Friday, September 17

‘ബി ജെ പി ജയത്തിനായി മാറ്റിവെച്ച മലമ്പുഴ ഞങ്ങൾക്കുവേണ്ട’ ; ജനതാദൾ പിന്മാറി

മലമ്പുഴ സീറ്റ് തങ്ങൾക്ക് വേണ്ടെന്ന് പ്രഖ്യാപിച്ച് യു ഡി എഫ് ഘടകകക്ഷിയായ ഭാരതീയ നാഷണൽ ജനതാ ദൾ. പാലക്കാട് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിലാണ് പാർട്ടി തീരുമാനം.

നേരത്തെ എലത്തൂർ സീറ്റാണ് തങ്ങൾ ആവശ്യപ്പെട്ടത്. അത് ലഭിച്ചാൽ മത്സരിക്കുമെന്നും ഭാരതീയ നാഷണൽ ജനതാദൾ അറിയിച്ചു. കോൺഗ്രസ് പ്രതിഷേധത്തെത്തുടർന്ന് തൃശ്ശൂരിൽ ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി  തീരുമാനം

ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന അധ്യക്ഷൻ ജോൺ ജോണിനെയാണ് ഇവിടെ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. മലമ്പുഴ ഘടകകക്ഷിയായ ജനതാദളിന് നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു

വാർത്ത പുറത്തു വന്നതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധമുണ്ടായി. ഡിസിസി ഭാരവാഹികളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. അതേ സമയം മലമ്പുഴ വേണ്ടെന്ന് തങ്ങൾ ആദ്യമേ പറഞ്ഞതാണെന്ന് ജോൺ ജോൺ പറഞ്ഞു. എലത്തൂരാണ് തങ്ങൾ ആവശ്യപ്പെട്ടത്.

ബി ജെ പി സ്ഥാനാർഥിയുടെ വിജയത്തിനു വേണ്ടി യു ഡി എഫ് ദുർബലമായ സ്ഥാനാർഥിയെ നിർത്തുകയാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

Spread the love
Read Also  കോലീബി സഖ്യചർച്ചയ്‌ക്കായി കുഞ്ഞാലിക്കുട്ടിയും മാണിയും വന്നിരുന്നതായി സി കെ പത്മനാഭൻ