Thursday, January 20

ദിലീപ് തന്റെ അവസരങ്ങൾ തട്ടിമാറ്റി, ഇനിയും ഈ സംഘടനയിൽ തുടരുന്നതിൽ അർത്ഥമില്ല; ഭാവന

താരസംഘടനയായ അമ്മയുടെ പിളർപ്പിലേക്ക് വഴിവെച്ച തീരുമാനത്തെക്കുറിച്ച് നടി ഭാവനയുടെ പ്രതികരണം.

അമ്മ എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വെക്കുന്നു.
എന്ന്
ഭാവന

ഇതാണ് ഡബ്‌ള്യൂസിസിയുടെ ഔദ്യോഗിക പേജിൽ നടി ഭാവന രാജിവെക്കാനുണ്ടായ കാരണത്തെക്കുറിച്ച് പറയുന്നത്. ഭാവനയെ കൂടാതെ നടിമാരായ റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നീ നടികളും അമ്മയിൽ നിന്നും രാജിവെച്ചു.

താര സംഘടന അമ്മ പിളർന്നു; ഡബ്‌ള്യൂസിസി അംഗങ്ങൾ കൂട്ട രാജിവെച്ചു

http://prathipaksham.in/malayalam-actor-actress-organisation-amma-divided/

Spread the love
Read Also  ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആശാസ്യമല്ല: ജസ്റ്റിസ് കമാല്‍ പാഷ

Leave a Reply