Thursday, January 20

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ‘രാവൺ’ ജയിൽ മോചിതാനാവുന്നു

യുവ ദലിത് നേതാവും ഭീം ആർമി സ്ഥാപകനേതാവുമായ ചന്ദ്രശേഖർ ആസാദ് ‘രാവൺ’ ജയിൽ മോചിതനാകുന്നു. രാവൺന്റെ മോചനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഷഹാരൺപുരിൽ സവർണ്ണരുടെ ജാതി അതിക്രമങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച ആസാദിനെതിരെ ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തി ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്‌ സർക്കാർ ജയിലിലടക്കുകയായിരുന്നു.

2017 ജൂണിൽ ആണ് ആസാദിനെ ശഹരണ്‍പൂരിലെ ദലിത്-സവർണ്ണ സംഘർഷവുമായി ബന്ധപ്പെട്ട് ഹിമാചൽ പ്രദേശിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രദേശത്തെ കിണറില്‍ നിന്ന് വെള്ളമെടുത്ത ദലിത് വിദ്യാര്‍ത്ഥിയെ സവര്‍ണർ മർദ്ദിച്ചിരുന്നു, തുടർന്ന് ശഹരണ്‍പൂരിലെ അറുപതോളം ദളിത് വീടുകൾ സവർണ്ണർ അഗ്നിക്കിരയാക്കിയിരുന്നു. ഇതിനെതിരെ ഭീം ആർമിയും ചന്ദ്രശേഖർ ആസാദും ശക്തമായ പ്രക്ഷോപമാണ് സംഘടിപ്പിച്ചത്. ഡൽഹി ജന്തര്‍മന്ദറിൽ ഒരു ലക്ഷത്തോളം ദലിതര്‍ പങ്കെടുത്ത മഹാറാലി അദ്ദേഹം സംഘടിപ്പിച്ചു. രാജ്യത്ത് ദളിത് മുന്നേറ്റത്തിന്റെ ശക്തമായ സൂചനയാണ് ജന്തർമന്ദിറിലെ ദളിത് മഹാറാലിയിലൂടെ ചന്ദ്രശേഖർ ആസാദ് ഭരണകൂടത്തെ അറിയിച്ചത്.

തുടർന്ന് ശഹരണ്‍പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ്‌ സർക്കാർ 25 എഫ്‌ഐആർ, വിവിധ കേസുകളിലായി ചന്ദ്രശേഖർ ആസാദിനെതിരെ ചുമത്തിയിരുന്നു. ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന ആസാദ് മുഴുവൻ കേസുകളിലും ജാമ്യം നേടിയതിനു ശേഷവും ജയിലിൽ തുടരുകയായിരുന്നു. ജാമ്യം ലഭിച്ചതിനുശേഷവും തന്നെ ജയിലിൽ അടച്ചതിനെതിരെ ആസാദ് സുപ്രീം കോടതിയെ സമീപിക്കുകയും തുടർന്ന് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് രാജ്യത്തെ ദളിത് മുന്നേറ്റങ്ങൾക്ക് നവ ഊർജ്ജം പകർന്ന ചന്ദ്ര ശേഖർ ആസാദിന്റെ ജയിൽ മോചനം സാധ്യമാവുന്നത്. നേരത്തെ വിവിധ ദളിത് സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ചന്ദ്രശേഖർ ആസാദിന്റെ ജയിൽ മോചനം ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

Spread the love
Read Also  സഭയ്‌ക്കെതിരെ സമരം ചെയ്ത വൈദീകൻ പുലയ സ്ത്രീയ്ക്ക് അവിഹിതത്തിൽ ഉണ്ടായതാണെന് പി.സി. ജോർജ്ജ്