്യക്തമാക്കി.

കാലാവസ്ഥ ഡയറക്ടറേറ്റ് പുറത്തുവിട്ട പ്രതിമാസ റിപ്പോര്‍ട്ടിലാണ് കണക്ക് വിശദീകരിക്കുന്നത്.
ജൂണിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഇരുപത് ദിവസങ്ങളില്‍ 40.9 സെല്‍ഷ്യസായിരുന്നു രാജ്യത്തെ ഏറ്റവും കൂടിയ താപനില.
മുന്‍വര്‍ഷങ്ങളെക്കാള്‍ ഈ നാളുകളില്‍ ശരാശരി 4.5 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവുണ്ടായി. ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ താപനില 50 ഡിഗ്രിസെല്‍ഷ്യസിലേക്ക് എത്തുമെന്നും വിദഗ്ധര്‍ കരുതുന്നു.

ജൂണിലെ ശരാശരി താപനില 36.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇത് സാധാരണനിലയേക്കാള്‍ 3.9 ഡിഗ്രി കൂടുതലാണ്. 1946 ലെ ജൂണിനുശേഷം രാജ്യത്ത് തുടര്‍ന്നുള്ള ജൂണുകളിലെ ശരാശരി താപനിലയില്‍ ഏറ്റവും കൂടുതലാണിത്. 2018 ജൂണില്‍ ഇത് 35.07 ഡിഗ്രിസെല്‍ഷ്യസായിരുന്നു.

 

Read Also  ചൂട്; കേരളത്തിൽ അതീവ ജാഗ്രത മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here