നടൻ ബിനീഷ് ബാസ്റ്റനെ അപമാനിച്ചു എന്നാരോപിക്കുന്ന സംഭവത്തിനു മറുപടിയുമായി സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ. നടൻ ബിനീഷ് ബാസ്റ്റനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ലെന്ന് അനിൽ രാധാകൃഷ്ണമേനോൻ പറഞ്ഞു. തെറ്റിദ്ധാരണമൂലമാണു ഇങ്ങനെയൊരു സംഭവമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർ വേദിയിലിരിക്കുമ്പോൾ തനിക്ക് കംഫർട്ട് ആയിരിക്കില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ബിനീഷ് ബാസ്റ്റനെ അപമാനിച്ച സംഭവത്തിൽ അനിൽ രാധാകൃഷ്ണമേനോനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിനിമ സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അനിൽ രാധാകൃഷ്ണൻ്റെ പ്രവൃത്തി തന്നെ അത്ഭുതപ്പെടുത്തിയെന്നും സംഭവമറിഞ്ഞ് സ്വമേധയാ നടപടിയെടുക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകൻ്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മഞ്ജു വാര്യർ ഫെഫ്കയ്ക്കും പരാതി നൽകി ; നടപടി സ്വീകരിക്കുമെന്ന് ഡി ജി പി

LEAVE A REPLY

Please enter your comment!
Please enter your name here