Thursday, January 20

ശ്രേഷ്ഠപദവി: ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഒഴിവാക്കുന്നു

തെരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഞ്ചെണ്ണത്തിന് ശ്രേഷ്ഠപദവി നല്കാന്‍ കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രാലയം ചൊവ്വാഴ്ച ഉത്തരവിറക്കി. ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍റ് സയന്‍സ് (ബിറ്റ്സ്് ) ആണ് പിന്തള്ളപ്പെട്ടത്. സ്വകാര്യമേഖലയില്‍നിന്ന് മണിപ്പാല്‍ അക്കാഡമി ഓഫ് ഹയര്‍ എജുക്കേഷന്‍ , ബിറ്റ്സ്്, ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയെയാണ് അന്തിമപരിഗണനയ്ക്ക് തെരഞ്ഞടുത്തിരുന്നത്. ഇനിയും പ്രവര്‍ത്തനം ആരിഭിച്ചിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്കുമ്പോഴാണ് ബിറ്റ്സിനെ ഒഴിവാക്കുന്നത്.

ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഗോവ, ഹൈദരാബാദ് ഓഫ് കാമ്പസുകളെ യു.ജി.സി. റെഗുലറൈസ് ചെയ്തിട്ടില്ലെന്നതാണ് കാരണമായി പറയുന്നത്. 2015 നവംബറില്‍ ഉന്നത വിദ്യാഭ്യാസ നിയന്ത്രണസമിതി ഓഫ് കാമ്പസുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബിറ്റ്സ് അതിനെതിരെ ഡല്‍ഹി ഹൈക്കോര്‍ട്ടിനെ സമീപിച്ചിരുന്നു. ഗോവയില്‍ 2004ലും ഹൈദരാബാദില്‍ 2008ലും പ്രവര്‍ത്തമമാരംഭിച്ച ഓഫ് കാമ്പസുകള്‍ക്ക് സ്വാഭാവികമായും അന്നത്തെ അവകാശങ്ങളുണ്ടെന്നായിരുന്നു ബിറ്റ്സിന്‍റെ വാദം.

കേസ് പിന്‍വലിച്ച് സാധാരണരീതിയില്‍ യു.ജി.സി.യില്‍ അംഗീകാരത്തിനപേക്ഷിച്ചാലേ ശ്രേഷ്ഠപദവി നല്കാനാവൂ എന്നാണ് മാനവവിഭവ ശേഷി വകുപ്പ് മന്ത്രാലയം നിലപാട്. പിറക്കാത്ത ജിയോയുടെ കാര്യത്തില്‍ കണ്ണുമടച്ചാണ് അനുവാദം.

ജിയോ ഇന്‍സ്ടിട്യൂട്ട് ശ്രേഷ്ഠപദവിക്ക് മുകേഷ് അംബാനി സമ്മര്‍ദ്ദം ചെലുത്തി

പിറക്കാനിരിക്കുന്ന കുഞ്ഞിന്‍റെ ജാതകം: ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ ആദ്യ വര്‍ഷം 1000 പഠിതാക്കളില്‍ നിന്ന് 100 കോടി

Spread the love