Thursday, January 20

ഫ്രാങ്കോ മുളയ്ക്കലിനെ എതിര്‍ത്ത പുരോഹിതന്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് ആരോപണം

ജലന്ധര്‍ ഡയോസിസ് ബിഷപ്പിന്‍റെ കീഴില്‍ പുരോഹിതനായ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പുരോഹിതനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലന്ധറിന് സമീപം ദസ്വയില് വീട്ടുവേലക്കാരനാണ്  അദ്ദേഹത്തെ മരിച്ച നിലയില് കണ്ടെത്തിയത്. കുറെ നാളായി വാര്‍ദ്ധക്യസഹജമായി അസുഖങ്ങളുടെ പിടിയിലായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറയില്‍.

എന്നാല്‍ പുരോഹിതന്‍റെ മരണം നിരവധി സംശയങ്ങളുയര്‍ത്തുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ യുടെ കടുത്ത വിമർശകനായിരുന്നു ഫാദർ കുര്യാക്കോസ്. ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയതിനുശേഷം ഫാദർ കുര്യാക്കോസ് കടുത്ത ആശങ്കയിലായിരുന്നുവെന്ന് സഹോദരൻ ജോസി കാട്ടുതറ ചേർത്തലയിൽ പറഞ്ഞു .
ഫാദർ കുര്യാക്കോസിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ബ്രദര്‍ ജോസ് കാട്ടുതറ ചേർത്തല ഡി വൈ എസ് പിക്ക് പരാതി നൽകിയിട്ടുണ്ട്.

കന്യാസ്ത്രീപീഡനകേസിൽ പ്രധാന സാക്ഷിയായിരുന്നു കുര്യാക്കോസ് കാട്ടുതറ..
ഫ്രാങ്കോയ്ക്കെതിരെ മാതൃഭൂമി ചാനലിൽ അഭിമുഖം കൊടുത്തതിനെ തുടർന്ന് ഫാദറിന്റെ കാർ ഫ്രാങ്കോയുടെ ഗുണ്ടകൾ തകർത്തതായി ആരോപണം ഉണ്ടായിരന്നു.

ഫ്രാങ്കോ നടപ്പിലാക്കിയ ‘ഇടയനുമൊത്ത് ഒരു ദിവസം’ എന്ന പരിപാടിയിൽ പങ്കെടുത്ത് അപമാനിതരായ സ്ത്രീകളിൽ പലരും സഭ വിട്ടു പോയിരുന്നു’ ഇവർ തന്റെയടുത്തെത്തി പരാതി പറഞ്ഞിരുന്നതായി അഭിമുഖത്തിൽ ഫാദർ വെളിപ്പെടുത്തിയിരുന്നു. ജലന്ധര്‍ ബിഷപ്പായിരുന്ന സിം ഫോറിയൻ
കീപ്രത്തിന്റെ അടുത്ത അനുയായിയായിരുന്നു..

ഫാദർ കുര്യാക്കോസ് ഫ്രാങ്കോയുടെ ബലാൽസംഘക്കേസുമായ് ബന്ധപ്പെട്ട് നിർണ്ണായകമായ മൊഴി നൽകിയ സാക്ഷി കൂടിയായിരുന്നു ഫാദർ കുര്യാക്കോസ്
കുര്യാക്കോസ് അച്ചനെ കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ ജോസ് കാട്ടുതറ പറഞ്ഞു. ഇദ്ദേഹത്തിന്റെ മുറിയിൽ നിന്ന് നിർണ്ണായകമായ രേഖകൾ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായി ജലന്ധറിലുള്ള ഫാദറിന്റെ ബന്ധു ബേബി പറഞ്ഞു. ഇതുവരെ ഫാദറിന്റെ മരണം സംബന്ധിച്ച് ജലന്ധര്‍ രൂപതാ ആസ്ഥാനത്തു നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളൂ.

Spread the love
Read Also  സൽമാൻ രാജാവിന്റെ സഹോദരൻ അന്തരിച്ചു

Leave a Reply