Wednesday, January 19

കന്യാസ്ത്രീ പീഡനം; ബിഷപ്പിനെതിരെ കൃത്യമായ തെളിവുണ്ടെങ്കില്‍ അറസ്റ്റ്‌ ചെയ്യാമെന്നു ഹൈക്കോടതി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാൻകോ മുളയ്ക്കലിനെതിരെ കൃത്യമായ തെളിവുണ്ടെങ്കിൽ പൊലീസിന് അറസ്റ്റ് ചെയ്യാവുന്നതാണെന്നു ഹൈക്കോടതി. ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് പൊലീസാണ്. കേസ് സി ബി ഐ ക്കു വിടേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നു ആരോപിച്ചു കന്യാസ്ത്രീ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പോലീസിനെ സമ്മർദ്ദത്തിൽ പെടുത്തി അറസ്റ്റ് ചെയ്യുന്നത് ശരിയായ രീതിയല്ല. അറസ്റ്റ് ആവശ്യപ്പെടുന്നവർ അല്പസമയം കൂടി ക്ഷമിക്കണം. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. കേസിൽ സ്വതന്ത്രാന്വേഷണം നടക്കണം.

നാല് വര്ഷം മുമ്പുണ്ടായ കേസാണിത്. പരാതിക്കാരിക്കോ സാക്ഷികൾക്കോ ഭീഷണിയുണ്ടായാൽ കോടതിയെ സമീപിക്കാവുന്നതാണ്. പോലീസ് ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെങ്കിൽ പിന്നെ ഭയക്കേണ്ട കാര്യമില്ല. ആരും തെളിവ് നശിപ്പിക്കില്ല. അറസ്റ്റിനെക്കാൾ വലുതല്ല ശിക്ഷ എന്നും കോടതി ചോദിച്ചു.

കേസ് ഈ മാസം 24 നു വീണ്ടും പരിഗണിക്കും. ബിഷപ്പിനെതിരായ അന്വേഷണറിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് പരിഗണിച്ചത്.

ബിഷപ്പിനെ ചോദ്യം ചെയ്യും മുമ്പ് കൃത്യമായ നിഗമനത്തിലെത്തുന്നതിനു വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഹരി ശങ്കർ പറഞ്ഞു. കന്യാസ്ത്രീയ്ക്ക് സംരക്ഷണം നൽകാനുള്ള തീരുമാനം പോലീസ് സ്വമേധയാ എടുത്തതാണെന്നും എസ് പി വെളിപ്പെടുത്തി

Spread the love
Read Also  എൻ ഡി എക്ക് തിരിച്ചടി ; ഇടപെടാനാവില്ലെന്ന് ഹൈക്കോടതി