Friday, September 17

മണിമുഴങ്ങി, ഘടികാരം നിലച്ചു, ലക്ഷങ്ങൾ മുട്ടുകുത്തി, ചരിത്രത്തിലേക്ക് ജോർജ് ഫ്ളോയ്ഡ്

വർണവെറിയന്മാരുടെ  ഭരണകൂട ഭീകരതക്കെതിരെ വീണ്ടും അമേരിക്കയിലെ മനുഷ്യസ്നേഹികൾ ഒരുമിച്ചു. പോലീസ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിനുവേണ്ടി ലക്ഷങ്ങൾ 9 മിനിട്ടോളം മൗനപ്രാർഥനയുമായി മുട്ടുകുത്തി.

അതെ, 8 മിനിറ്റ് 46 സെക്കൻഡായിരുന്നു അന്ന് പോലിസുകാർ ഫ്ളോയിഡിനെ വകവരുത്താൻ ചെലവഴിച്ചത്., മൗനമായി അമേരിക്കൻ ജനത വർണവെറിയാൽ ശ്വാസം മുട്ടി മരിച്ച ജോർജ് ഫ്ളോയിഡിനായി മാറ്റിവച്ച നിമിഷങ്ങളായിരുന്നു ഇത്രയും.

മിന്നിയപ്പോളിസിലെ ജനത  ഫ്ളോയിഡിന്റെ സംസ്കാര ചടങ്ങുകൾ നടത്തുമ്പോൾ യു എസിലാകെ പള്ളിമണി മുഴങ്ങി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യുഎസിലെ വിവിധ ഇടങ്ങളിൽ ഒത്തുചേർന്ന ജനങ്ങൾ 8 മിനിറ്റ് 46 സെക്കൻഡ് സമയം മൗനം ആചരിച്ചാണ് ഫ്ളോയിഡിന് വിട നൽകിയത്.

ഹൂസ്റ്റണിലെ പോലീസ് മേധാവിയായ വെള്ളക്കാരൻ്റെ പ്രസംഗം പോലീസുകാരിലും സ്വാധീനം ചെലുത്തിയിരുന്നു.

ഇറ്റാലിയൻ ചിത്രകാരനായ ജോറിത് ഫ്ളോയിഡിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിൽ  ചുമർചിത്രം വരച്ചു  ദുര്‍ബലരോട് അതിക്രൂരമായി പെരുമാറുന്ന സമൂഹവ്യവസ്ഥ നടത്തിയ ശിക്ഷിക്കപ്പെടാത്ത കൊലപാതകം എന്നാണ് ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെക്കുറിച്ച് ജോറിത് കുറിച്ചത്. കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുള്ള വംശീയതക്കെതിരെയുള്ള ഹാഷ്ടാഗുകള്‍ക്കൊപ്പം #anticapitalism എന്നും ജോറിത് ചേര്‍ത്തിട്ടുണ്ട്

വർണവെറിയനായ പോലീസുകാരൻ്റെ കാൽമുട്ടിനടിയിൽ 8 മിനിറ്റ് 46 സെക്കൻഡ് നേരത്തോളം ജോർജ് ഫ്ളോയിഡ് ശ്വാസം കിട്ടാതെ പിടഞ്ഞതിന്റെ ഓർമയ്ക്കായാണ്  ജനങ്ങൾ കണ്ണീരോടെ ഈ സമയം മുട്ടുകുത്തി മൗനം ആചരിച്ചത്. വർണവെറിയുടെ ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ളോയിഡിന് ഒരു രാജ്യം ഐക്യത്തോടെ അനുശോചനം അറിയിച്ചു.

ജോർജ് ഫ്ളോയിഡിൻ്റെ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന  അന്ത്യവാചകത്തെ മുദ്രാവാക്യമാക്കിയാണ് രാജ്യമെമ്പാടും പ്രകടനവും നടന്നത്.

ഫ്ളോയിഡിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വ്യാഴാഴ്ച മിനിയാപോളിസിലേക്ക് ഒഴുകിയെത്തിയ നൂറു കണക്കിന് ആളുകൾ എട്ട് മിനിറ്റ് സമയം ഫ്ളോയിഡിന് അനുശോചനമറിയിച്ച് നിലത്ത് കിടന്നു. ജോർജ് ഫ്ളോയിഡിന് നീതി വേണമെന്നും ഇത്തരം അടിച്ചമർത്തലുകൾക്കിടയിൽ ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ലെന്നും മനുഷ്യസ്നേഹികളായ വെള്ളക്കാരുൾപ്പെടെയുള്ള  ജനക്കൂട്ടം ഉറക്കെ വിളിച്ചു പറഞ്ഞു.

പോലീസുകാർക്ക് പുറമെ  ഡോക്ടർമാർ, നേഴ്സുമാർ തുടങ്ങി വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാരും സമാനമായ രീതിയിൽ ഫ്ളോയിഡിന് വിടചൊല്ലി. ഇതിലൂടെ ‘8:46’ എന്നത് അമേരിക്കയിൽ കറുത്ത വർഗക്കാർക്ക് നേരേയുള്ള ഭരണകൂട ഭീകരതയ്ക്കെതിരായ പ്രതിഷേധത്തിന്റെ നിമിഷങ്ങളായി അത്.

ഫ്ളോയ്ഡ് കൊല്ലപ്പെട്ട ശേഷം കറുത്ത വർഗക്കാർക്ക് നേരേയുള്ള അതിക്രമത്തിനെതിരേ സമീപകാല ചരിത്രത്തിൽ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്തും വിദേശരാജ്യങ്ങളിലും നടന്നത്. പ്രതിഷേധം പലയിടത്തും അക്രമമായി മാറി. അക്രമസംഭവങ്ങളെ നിയന്ത്രിക്കാൻ പോലീസിനും സാധിച്ചില്ല. പ്രതിഷേധം വ്യാപകമായതോടെയാണ് കേസിൽ ഒന്നാം പ്രതിയായ ഡെറിക് ചൗ ഉൾപ്പെടെയുള്ള കുറ്റക്കാരായ പോലീസുകാരെ അറസ്റ്റ് ചെയ്യുകയും സർവീസിൽനിന്ന് പുറത്താക്കി ഗുരുതരമായ കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു.

ജോർജിൻ്റെ മരണത്തിൽ അഗാധമായ ദു:ഖവും പ്രതിഷേധവുമുണ്ടെന്നും അക്രമം ആർക്കും നല്ലതല്ലെന്നും പ്രക്ഷോഭകർക്കൊപ്പം ചേർന്ന പോലീസ് പറഞ്ഞു. ജോർജിൻ്റെ ഭാര്യയും അക്രമങ്ങൾകൊണ്ട് ഫലമില്ലെന്നും അക്രമത്തിൽനിന്നും ജനങ്ങൾ പിന്തിരിയണമെന്നും അഭ്യർഥിച്ചിരുന്നു

Read Also  'ഞങ്ങൾ കറുപ്പിനൊപ്പം' ആമസോണും ഗൂഗിളും ട്വിറ്ററും പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്ത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

4 Comments

Leave a Reply