Saturday, January 29

ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ആവശ്യങ്ങൾക്കല്ലാതെ കേരളത്തിൽ പ്രവേശിക്കരുതെന്നും പാസ്പോർട്ട് കോടതിയിൽ കെട്ടി വെക്കണമെന്നും കോടതി നിർദ്ദേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. സെപ്റ്റംബർ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം നാടകീയ രംഗങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്തത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരളത്തിൽ ആദ്യമായി കന്യാസ്ത്രീകൾ എറണാകുളത്ത് നിരാഹാര സമരം ഉൾപ്പടെയുള്ള സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Spread the love
Read Also  കത്തോലിക്കാ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചു; യാക്കോബായ വൈദീകന് വിലക്ക്

Leave a Reply