Saturday, January 29

ഇനി ‘അച്ഛാദിന്‍’ ഇല്ല; പകരം അജയ്യ ഭാരതം, അടൽ ബിജെപി

2019ലെ പൊതു തിരഞ്ഞെടുപ്പിനുള്ള മുദ്രാവാക്യവുമായി ബിജെപി രംഗത്ത്. 2014ല്‍ പാര്‍ട്ടി ഉയര്‍ത്തികൊണ്ട് വന്ന അച്ഛാദിന്‍ മുദ്രാവാക്യം ആയിരിക്കില്ല 2019ല്‍ പാര്‍ട്ടി ഉയര്‍ത്തുക, പകരം അജയ്യ ഭാരതം, അടൽ ബിജെപി എന്നതായിരികും പാര്‍ട്ടി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. ആർക്കും തോൽപിക്കാനാകാത്ത ഇന്ത്യ, അടിയുറച്ച ബിജെപി എന്ന മുദ്രാവാക്യവുമായാണ് ബിജെപി ഇക്കുറി ജനങ്ങളിലേക്ക് ഇറങ്ങുക. പാർട്ടി ദേശീയ നിർവാഹക സമിതി യോഗത്തിൽ മുതിര്‍ന്ന പാര്‍ട്ടി നേതാവ് നരേന്ദ്ര മോദി ആണ് മുദ്രാവാക്യം പ്രഖ്യാപിച്ചത്. അടുത്ത 50 വർഷവും ഇന്ത്യ ഭരിക്കുന്നത് ബിജെപി ആയിരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളും രാജ്യത്തിന്റെ പുരോഗതിയും മുറുകെപിടിച്ചു കൊണ്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കുള്ള ആദരവു കൂടിയായാണു പുതിയ മുദ്രാവാക്യം. മുഖത്തോടു മുഖം നോക്കാൻ പോലും മടിച്ചിരുന്നവരാണ് ഇപ്പോൾ മഹാസഖ്യമുണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ പ്രവർത്തനം ശരിയായ ദിശയിലാണെന്നാണ് ഇതു തെളിയിക്കുന്നത്. ചെറുപാർട്ടികൾ പോലും സഖ്യത്തിൽ കോൺഗ്രസിനെ നേതൃനിരയിലേക്കു വരാൻ അനുവദിക്കില്ല. രാജ്യത്തെ സമൃദ്ധിയിലേക്കു നയിക്കുകയാണു തന്റെ ലക്ഷ്യം. ലാളിത്യത്തിലൂന്നിയായിരിക്കും അതിനുള്ള പ്രവർത്തനങ്ങൾ’– മോദി പറഞ്ഞു.

ദേശീയ നിർവാഹക സമിതിയിലെ ചർച്ചകളെപ്പറ്റി മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദാണ് മാധ്യമങ്ങളോടു വിശദീകരിച്ചത്.

Spread the love
Read Also  ഹിന്ദുത്വ തീവ്രവാദികൾ പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുമ്പോൾ ബീഫ് കയറ്റുമതിയിൽ റെക്കോർഡ് വർധന