കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയും പാകിസ്ഥാനും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രമ്പ്. കഴിഞ്ഞ ദിവസങ്ങളിൽ കാശ്മീർ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രമ്പുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. 

അതേസമയം കാശ്മീരിൽ പ്രത്യേകവകുപ്പായ 370 റദ്ദാക്കലിനെത്തുടർന്ന് പാകിസ്ഥാൻ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകാനുളള തയ്യാറെടുപ്പുമായി ഇന്ത്യൻ സേന അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണു. ഏത് സാഹചര്യവും നേരിടാനുളള ഒരുക്കത്തിലാണു ഇന്ത്യൻ സൈന്യമെന്ന് കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കിയതിനെ തുടർന്ന് അതിർത്തിയിൽ ജാഗ്രത ശക്തമാക്കി. കാശ്മീരിൽ തുറന്ന യുദ്ധത്തിലൂടെ മാത്രമേ പ്രശ്നപരിഹാരത്തിനു സാധ്യതയുള്ളൂവെന്ന് പാക് നയതന്ത്രവിദഗ്ധൻ ശനിയാഴ്ച വ്യക്തമാക്കിയതിനെത്തുടർന്ന് ഇത് ശരി വച്ച് പാക് സൈന്യത്തിൻ്റെ വക്താവും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

കാശ്മീരിൽ നയതന്ത്രശ്രമങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനാവില്ലെന്നും നിഴൽ യുദ്ധത്തിലൂടെയോ യുദ്ധത്തിലൂടെയോ മാത്രമേ ലക്ഷ്യം നേടാനാവുകയുള്ളൂവെന്നും പാകിസ്ഥാൻ നയതന്ത്രജ് ഞനായിരുന്ന സഫർ ഹിലാലി വ്യക്തമാക്കുകയായിരുന്നു. ഇതെത്തുടർന്നാണു അതിർത്തിയിൽ ശക്തമായ നീക്കവുമായി ഇന്ത്യൻ സേന നിലയുറപ്പിച്ചത്. പാകിസ്ഥാൻ ഭാഗത്തുനിന്നും പ്രകോപനമുണ്ടായാൽ ഏത് സമയവും ശക്തമായി തിരിച്ചടി നൽകുമെന്നാണു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കിയത്. പുൽ വാമ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ കടന്ന് അവിടെ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ കേന്ദ്രം തകർത്തതിൻ്റെ തുടർച്ചയായി ആക്രമണമുണ്ടാകുമെന്നാണു ഇന്ത്യൻ സേനയുടെ മുന്നറിയിപ്പ്. കാശ്മീർ പ്രശ്നം യു എൻ രക്ഷാസമിതിയിൽ ഉന്നയിച്ചപ്പോൾ ചൈന ഒഴിച്ച് മറ്റൊരു രാജ്യവും പാകിസ്ഥാനെ പിന്തുണക്കാതെ വന്നപ്പോൾ അവർ അന്താരാഷ്ട്രനീതിന്യായകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണു. പ്രത്യേകവകുപ്പ് റദ്ദാക്കിയത് പുനസ്ഥാപിക്കുകയാണു പാകിസ്ഥാൻ്റെ ലക്ഷ്യം

പാക് ഭാഗത്തുനിന്നു സൈനികനടപടിയുണ്ടായാൽ അത് വലിയ യുദ്ധത്തിലേക്ക് മാറാമെന്നതിനാൽ എല്ലാ സജ്ജീകരണങ്ങളോടെയുമാണു ഇന്ത്യ അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്

കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണെന്നാണു അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് യു എസ് പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. കശ്മീരിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും നടപടി സ്വീകരിക്കണം. വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ചര്‍ച്ച ചെയ്യണം. സങ്കീര്‍ണമായ സാഹചര്യമാണെങ്കിലും, മികച്ച ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും പാകിസ്ഥാനുമായി വ്യാപാര പങ്കാളിത്തം അടക്കം പുനരാരംഭിച്ച് സംഘര്‍ഷം ലഘൂകരിക്കണമെന്നും ട്രംപ് നിര്‍ദേശിച്ചു. ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സംസാരിച്ചിരുന്നു. മേഖലയിലെ ചില നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ സമാധാനം കൊണ്ടുവരുന്നതിന് എതിരാണെന്ന് 30 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനിടെ ട്രംപിനോട് മോദി പറഞ്ഞു.

അതേസമയം അന്താരാഷ്ട്ര സമൂഹം കാര്യങ്ങള്‍ കാര്യക്ഷമമായി നിരീക്ഷിക്കുകയാണ്. സ്ഥിതിഗതികള്‍ മാറുകയാണെങ്കില്‍ തങ്ങള്‍ക്ക് എല്ലാവിധ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിവരുമെന്ന് യോഗത്തില്‍ പങ്കെടുത്ത പാകിസ്ഥാന്‍ സൈന്യത്തിന്റെ വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും നീക്കമുണ്ടായല്‍ മറുപടി നല്‍കാന്‍ പാകിസ്ഥാന്‍ സേന അതിര്‍ത്തിയില്‍ സജ്ജമാണെന്നും ആസിഫ് അറിയിച്ചു. കശ്മീര്‍ ഒരു ആണവയുദ്ധ മുനമ്പാണ്. ഉത്തരവാദിത്തപ്പെട്ട പൗരര്‍ അതിനെപ്പറ്റി സംസാരിക്കരുതെന്നും ആസിഫ് മുന്നറിയിപ്പ് നൽകി

Read Also  സിന്ധുനദീജലം പാകിസ്ഥാനിലേക്കു ഒഴുകുന്നത് തടയാൻ വിചിത്ര പദ്ധതിയുമായി കേന്ദമന്ത്രി

യുദ്ധമല്ലാതെ മറ്റ് പോംവഴിയില്ലെന്ന് അഭിപ്രായപ്പെട്ട പാകിസ്ഥാനിലെ നയതന്ത്രജ് ഞനായ സഫർ ഹിലാലി വിവിധരാജ്യങ്ങളിൽ അംബാസറായി സേവനമനുഷ്ടിച്ച് വ്യക്തിയായിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here