Monday, January 24

ശബരിമലയില്‍ ഉടന്‍ സന്ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി

10-വയസ്സിനും 50 വയസ്സിനുമിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം നിരോധിച്ചിരുന്നതിനെതിരായ സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിലെ സവര്‍ണ്ണ ഹിന്ദു പെണ്ണുങ്ങളുടെ പ്രതിഷേധം തെരുവില്‍ ശരണവഴികളിലാണ്. അതിനിടെ ശബരിമല സ്ത്രീപ്രവേശനത്തിനായി നാടെങ്ങും സ്ത്രീകള്‍ തയ്യാറെടുത്ത് തുടങ്ങിയിരിക്കുകയാണ്. ലിംഗസമത്വ സാമൂഹ്യ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്.

കോടതിവിധി സ്ത്രീകളുടെ അടിസ്ഥാനാവകാശം അനുവദിച്ചു തന്നിരിക്കുകയാണ്. ശബരിമല സന്ദര്‍ശിക്കാനുള്ള തീയതി ഞങ്ങള്‍ ഉടന്‍ തീരുമാനിക്കും. അവിടെ ഞങ്ങളെ തടയാന്‍ ആര്‍ക്കും ആവില്ല. കാരണം ഇപ്പോള്‍ ഞങ്ങള്‍ തുല്യാവകാശികളാണ്. എന്നാണ് മുംബൈയില്‍ ഒരു മലയാളം ടി വി ചാനലിന് നല്കിയ അഭിമുഖത്തില്‍ തൃപ്തി ദേശായി അറിയിച്ചത്. പൂനെ ആസ്ഥാനമായുള്ള ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ സ്ഥാപകയാണ് തൃപ്തി ദേശായി. മുബൈയിലെ ഹാജി അലി ദർഗ്ഗയിലെ സ്ത്രീപ്രവേശനത്തിനം സാധ്യമാക്കുന്നതില് ഏറെ പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകയാണ്.

 

Spread the love
Read Also  ആര്‍ത്തവമേ അടങ്ങൂ, അയ്യപ്പനായി...

Leave a Reply