Monday, January 17

ഈ നമ്പറുകൾ വന്നാൽ എടുക്കരുത്; തട്ടിപ്പാണ്

ഇന്നലെ രാവിലെ മുതൽ വിദേശത്ത് നിന്ന് പലരുടെയും നമ്പറുകളിലേക്ക് മിസ്ഡ് കോളുകളും എടുത്താൽ സംസാരിക്കാത്ത കോളുകളുടേയും പ്രളയമായിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച തട്ടിപ്പു തിരിച്ചറിഞ്ഞതാകട്ടെ, വൈകിട്ടും. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ തന്നെ മുന്നറിയിപ്പു നൽകി. പൊലീസിന്റെ വാട്സാപ് ഗ്രൂപ്പുകളിലും വൈകിട്ടോടെ ജാഗ്രതാ നിർദേശമെത്തി.

+59160940305, +59160940365, +59160940101, +59160940993 , +59160940116 തുടങ്ങിയ നമ്പറുകളിൽ നിന്നായിരുന്നു മിസ്ഡ് കോൾ. ഇതു കണ്ടു തിരികെ വിളിച്ചവരുടെ ഫോണിലെ റീചാർജ് ബാലൻസ് ഇല്ലാതെ ആയി. മിസ്ഡ് കോൾ ഗൗനിക്കാത്തവർക്കു വീണ്ടും പലവട്ടം കോളുകളെത്തി. ഇങ്ങോട്ടു വന്ന വിളി അറ്റൻഡു ചെയ്തവർക്കും ഫോണിൽ നിന്നു പണം നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു.

സംശയകരമായ നമ്പറുകളിൽ നിന്ന് ഒട്ടേറെ പേർക്കു കോളുകൾ വരുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരിൽ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളിൽ തുടങ്ങുന്നവയിൽ നിന്നുള്ള കോളുകൾ അറ്റൻഡ് ചെയ്യരുത്. ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കരുത്. ഹൈടെക് സെൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളികൾ കൂടതലും വിദേശ രാജ്യങ്ങളിൽ നിന്ന് നെറ്റ് കോളുകൾ വഴിയാണ് നാട്ടിലേക്ക് ബന്ധപെടാറ്. അവ ഇത്തരം നമ്പറുകൾ ആയതും കൂടതൽ പേര് വഞ്ചിക്കപെടാൻ ഇടയായി.

Spread the love
Read Also  പരാതിക്കാരിക്ക് മുന്നിൽ സ്വയംഭോഗം പോലീസുകാരൻ സസ്പൻഷനിൽ