Wednesday, June 23

ബിജെപിയിൽ രൂക്ഷമായ ഭിന്നത ; അമിത് ഷാ അടിയന്തരയോഗം വിളിച്ചു

ബി.ജെ.പി. പശ്ചിമബംഗാൾ
ഘടകത്തിൽ ഉടലെടുത്ത രൂക്ഷമായ ഭിന്നതയെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച ന്യൂഡൽഹിയിൽ
സംസ്ഥാന നേതാക്കളുടെ അടിയന്തിരയോഗം വിളിച്ചു.

ഭിന്നത ചർച്ച ചെയ്തു പരിഹരിക്കാൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷും ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയിയും നേതൃത്വം നൽകുന്ന രണ്ടുചേരികൾ തമ്മിലുള്ള തർക്കമാണ് രൂക്ഷമായിരിക്കുന്നത്. ഘോഷിന്റേത് ഏകാധിപത്യശൈലിയാണെന്നാരോപിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ പല പ്രമുഖ ജില്ലാനേതാക്കളും പാർട്ടിവിട്ട് തൃണമൂലിൽ ചേർന്നതോടെയാണ് ഗുരുതരമായ പ്രതിസന്ധിയുണ്ടായത്.. ദേശീയസെക്രട്ടറിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട മുൻ സംസ്ഥാനാധ്യക്ഷൻ രാഹുൽ സിൻഹയും അനുയായികളും കലാപത്തിന്റെ പാതയിലുമാണ്. തിങ്കളാഴ്ച ദേശീയ നിരീക്ഷകരുടെ സാന്നിധ്യത്തിൽത്തന്നെ സിൻഹ-ഘോഷ് അനുയായികൾ തമ്മിലടിക്കുകയും ഓഫീസ് സാമഗ്രികൾ തകർക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദില്ലിയിൽ അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.

അടുത്ത ഒരു മാസം ബംഗാൾ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാൻ കേന്ദ്രനേതൃത്വത്തിന്‌ കഴിയില്ല. കാരണം ബിഹാർ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് പാർട്ടി കടക്കുന്നതിനാൽ താല്ക്കാലികമായ ഒത്തുതീർപ്പിനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കാലയളവിലെ പ്രവർത്തനത്തിനുള്ള മാർഗരേഖ യോഗത്തിൽ അമിത് ഷാ നൽകുമെന്ന് റിപ്പോർട്ട് ചെയ്യുന്നു

Spread the love
Read Also  അമിത് ഷാ അപകടാവസ്ഥയിലാണെന്നു പ്രചരിപ്പിച്ച നാലുപേർ അറസ്റ്റിൽ